Showing posts with label budhashtavarggam. Show all posts
Showing posts with label budhashtavarggam. Show all posts

ബുധാഷ്ടകവർഗ്ഗം

ദ്വ്യാദ്യായാഷ്ടതപസ്സുഖേഷു ഭൃഗുജാൽ
സത്ര്യാത്മജേഷ്വിന്ദുജഃ
സാജ്ഞാസ്തേഷു യമാരയോർവ്യയരിപു
പ്രാപ്ത്യഷ്ടഗോ വാക്പതേഃ
ധർമ്മായാരിസുതവ്യയേഷു സവിതുഃ
സ്വാൽ സാദ്യകർമ്മത്രിഗഃ
ഷൾസ്വായാഷ്ടസുഖാസ്പദേഷു ഹിമഗോ-
സ്സാദ്യേഷു ലഗ്നാച്ഛ്ശുഭഃ

സാരം :-

ജനനകാലത്തിങ്കൽ ശുക്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും  ഒമ്പതാം ഭാവത്തിലും നാലാം ഭാവത്തിലും മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ജനനകാലത്തിങ്കൽ കുജമന്ദന്മാരാൽ ആശ്രയിക്കപ്പെട്ട രാശികളുടെ പത്താം ഭാവത്തിലും ഏഴാം ഭാവത്തിലും രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും നാലാം ഭാവത്തിലും, ജനനകാലത്തിങ്കൽ വ്യാഴത്താൽ ആശ്രയിക്കപ്പെട്ട രാശിയുടെ പന്ത്രണ്ടാം ഭാവത്തിലും ആറാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും, ജനനകാലത്തിങ്കൽ സൂര്യനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ ഒമ്പതാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, ജനനകാലത്തിങ്കൽ തന്നാൽ ആശ്രയിക്കപ്പെട്ട രാശിയിലും അതിന്റെ പത്താം ഭാവത്തിലും മൂന്നാം ഭാവത്തിലും മേൽപ്പറഞ്ഞ ഒമ്പതാം ഭാവം മുതലായ സ്ഥാനങ്ങളിലും ജനനകാലത്തിങ്കൽ ചന്ദ്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ ആറാം ഭാവത്തിലും ലഗ്നത്തിലും അതിന്റെ ആറാം ഭാവം മുതലായ മേൽപ്പറഞ്ഞ സ്ഥാനങ്ങളിലും സഞ്ചരിച്ചിയങ്ങുന്ന ബധൻ ശുഭനാകുന്നു. "ചന്ദ്രനാൽ സുഖാരിദശമായാഷ്ടധനേസാദിഷു വിലഗ്നാൽ" എന്ന വചനാന്തരത്തിന്റെ സംവാദം ഹേതുവായിട്ട് "സ്വാൽസാദ്യകർമ്മത്രിഗഃ" എന്ന വാക്യത്തിന്റെ അർത്ഥം മേൽ വിവരിച്ച പ്രകാരം തന്നെ എന്നറിഞ്ഞു കൊൾക.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?

ബുധാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ ലഗ്നത്തില്‍ നിന്ന് രണ്ടാമിടത്ത് ഏതെല്ലാം ഗ്രഹങ്ങളുടെ അക്ഷം വരുന്നുണ്ടെന്ന് പ്രത്യേകം ഗ്രഹിച്ചുവയ്ക്കണം. ഫലപ്രവചനാവസരത്തിലവയുപയുക്തമായിത്തീരുന്നുണ്ട്.

ബുധാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,9,10,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് ധനു, മകരം, മേടം, ഇടവം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,4,6,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ചിങ്ങം, തുലാം, ധനു, കുംഭം, മേടം, ഇടവം ഈ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,5,6,9,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്‍ക്കുന്ന ബുധന് കന്നി, വൃശ്ചികം, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,5,8,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, ഇടവം, മിഥുനം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്‍ക്കുന്ന ശനിക്ക്‌ കുംഭം, മീനം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനം ലഗ്നമായി വന്നാല്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, മകരം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉദാഹരണം :-
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.