ക്ഷേത്രങ്ങളിലെ ബിംബങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ശാസ്ത്രവിധിയാണ് കടുശര്‍ക്കരയോഗം. ഈ വിധിപ്രകാരം ചെയ്യുന്ന ബിംബങ്ങളെ അഷ്ടബന്ധം പോലുള്ള കടുശര്‍ക്കര (ഒരു തരം പശ) യുണ്ടാക്കി ആസകലം പൂശി ആവാഹിക്കും. സ്വര്‍ണ്ണംകൊണ്ട് ഞരമ്പുകളും വെള്ളികൊണ്ട് അസ്ഥികളും സാളഗ്രാമം കൊണ്ട് ഹൃദയവും നിര്‍മ്മിച്ച് ശരീരരൂപമുണ്ടാക്കി കടുശര്‍ക്കരയില്‍ ബലപ്പെടുത്തി ദേവരൂപമുണ്ടാക്കുന്നു. കാവിമണ്ണും കൂടാതെ കടുക്ക, താന്നിക്ക, നെല്ലിക്ക,. കോഴിപ്പരല്‍, ചെഞ്ചല്യം എന്നിവയും പൊടിച്ച് പിന്നെ ഉരലില്‍ ഇടിച്ചാണ് കടുശര്‍ക്കരയുണ്ടാക്കുന്നത്. ഇത് യോഗ (വിധി) പ്രകാരമാണ് ചെയ്യുന്നത്.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനവിഗ്രഹം കടുശര്‍ക്കരയോഗത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.