സൂര്യാദിഗ്രഹങ്ങളുടെ കാരകത്വം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍
ലഗ്നാദി പന്ത്രണ്ട് ഭാവങ്ങള്‍ക്ക് ആദിത്യാദി ഗ്രഹങ്ങളെ കാരകന്മാരായി കണക്കാക്കണം.
ലഗ്നത്തിന്റെ (ശരീരത്തിന്റെ) കാരകന്‍ സൂര്യനും
രണ്ടാം ഭാവത്തിന്റെ (ധനത്തിന്റെ ) കാരകന്‍ ഗുരുവും (വ്യാഴം)
മൂന്നാം ഭാവത്തിന്റെ (സഹോദര) കാരകന്‍ കുജനും (ചൊവ്വ)
നാലാം ഭാവത്തിന്റെ (മാതൃ, മാതാവ്) കാരകന്‍ ചന്ദ്രനും ബുധനും
അഞ്ചാം ഭാവത്തിന്റെ (പുത്രന്‍) കാരകന്‍ ഗുരുവും (വ്യാഴം)
ആറാം ഭാവത്തിന്റെ (ശത്രു) കാരകന്‍ ശനിയും കുജനും
ഏഴാം ഭാവത്തിന്റെ (ഭാര്യ) കാരകന്‍ ശുക്രനും
എട്ടാം ഭാവത്തിന്റെ (ആയുസ്സ്) കാരകന്‍ ശനിയും
ഒന്‍പതാം ഭാവത്തിന്റെ (ഭാഗ്യം) കാരകന്‍ സൂര്യനും ഗുരുവും
പത്താം ഭാവത്തിന്റെ (കര്‍മ്മം) കാരകന്‍ സൂര്യനും, ബുധനും, ശനിയും
പതിനൊന്നാം ഭാവത്തിന്റെ (ലാഭം) കാരകന്‍ ഗുരുവും (വ്യാഴം)
പന്ത്രണ്ടാം ഭാവത്തിന്റെ (വ്യയം) കാരകന്‍ ശനിയുമാകുന്നു.
അതാതു ഭാവങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാരകഗ്രഹങ്ങള്‍ അതാത് ഭാവങ്ങളില്‍ നില്‍ക്കുന്നത് ദോഷഫലത്തെ ചെയ്യുന്നതാണ്.
ഉദാഹരണം :-
അഞ്ചാംഭാവത്തില്‍ ഗുരു (വ്യാഴം) നിന്നാല്‍ പുത്രസംബന്ധമായ കാര്യങ്ങള്‍ക്ക് ദോഷം അനുഭവപ്പെടുന്നതാണ്.
സൂര്യദശയിലെ അപഹാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യദശയിലെ അപഹാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.