Showing posts with label south. Show all posts
Showing posts with label south. Show all posts

തെക്കുപുറത്തെ പുളി വെട്ടാമോ?

  പഴയകാലത്ത് ചില തറവാടുകളില്‍ "തെക്കതുകള്‍" എന്ന് വിളിച്ചിരുന്ന പരദേവതാസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വീടിന്‍റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാനങ്ങള്‍ക്ക് തണലായി നിന്നിരുന്നതുകൊണ്ടാണ് തെക്കുപുറത്തു നില്‍ക്കുന്ന പുളി വെട്ടരുതെന്ന് പറഞ്ഞിരുന്നതെന്നാണ്, ചിലര്‍ നമ്മെയിതുവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

  എന്നാല്‍ അതുകൊണ്ടുന്നുമല്ല പൂര്‍വ്വികര്‍ തെക്കുപുറത്തെ പുളി വെട്ടരുതെന്ന് വിലക്കിയിരുന്നത്.

  ആദികാലം മുതല്‍ തെക്കുപുറത്ത് പുളി നില്‍ക്കുന്നതിനെ ഐശ്വര്യമായാണ് പഴമക്കാര്‍ കണ്ടിരുന്നത്. ആരോഗ്യത്തിനു ദോഷകാരണമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ വെയിലിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ തെക്കുപുറത്തു നില്‍ക്കുന്ന പുളി ചെറിയ സഹായമൊന്നുമല്ല ചെയ്യുന്നത്. എന്നാല്‍ നമുക്കെപ്പോഴും ആവശ്യമുള്ള തെക്കന്‍കാറ്റിനെ ഭവനത്തിലേക്ക്‌ കടത്തിവിടാനും ഈ മരം ഉപകരിക്കുന്നു.

  ഇത് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് വളരെ പണ്ടേ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

മുടിപ്പുര എന്നാലെന്ത്?

  ഭദ്രകാളിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവീവിഗ്രഹങ്ങളെയാണ് "മുടി" എന്നറിയപ്പെടുന്നത്. ദേവിയെ മുടിയെന്ന് അപരനാമം ചെയ്ത് അത് പ്രതിഷ്ഠിച്ചിരിക്കുന്ന പുരയാണിത്. സാധാരണ തെക്കന്‍ കേരളത്തിലും കന്യാകുമാരി ജില്ലയിലുമാണ് മുടിപ്പുരകള്‍ ധാരാളമുള്ളത്.

വാസ്തുഖണ്ഡങ്ങള്‍ ഏതെല്ലാം? അവയുടെ ഫലങ്ങള്‍ എന്ത്?

   ഗൃഹം നിര്‍മ്മിക്കേണ്ടത് സ്ഥലത്ത് മധ്യത്തു കൂടി കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ഓരോ വരകള്‍ വരച്ചാല്‍ വസ്തു നാല് ഖണ്ഡങ്ങളായി തിരിയും.

   ഇവയില്‍ ഈശാന (വടക്കു കിഴക്കേ) ഖണ്ഡത്തിനു മനുഷ്യ ഖണ്ഡമെന്നും, അഗ്നി (തെക്കുകിഴക്കേ) ഖണ്ഡത്തിനു യമ ഖണ്ഡമെന്നും, നിരൃതി (തെക്കുപടിഞ്ഞാറേ) ഖണ്ഡത്തിനു ദേവ ഖണ്ഡമെന്നും, വായു (വടക്കുപടിഞ്ഞാറേ) ഖണ്ഡത്തിന് അസുര ഖണ്ഡമെന്നും പറയുന്നു. ഈ നാല് ഖണ്ഡങ്ങളില്‍ മനുഷ്യഖണ്ഡവും ദേവഖണ്ഡവും നിര്‍മ്മാണത്തിന് ഉത്തമമാണ്. എന്നാല്‍ മനുഷ്യ ഖണ്ഡത്തിനാണ് പ്രാധാന്യം. മനുഷ്യ ഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിക്കുകയാണെങ്കില്‍ ഐശ്വര്യസന്താനാദി സകലതിന്റെയും അഭിവൃദ്ധിയാണ് ഫലം. ദേവ ഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിച്ച്‌ വസിച്ചാല്‍ സകല അഭീഷ്ടങ്ങളും സാധിക്കുന്നതാണ്. യമഖണ്ഡം മരണപ്രദമാകയാല്‍ തികച്ചും വര്‍ജ്യമാണ്‌. അസുര ഖണ്ഡം നിന്ദ്യമാണ്. എന്നാല്‍ അസുര ഖണ്ഡത്തില്‍ വൈശ്യന്മാരുടെ ഗൃഹം പണിചെയ്യുകയാണെങ്കില്‍ ദോഷമില്ലെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും മനുഷ്യഖണ്ഡവും ദേവ ഖണ്ഡവുമാണ് സാധാരണ ഗൃഹനിര്‍മിതിക്ക് ഉപയോഗിച്ചുവരുന്നത്.

എന്തുകൊണ്ട് തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണം?

  ദീപത്തിനും അതിന്റെ നാളത്തിനും ശാസ്ത്രീയമായി തന്നെ ഗുണമുണ്ടെങ്കിലും തെക്കുനിന്നും വരുന്ന ദീപം ദര്‍ശിക്കണമെന്നാണ് ആചാര്യന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്.

  എന്നാല്‍ നിലവിളക്ക് തെളിക്കുമ്പോള്‍ തെക്കോട്ട്‌ തിരിയിടുന്നത് നിഷിദ്ധമാണ്. തെക്കുനിന്നുമാണ് വടക്കോട്ട്‌ ഒരു കാന്തിക ശക്തി പ്രവഹിക്കുന്നത്. ഈ കാന്തികശക്തിയുടെ ഉത്ഭവസ്ഥാനമായ തെക്കുവശത്തുനിന്നും വരുന്ന ദീപനാളം ആ കാന്തികശക്തിയിലൂടെയാണ് കടന്നുവരുന്നത്. അതാണ്‌ തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണമെന്ന് പഴമക്കാര്‍ വിധിയെഴുതിയത്. ഇത്തരത്തില്‍ കടന്നുവരുന്ന കാന്തികശക്തിക്ക് സുഗമമായി കടന്നുപോകാനാണ്‌ പഴയകാലത്തെ ചുമരുകളില്‍ തെക്കും വടക്കും ദ്വാരങ്ങളിട്ടിരുന്നതും.

  തെക്കോട്ട്‌ തിരിഞ്ഞുള്ള അതായത്, കാന്തികശക്തിക്ക് എതിരെയുള്ള പലതും പഴമക്കാര്‍ നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.

  വീടുപണിയുമ്പോള്‍ സാധാരണ തെക്കോട്ട്‌ പടിയിറങ്ങുന്ന രീതിയിലല്ല. കുളിക്കുമ്പോള്‍ തെക്കോട്ട്‌ തിരിഞ്ഞ് മുങ്ങരുതെന്നും വിധിയുണ്ട്. മല - മൂത്രവിസര്‍ജ്ജനം തെക്കോട്ട്‌ തിരിഞ്ഞാകരുത്; മണ്‍വെട്ടി, കോടാലി തുടങ്ങിയ ഉപകരണങ്ങള്‍ തെക്കുവശത്ത് സൂക്ഷിക്കരുത് തുടങ്ങിയ തെക്കുവശത്തിനെപ്പറ്റി നിരവധി കണ്ടെത്തലുകളുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.