ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" കണ്ടുപിടിക്കുന്നത് എങ്ങനെ?

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിമുതല്‍ 4 രാശിയിലെയും 5 മുതല്‍ 4 രാശിയിലെയും, 9 മുതല്‍ 4 രാശിയിലെയും സംഖ്യകള്‍ ഒന്നിച്ചുചേര്‍ത്തുണ്ടാക്കുന്ന സംഖ്യകള്‍ക്ക്‌ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) എന്ന് പറയുന്നു. 


  ഉദാഹരണമായി കാണിച്ച ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചന്ദ്രന്‍ കര്‍ക്കിടകത്തില്‍ നില്‍ക്കുന്നതുകൊണ്ട് അതുമുതല്‍ നാല് രാശിയിലെ സംഖ്യ കൂട്ടിയാല്‍ 5+3+4+2 = 14. ഇത് അസ്തമനം മുതല്‍ 10 നാഴിക രാവുചെല്ലുവരെയുള്ള സമയത്തിലേക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  അഞ്ചാമത്തെ രാശി വൃശ്ചികം മുതല്‍ നാലുരാശിയിലെ സംഖ്യ കൂട്ടിയാല്‍ 2+6+6+3=17. ഇത് 11 നാഴിക മുതല്‍ 20 നാഴിക രാവ് ചെല്ലുംവരെയുള്ള സമയത്തിലേക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  ഒന്‍പതാമത്തെ രാശി മീനം മുതല്‍ നാല് രാശിയിലെ സംഖ്യ കൂട്ടിയാല്‍ 4+5+3+6 = 18. ഇത് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ 21 നാഴിക മുതല്‍ 30 നാഴിക രാവ് ചെല്ലുംവരെയുള്ള സമയത്തിലേയ്ക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  മേല്‍പറഞ്ഞവയില്‍ ഏറ്റവും കുറവുള്ള സംഖ്യ (14) അസ്തമനം മുതല്‍ 10 നാഴിക രാവുചെല്ലുംവരെയുള്ള നാഴികയായതിനാല്‍ ഈ സമയം ഏറ്റവും അശുഭം. 11 മുതല്‍ 20 നാഴികയോളം ഉള്ളത് 17. ഇത് സമഫലം ചെയ്യും. 21 നാഴിക മുതല്‍ ഉദയം വരെ സംഖ്യാധിക്യം വരികയാല്‍ സര്‍വ്വകാര്യത്തിനും ശുഭം ഫലം. ഇങ്ങനെ ചന്ദ്രാഷ്ടവര്‍ഗ്ഗമിട്ട് ആധിക്യം വരുന്ന രാശികളും തട്ടാശി നക്ഷത്രങ്ങളും ദിക്കുകളും തല്‍സമയങ്ങളും എല്ലാ കാര്യങ്ങള്‍ക്കും ശുഭഫലം നല്‍കും.

കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.