Showing posts with label phalam. Show all posts
Showing posts with label phalam. Show all posts

അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍


അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍
  അഷ്ടവര്‍ഗ്ഗത്തിലെ ലഗ്നം മുതല്‍ ശനി നില്‍ക്കുന്ന രാശി വരെ, ശനി നില്‍ക്കുന്ന രാശി മുതല്‍ ലഗ്നംവരെ, ചൊവ്വ നില്‍ക്കുന്ന രാശിമുതല്‍ ലഗ്നം വരെ, ലഗ്നം മുതല്‍ ചൊവ്വ നില്‍ക്കുന്ന രാശിവരെ ഇങ്ങനെ 4 ഖണ്ഡങ്ങളിലെ അക്ഷങ്ങള്‍ വെവ്വേറെ കൂട്ടി ഓരോന്നിനെയും 7 ല്‍ പെരുക്കി 7 ല്‍ ഹരിച്ചുകിട്ടുന്ന ഹരണഫലസംഖ്യകളോളം വയസ്സുകഴിയുമ്പോള്‍ വലിയ അശുഭങ്ങള്‍ അനുഭവിക്കാന്‍ ഇടവരും.

  ജാതകത്തില്‍ രാഹു അനിഷ്ടസ്ഥാനത്തുനിന്നാലോ രാശിയില്‍ അഷ്ടവര്‍ഗ്ഗപ്രകാരം എത്ര അക്ഷങ്ങളുണ്ടോ അത്രാമാത്തെ വയസ്സില്‍ പാമ്പ് കടിക്കുകയോ, വിഷം തീണ്ടുകയോ ചെയ്യും. ചൊവ്വ നില്‍ക്കുന്ന രാശിയിലെ അക്ഷങ്ങളോളം വയസ്സ് ചെല്ലുമ്പോള്‍ ആയുദ്ധം കൊണ്ട് വ്രണപ്പെടും. ശനി നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ രോഗദുഃഖങ്ങളും വ്യാഴം നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ പുത്രലാഭം, ദ്രവ്യലാഭം അനുഭവിക്കും. ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിവാഹവും സ്ത്രീസുഖവുമനുഭവിക്കും. ബുധന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിദ്യാഭ്യാസം, ബുദ്ധിഗുണം, വിദ്യാപ്രശംസ ഇവ ലഭിക്കും. മേല്‍പറഞ്ഞ ഫലങ്ങളനുഭവിക്കാന്‍ ജാതകത്തില്‍ ഗ്രഹയോഗാദികളെക്കൊണ്ട് ലക്ഷണമുണ്ടെങ്കില്‍ മാത്രം പറയപ്പെടേണ്ട ഫലങ്ങളാണ്. ലക്ഷണമില്ലെങ്കില്‍ ഫലപ്രവചനമരുതെന്നു വിധിതന്നെയുണ്ട്‌.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവത്തിന് 25. രണ്ടാംഭാവത്തിന് 22. മൂന്നാം ഭാവത്തിന് 29. നാലാം ഭാവത്തിന് 24. അഞ്ചാം ഭാവത്തിന് 25. ആറാം ഭാവത്തിന് 34. ഏഴാം ഭാവത്തിന് 19. എട്ടാം ഭാവത്തിന് 24. ഒന്‍പതാം ഭാവത്തിന് 29. പത്താം ഭാവത്തിന് 36. പതിനൊന്നാം ഭാവത്തിന് 54. പന്ത്രണ്ടാം ഭാവത്തിന് 16 എന്നിങ്ങനെ ഓരോ ഭാവത്തിനും ഉണ്ടായിരിക്കേണ്ട മിനിമം സംഖ്യകളുണ്ട്. ഈ മിനിമം സംഖ്യയില്‍ നിന്ന് സംഖ്യകള്‍ ഏറിവന്നാല്‍ ആ ഭാവം സമ്പുഷ്ടമായിരിക്കും.

  അഷ്ടവര്‍ഗ്ഗംകൊണ്ട് ജാതകത്തിലെ ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളെ കൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അവയാണിവിടെ പറഞ്ഞിരിക്കുന്നത്. നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളുടെ യോഗ്ദൃഷ്ടികള്‍ ഇല്ലാതെ 24 ല്‍ അധികം അക്ഷം (സംഖ്യകള്‍) ഉണ്ടായിരിക്കുകയും, രണ്ടാം ഭാവത്തില്‍ 22 ല്‍ അധികം അക്ഷം ഉണ്ടായിരിക്കുകയും ചെയ്‌താല്‍ തന്റെ കാരണവന്മാര്‍ സമ്പാദിച്ച ധനം അഷ്ടവര്‍ഗ്ഗകര്‍ത്താവിന് (ജാതകകാരന്) ലഭിക്കും.

  പത്താം ഭാവത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 36 ല്‍ അധികം അക്ഷമുണ്ടായാല്‍ സ്വന്തം സമ്പാദിച്ചു  സസുഖം ജീവിക്കും.

  പതിനൊന്നാമത്തെ ഭാവത്തില്‍ പാപയോഗദൃഷ്ടികളില്ലാതെ 54 ല്‍ അധികം അക്ഷം ഉണ്ടായാല്‍ പ്രയത്നം കൂടാതെ ധനസമ്പാദ്യംഉണ്ടാകും

   ലഗ്നത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 25 ല്‍ അധികം സമുദായ അഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ, ഒന്‍പതാമിടത്ത് പാപയോഗദൃഷ്ടികള്‍ ഇല്ലാതെ 29 ല്‍ അധികം സമുദായഅഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ ചെയ്‌താല്‍ നിധി കിട്ടുമെന്ന് പറയണം. ലഗ്നത്തില്‍ എത്ര അക്ഷം ഉണ്ടോ അത്രാമാത്തെ വയസ്സില്‍ നിന്ന് മേലെ മാത്രമേ ഈ പറഞ്ഞ ശുഭഫലങ്ങള്‍ അനുഭവിക്കുകയുള്ളൂ.

   പതിനൊന്നാം ഭാവത്തില്‍ പന്ത്രണ്ടാം ഭാവത്തെക്കാള്‍ അക്ഷം അധികമായാല്‍ ധനവാനാകും. പതിനൊന്നാം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ അക്ഷം പന്ത്രണ്ടാം ഭാവത്തില്‍ കൂടുതലായാല്‍ ദാരിദ്രനാകും. പത്താം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ പതിനൊന്നാം ഭാവത്തില്‍ അക്ഷം അധികമായാല്‍ പ്രവൃത്തിയില്‍ അദ്ധ്വാനത്തിനൊത്ത ലാഭമുണ്ടാകും.

ദശാഫലവും അഷ്ടവര്‍ഗ്ഗവും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ശുക്രാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

 ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ശുക്രാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ശുക്രാഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ ശുക്രന്‍ നില്‍ക്കുന്ന കാലം കട്ടില്‍, കിടക്ക, തലയിണ മുതലായ ശയ്യോപകരണങ്ങള്‍ സമ്പാദിക്കുവാനും, സംഗീതോപകരണ സമ്പാദനത്തിനും, വിവാഹം നടത്തുന്നതിനും, കാമോപഭോഗതിനുതകുന്നവ പ്രവര്‍ത്തിക്കുന്നതിനും, വസ്ത്രാഭരണാദികള്‍ സമ്പാദിക്കുന്നതിനും വിഭൂതിപ്രദവും ഗുണകരവുമാകുന്നു. സംഖ്യാധിക്യമുള്ള രാശി ദിക്കുകളില്‍നിന്നും വിവാഹം നടത്തുന്നതും, സ്വഗൃഹത്തില്‍ ആ ദിക്കുകളിലുള്ള അറയില്‍ കിടക്കുന്നതും, ദിക്കുകളില്‍വച്ച് രാജമന്ത്രിയെ കാണുന്നതിനും ഉത്തമവും, ഉത്കൃഷ്ടവുമാകുന്നു. 4 സംഖ്യയുള്ള രാശിയും ദിക്കും മേല്‍ വിവരിച്ചവയ്ക്ക് സമഫലമാകുന്നു. 4 ല്‍ താഴെ ഉള്ളവ അശുഭഫലം ചെയ്യും. 

മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?    
   കുജാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ കുജന്‍ വരുന്ന സമയം ഭൂമി, സ്വര്‍ണ്ണം, എന്നിവ ക്രയവിക്രയം ചെയ്യുന്നത് ലാഭകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശിദിക്കില്‍ സുബ്രഹ്മണ്യദര്‍ശനം , രാജദര്‍ശനം ഇവ ശുഭഫലം ചെയ്യും. ഈ ദിക്കില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും, സ്വഗൃഹത്തില്‍ ആ ദിക്കില്‍ പാചകശാല ഏര്‍പ്പെടുത്തുന്നതും, ഐശ്വര്യകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശ്യുദയങ്ങളില്‍ ആ രാശി ദിക്കിലൂടെ പുറപ്പെട്ടാല്‍ ശത്രുക്കളെ ജയിക്കാന്‍ കഴിയും. മറ്റു രാശികളില്‍ കുജന്‍ സഞ്ചരിക്കുന്ന സമയവും, ആ രാശി സമയങ്ങളും അനിഷ്ടങ്ങളും, ദുര്‍ബലങ്ങളുമാണ്.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഗ്രഹചാരഫലം


ഗ്രഹചാരഫലം

  ജാതകഫലത്തിന് പുറമെ തല്ക്കാലഫലങ്ങളെ അറിയുന്നതിന് മറ്റൊരു അപ്രധാനമല്ലാത്ത മാര്‍ഗ്ഗം കൂടിയുണ്ട്. അതിനെയാണ് ഗ്രഹചാരഫലങ്ങള്‍ എന്ന് പറയുന്നത്. ജ്യോതിശ്ചക്രത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് നില്‍ക്കുന്ന സൂര്യാദിഗ്രഹങ്ങളുടെ തല്‍ക്കാലനിലകളെ പഞ്ചാംഗത്തില്‍ ഗ്രഹപ്പകര്‍ച്ചകള്‍ എന്ന പേരില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഭാഗത്തുനോക്കി അറിഞ്ഞതിന്റെ ശേഷം പ്രസ്തുത ഗ്രഹങ്ങള്‍ നമ്മുടെ ജാതകവുമായി എങ്ങനെ ഓരോ നിമിഷത്തിലും ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് മനസ്സിലാക്കി ഫലങ്ങള്‍ അറിയുന്നതിനെയാണ് ചാരഫലങ്ങള്‍ എന്ന് പറയുന്നത്.

  അതായത്, ഏതു ജാതകത്തിലും ലഗ്നവും ചന്ദ്രലഗ്നവും (ചന്ദ്രന്‍ നില്‍ക്കുന്ന രാശി) ഒന്നുപോലെ പ്രാധാന്യം ഉള്ളതാണ്. അതനുസരിച്ച് ഒരു ജാതകത്തില്‍ ചന്ദ്രന്‍ ഏതു രാശിയില്‍ നില്‍ക്കുന്നു എന്നറിഞ്ഞ് ആ രാശിമുതല്‍ക്ക്‌ താല്‍ക്കാലികമായി സൂര്യാദിഗ്രഹങ്ങള്‍ ഏതേതുഭാവങ്ങളില്‍ നില്‍ക്കുന്നു എന്ന് ആദ്യമായി മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കിയതിനു ശേഷം സൂര്യന്‍ മുതലായ ഗ്രഹങ്ങളുടെ ചാരഫലത്തെ അറിഞ്ഞുകൊള്ളണം. ചാരഫലങ്ങള്‍ സാധാരണ കൂറുകളെ (കൂറ് എന്ന് പറയുന്നത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെയാണ്.) ആശ്രയിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്.

സാമാന്യചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഗ്രഹങ്ങളുടെ നീചരാശിഫലം


ഗ്രഹങ്ങളുടെ നീചരാശിഫലം
   സൂര്യാദിഗ്രഹങ്ങള്‍ തങ്ങളുടെ നീചരാശിയില്‍ നില്‍ക്കുമ്പോള്‍ ജനിച്ചവന്‍, തന്റെ നടപടികൊണ്ട് അധഃപതനം സംഭവിക്കുന്നവനായും, ദീനനായും ദുര്‍ന്നടപ്പുക്കാരനായും നീചന്മാരെ ആശ്രയിക്കുന്നവനായും നിന്ദ്യപ്രദേശങ്ങളില്‍ വസിക്കുന്നവനായും ഭൃത്യവേല ചെയ്യുന്നവനായും വഴിയാത്രകൊണ്ടുള്ള ദുഃഖം അനുഭവിക്കുന്നവനായും ആപത്തില്‍ അകപ്പെടുന്നവനായും ഭവിക്കും.

ഗ്രഹങ്ങളുടെ മൗഡ്യഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കാലഫലം


കാലഫലം

  ദിനാരംഭത്തില്‍ ജനിച്ചാല്‍ തന്റെ ധര്‍മ്മങ്ങളിലും കര്‍മ്മങ്ങളിലും താല്പര്യമുള്ളവനായും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും സുഖമുള്ളവനായും ഭവിക്കും.

  മദ്ധ്യാഹ്നത്തില്‍ ജനിക്കുന്നവന്‍ രാജതുല്യഗുണമുള്ളവനായും ഭവിക്കും.

  അപരാഹ്നത്തില്‍ ജനിച്ചാല്‍ ധനവാനായും ഭവിക്കും.

  സന്ധ്യാസമയത്തിലും രാത്രിയിലും ജനിച്ചാല്‍ സുഗന്ധദ്രവ്യങ്ങളിലും സ്ത്രീകളിലും താല്പര്യമുള്ളവനായും ദുര്‍ബുദ്ധിയായും സഞ്ചാരപ്രിയനായും ഭവിക്കും. 

  സൂര്യോദയത്തില്‍ ജനിച്ചാല്‍ വളരെ സുഖമുള്ളവനായി ഭവിക്കും.

ഉച്ചസ്ഥിതിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍

  ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍
   സൂര്യക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശ്രീമാനായും മനോരഹമായ അവയവങ്ങളോടുകൂടിയവനായും പിതൃഭക്തനായും കുലശ്രേഷ്ഠനായും ഉഷ്ണരോഗത്താല്‍ പീഡിതനായും ഭവിക്കും.

  ചന്ദ്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, പ്രസന്നമായ മുഖത്തോടും കണ്ണുകളോടും കൂടിയവനായും ഏറ്റവും സുമുഖനായും ജ്ഞാനിയായും സ്ത്രീകളില്‍ പ്രിയവും ഭോഗവും ഉള്ളവനായും ഭവിക്കും.

  ചോവ്വാക്ഷേത്രത്തില്‍ ജനിക്കുന്നവര്‍ ദ്വേഷാര്‍ഹാനായും ഭൃത്യവൃത്തികള്‍ ചെയ്യുന്നവനായും ക്രൂരനായും കലഹവും വ്യസനത്തില്‍ പ്രിയവും ഉത്സാഹവും ഉള്ളവനായും സാഹസിയായും ഭവിക്കും.

  ബുധക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഗുണവാനായും ഏറ്റവും ബുദ്ധിയും പ്രസിദ്ധിയും ഉള്ളവനായും സത്യവാനായും ധര്‍മ്മവാനായും അറിവുള്ളവനായും ശില്പകലകളില്‍ നിപുണനായും ലോകപ്രിയനായും ഭവിക്കും.

  വ്യാഴക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരിലും ഗുരുക്കന്മാരിലും ഭക്തിയുള്ളവനായും സല്‍ക്കര്‍മ്മങ്ങളെ ചെയ്യുന്നവനായും സദാചാരനിഷ്ഠയുള്ളവനായും പ്രഭുസമ്മതനായും ഗുണവാനായും സ്വര്‍ണ്ണലാഭമുള്ളവനായും ഭവിക്കും.

  ശുക്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശുദ്ധാത്മാവായും സുഖഭോഗിയായും നല്ല സ്ത്രീകളും വിശേഷവസ്ത്രങ്ങളും ഉള്ളവനായും അഭിമാനിയായും മനോഹരമായ ശരീരത്തോടുകൂടിയവനായും ഭവിക്കും.

  ശനിക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഭൃത്യവൃത്തി ചെയ്യുന്നവനായും കപിലവര്‍ണ്ണമുള്ള കണ്ണ് കളോടുകൂടിയവനയും ചോരവൃത്തിയില്‍ താല്‍പര്യമുള്ളവനായും ശഠപ്രകൃതിയായും വലിയ പല്ലുകളോടുകൂടിയവനായും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും ഭവിക്കും.
ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

ലഗ്നഫലങ്ങള്‍

   ജാതകത്തില്‍ മേടം മുതല്‍ പന്ത്രണ്ട്‌ രാശികളില്‍ ലഗ്നം (ല) വന്നാലുള്ള ഫലങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോരുത്തരുടെ ജാതകത്തില്‍ ലഗ്നം ഏതുരാശിയിലാണോ നില്‍ക്കുന്നത് ആ ലഗ്നരാശിയുടെ ഫലങ്ങള്‍ അനുഭവത്തില്‍ വരും അവ താഴെ കൊടുത്തിരിക്കുന്നു. ജാതകത്തില്‍ ലഗ്നരാശിക്കും ലഗ്നരാശ്യാധിപനായ ഗ്രഹത്തിനും ബലമുണ്ടെങ്കില്‍ മാത്രമേ താഴെപറയുന്ന ഫലങ്ങള്‍ പൂര്‍ണ്ണമായും അനുഭവത്തില്‍ വരുകയുള്ളു.

മേടലഗ്നഫലം :-
   മേടലഗ്നത്തില്‍ ജനിക്കുന്നവര്‍, ബന്ധുക്കളെ ദ്വേഷിക്കുന്നവനായും സഞ്ചാരപ്രീയനായും, കൃശമായ ശരീരത്തോടുകൂടിയവനായും കോപവും അഭിമാനവും വിവാദങ്ങളില്‍ പ്രിയവും ശുഭത്വവും ഉള്ളവനായും ബലം കുറഞ്ഞ മുട്ടുകളോടുകൂടിയവനായും അസ്ഥിരമായ ധനത്തോടുകൂടിയവനായും കാമിയായും സ്ത്രീകള്‍ക്ക് പ്രിയനായും വൃത്തവും താമ്രനിറവുമുള്ള കണ്ണുകളോടുകൂടിയവനായും അസത്യത്തില്‍ തല്‍പരനായും വെള്ളത്തില്‍ ഭയമുള്ളവനായും വേഗത്തില്‍ ഭക്ഷിക്കുന്നവനായും ക്രൂരനായും മുറിവോ വൃണമോ ഉള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

ഇടവലഗ്നം :-
  ഇടവലഗ്നത്തില്‍ ജനിക്കുന്നവര്‍, ത്യാഗിയായും ക്ലേശങ്ങളെ സഹിക്കുന്നവനായും ക്ഷമയുള്ളവനായും വിസ്താരമായ മുഖവും ഊരുപ്രദേശവും ഉള്ളവനായും കൃഷിഭൂമിയും വസ്തുക്കളും ഉള്ളവനായും ദേവന്മാരെയും ഗുരുക്കന്മാരേയും പൂജിക്കുന്നവനായും ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖം അനുഭവിക്കുന്നവനായും വിദ്വാനായും ശാസ്ത്രീയവാദങ്ങളില്‍ തല്‍പരനായും സുന്ദരനായും പുറകില്‍ ഒരു ഭാഗത്ത് അടയാളത്തോടുകൂടിയവനായും സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും ഭവിക്കും.

മിഥുനലഗ്നം :-
  മിഥുനലഗ്നത്തില്‍ ജനിക്കുന്നവര്‍, സ്ത്രീസക്തനായും, വെള്ളകണ്ണനായും അന്യഹൃദയത്തെ അറിയുന്നവനായും അഭിജ്ഞനായും നല്ല ബന്ധുക്കളോടുകൂടിയവനായും തത്വജ്ഞാനിയായും ഗുണവാനായും ചുരുണ്ട തലമുടിയോടുകൂടിയവനായും നീളമുള്ള മൂക്കോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ദയാലുവായും സുന്ദരനായും നൃത്തഗീതങ്ങളില്‍ താല്‍പര്യമുള്ളവനായും യോഗാഭ്യാസിയായും സജ്ജനസമ്മതനായും ഭവിക്കും.

കര്‍ക്കിടകലഗ്നം :-
  കര്‍ക്കിടകലഗ്നത്തില്‍ ജനിക്കുന്നവര്‍, ഹ്രസ്വകായനായും തടിച്ച കണ്ഠപ്രദേശത്തോടുകൂടിയവനായും ധനവാനായും അന്യഗൃഹവും അന്യധനവും ലഭിക്കുന്നവനായും ബന്ധുക്കളോടും ധാരണാബുദ്ധിയോടും കൂടിയവനായും സ്ത്രീജിതനായും ജലക്രീഡയില്‍ തല്‍പരനായും തടിച്ച ശരീരത്തോടുകൂടിയവനായും ധര്‍മ്മനിഷ്ഠനായും മൃഷ്ടാന്നഭോജനവും ഉത്തമവസ്ത്രാഭരണാദികളും ഉള്ളവനായും തടിച്ചിരിക്കുന്ന കടി (ശരീരത്തിലെ അരകെട്ട്) പ്രദേശത്തോടുകൂടിയവനായും അല്‍പപുത്രന്മാര്‍ മാത്രം ഉള്ളവനായും ഒരു വശം ചരിഞ്ഞു വളവോടുകൂടി വേഗത്തില്‍ നടക്കുന്നവനായും ഭവിക്കും.

ചിങ്ങലഗ്നം :-
 ചിങ്ങം ലഗ്നത്തില്‍ ജനിക്കുന്നവര്‍, പിംഗലവര്‍ണ്ണമുള്ള കണ്ണുകളോടുകൂടിയവനായും പുത്രന്മാര്‍ കുറഞ്ഞവനായും ശത്രുക്കളെ ജയിക്കുന്നവനായും അഭിമാനിയായും രാജവംശത്തെ (സര്‍ക്കാരിനെ) ആശ്രയിക്കുന്നവനായും ശൂരനായും ഏറ്റവും സ്ഥിരചിത്തനായും വിശാലമായ മുഖത്തോടുകൂടിയവനായും ഹിംസാശീലവും മാംസത്തില്‍ പ്രിയവും വനങ്ങളിലും പര്‍വ്വതങ്ങളിലും സഞ്ചരിക്കുന്നതില്‍ താല്‍പര്യവും വിശപ്പും ദാഹവും ആധിക്യമുള്ളവനായും വൃഥാ കോപിക്കുന്നവനായും ത്യാഗിയായും മാതാവിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവനായും ഭവിക്കും. പരിചയമില്ലാത്തവരുടെ അടുത്ത് ചെന്നാല്‍ പാവത്താനെപോലെ പെരുമാറുകയും പരിചയപ്പെട്ടുകഴിഞ്ഞാല്‍ അവരുടെ മുന്നില്‍ സാമര്‍ത്ഥ്യം കാണിക്കുകയും ചെയ്യും.

കന്നിലഗ്നം :-
  കന്നിലഗ്നത്തില്‍ ജനിക്കുന്നവര്‍, ഏറ്റവും സ്ത്രീസക്തനായും പ്രവര്‍ത്തികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ചുമലും കൈകളും താണിരിക്കുന്നവനായും പരദ്രവ്യവും പരഭവനവും ലഭിക്കുന്നവനായും ലജ്ജകൊണ്ട് അലസങ്ങളായ കണ്ണുകളോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ബന്ധുക്കളില്‍ താല്‍പര്യമുള്ളവനായും ഇഷ്ടമായ വാക്കുകളെ പറയുവാന്‍ സാമര്‍ത്ഥ്യം ഉള്ളവനായും ശാസ്ത്രാര്‍ത്ഥങ്ങളെ അറിയുന്നവനായും, സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും സാത്വികനായും സുഖിയായും ഭവിക്കും.

തുലാം ലഗ്നം :-
  തുലാം ലഗ്നത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരെയും സജ്ജനങ്ങളേയും ഗുരുജനങ്ങളേയും പൂജിക്കുന്നവനായും വിദ്വാനായും വ്യവഹാരപ്രിയനായും ചഞ്ചലഹൃദയത്തോടുകൂടിയവനായും സ്ത്രീജനകാമകേളികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ഭംഗിയുള്ള കണ്ണുകളോടുകൂടിയവനായും രാജപ്രിയനായും സഞ്ചാരിയായും പുത്രന്മാര്‍ കുറഞ്ഞവനായും രണ്ടു പേരുകള്‍ (Name) ഉള്ളവനായും ക്രയവിക്രയങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും, ഭയചഞ്ചലനായും സമാധാനശീലമുള്ളവനായും ചടച്ചു നീണ്ട ശരീരത്തോടുകൂടിയവനായും ഭവിക്കും.

വൃശ്ചികലഗ്നം :-
    വൃശ്ചികലഗ്നത്തില്‍ ജനിക്കുന്നവര്‍, മൂര്‍ഖനായും വളരെ ചാപല്യമുള്ളവനായും മാനിയായും ധനികനായും സജ്ജനങ്ങളെ ദ്വേഷിക്കുന്നവനായും വിശാലവും ക്രൂരവുമായ കണ്ണുകളോടുകൂടിയവനായും രാജസേവകനായും പാപങ്ങളെ മറയ്ക്കുന്നവനായും ദുഷ്ടനായും ബാല്യത്തില്‍ രോഗിയായും പിതാവിന്റെ അല്ലെങ്കില്‍ ഗുരുജനങ്ങളെ വേര്‍പ്പെട്ടവനായും തുടയും കണങ്കാലും തടിച്ചിരിക്കുന്നവനായും കൈകാലുകളില്‍ താമരരേഖയുള്ളവനായും തീഷ്ണബുദ്ധിയായും ക്രൂരകര്‍മ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ധനുലഗ്നം :-
  ധനുലഗ്നത്തില്‍ ജനിക്കുന്നവര്‍, ഐശ്വര്യവും വിദ്യയും സമ്പത്തും യശസ്സും ഉള്ളവനായും കഴുത്തും മുഖവും നീണ്ടിരിക്കുന്നവനായും കൂനുള്ളവനായും രാജപ്രിയനായും ശത്രുക്കളെ ജയിക്കുന്നവനായും സാമോപായം കൊണ്ട് വശപ്പെടുന്നവനായും ബാലവാനായും വിദ്വാനായും കര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും വലിയ ചെവികളും മൂക്കും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും പിതൃസ്വത്ത് ലഭിക്കുന്നവനായും പ്രസിദ്ധനായും അനേകം ഗുണങ്ങളുള്ളവനായും ഭവിക്കും.

മകരലഗ്നം :-
  മകരലഗ്നത്തില്‍ ജനിക്കുന്നവര്‍, ദീനവാക്കായും സ്വാത്വികനായും കൃശമായ ശരീരാധഃപ്രദേശത്തോടുകൂടിയവനായും മടിയനായും ആഗമ്യകളും വൃദ്ധകളുമായ സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും, ദുഃഖിയായും ഉപജീവനാര്‍ത്ഥം ജടാവല്‍ക്കലാദികളെ ധരിക്കുന്നവനായും ശഠപ്രകൃതിയായും വാതപീഡിതനായും ഭാഗ്യവാനായും ഭവിക്കും.


കുംഭലഗ്നം :-
    കുംഭലഗ്നത്തില്‍ ജനിക്കുന്നവര്‍, പിശുക്ക് പരസ്ത്രീസക്തി ദാരിദ്രം ഹിംസാശീലം വൃഥാ സഞ്ചാരം ദുഃഖം കോപം ഇതുകളോടുകൂടിയവനായും പാപങ്ങളെ മറച്ചുവയ്ക്കുന്നവനായും കുടംപോലുള്ള ശരീരത്തോടുകൂടിയവനായും സുഗന്ധദ്രവ്യങ്ങളില്‍ പ്രിയവും നിര്‍ദ്ദയത്വവും ലജ്ജയില്ലായ്മയും ഉള്ളവനായും ഭവിക്കും.

മീനലഗ്നം :-
    മീനലഗ്നത്തില്‍ ജനിക്കുന്നവര്‍, തേജസ്സ് യശസ്സ് വിഭവങ്ങള്‍ ധാന്യസമൃദ്ധി ധനസമൃദ്ധി വിദ്യ സൗന്ദര്യം ഇതുകളോടുകൂടിയവനായും ഇഷ്ടബന്ധുക്കളോടുകൂടിയവനായും വളരെ വെള്ളം കുടിക്കുന്നവനായും നല്ല കണ്ണുകളോടുകൂടിയവനായും തന്റെ ഭാര്യയില്‍ വളരെ സ്നേഹമുള്ളവനായും ജലജങ്ങളായ ദ്രവ്യങ്ങളെ ലഭിക്കുന്നവനായും പുണ്യകര്‍മ്മങ്ങളെ ചെയ്യുന്നവനായും കൃതജ്ഞത ഉള്ളവനായും ഭവിക്കും.

 ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.