വീടിന്‍റെ ഭാവി നിശ്ചയിക്കുന്നത് പ്രധാന വാതിലിന്‍റെ സ്ഥാനവും ദിക്കുമാണ്. പ്രധാന വാതില്‍ ഉച്ചഭാഗത്ത് (കെട്ടിടത്തിന്‍റെ വശങ്ങളുടെ മദ്ധ്യത്ത്) ആണ് വച്ചിരുന്നതെങ്കില്‍ അന്തേവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഇതുമൂലം അവര്‍ക്ക് സന്തോഷം, സമ്പത്ത്, സമഗ്രമായ വികസനം എല്ലാമുണ്ടാകും.
പ്രധാന വാതില്‍ വേണ്ടതുപോലല്ല സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അന്തേവാസികള്‍ ഒരുപാട് പ്രശ്നങ്ങളേയും പരാജയങ്ങളേയും നേരിടേണ്ടിവരും. ഇത്തരം വീടുകളില്‍ വഴക്കുകള്‍ പതിവാകും.
പ്രധാന വാതിലിന്‍റെ സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നിര്‍മ്മാണം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. മംഗളകരമായ ഒരു ദിവസമായിരിക്കണം പ്രധാന വാതില്‍ സ്ഥാപിക്കുന്നത്. ചില ചടങ്ങുകള്‍ നടത്തിയശേഷം ഉച്ചയ്ക്ക് മുമ്പ് സ്ഥാപിക്കേണ്ടതാണ്.