Showing posts with label kutti. Show all posts
Showing posts with label kutti. Show all posts

നവജാതശിശു ചിരിച്ചാല്‍ അമ്മയുടെ മുടി കൊഴിയുമോ?

  നവജാതശിശു മാതാവിന്‍റെ മുഖത്തു നോക്കി ചിരിച്ചാല്‍ അമ്മയുടെ മുടികൊഴിയുമെന്ന വിശ്വാസത്തിന് ഏറെ പഴക്കമുണ്ട്. മാത്രമല്ല, പല സ്ഥലത്തും ഇന്നും ഇത് പ്രചാരത്തിലിരിക്കുകയും ചെയ്യുന്നു.

  തന്‍റെ മുഖത്തുനോക്കി ചിരിക്കുന്ന സ്വന്തം കുഞ്ഞിനെ മാനസികവിക്ഷോഭത്തോടെയാണെങ്കിലും, തലമുടി കൊഴിഞ്ഞുപോകുമല്ലോ എന്നോര്‍ത്ത് നിലത്തുകിടത്തുകയോ മറ്റാരുടെയെങ്കിലും കൈയിലേയ്ക്ക് മാറ്റുകയോ ചെയ്യുന്ന മാതാക്കളും കുറവല്ല.

  സ്ത്രീസൗന്ദര്യത്തിന് തലമുടി അന്ത്യന്താപേക്ഷിതമായിരിക്കെ സ്വന്തം മുടി കൊഴിഞ്ഞുപോകുന്നത് ഏത് മാതാവിനാണ് സഹിക്കാന്‍ കഴിയുക.

  തീരെ ചെറിയ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്നും അതുകൊണ്ടവര്‍ക്ക് ദിവ്യശക്തി ഉണ്ടായിരിക്കുമെന്നും; അതിനാലാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കുന്നതോടെ മുടികൊഴിഞ്ഞു തുടങ്ങുന്നതെന്നും കരുതപ്പെട്ടിരിന്നു. സ്വമാതാവിന്‍റെതല്ലാതെ കുഞ്ഞ് ആരുടെ മുഖത്തുനോക്കി ചിരിച്ചാലും അവരുടെ മുടി കൊഴിയാറില്ലന്നും വിശ്വസിക്കപ്പെട്ടിരുന്നു.

  യഥാര്‍ത്ഥത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു എന്നല്ല വിശ്വസിക്കപ്പെടുന്നു എന്നാണ് പറയേണ്ടത്. കാരണം, കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ മാതാവിന്‍റെ മുടി കൊഴിയാന്‍ തുടങ്ങും എന്നത് വെറും അന്ധവിശ്വാസമല്ല; മറിച്ച് യാഥാര്‍ത്ഥ്യമാണ്.

  ഗര്‍ഭകാലത്തുള്ള അമിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം സ്ത്രീയുടെ മറ്റു പല ശരീര ഭാഗങ്ങളുമെന്ന പോലെ തലമുടിയുടെ വളര്‍ച്ചയിലും വര്‍ദ്ധന കാണുന്നുണ്ട്. പ്രസവശേഷവും കുറച്ച് കാലത്തേയ്ക്ക് മുടി വളര്‍ച്ച തുടരും.

  എന്നാല്‍ പ്രസവം കഴിഞ്ഞ് ഏതാണ്ട് മൂന്നുമാസം ആകുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ ആയി മാറും. ഇതോടെ കൂടുതല്‍ വളര്‍ന്ന മുടി കൊഴിഞ്ഞു തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞ് ചിരിക്കാന്‍ തുടങ്ങുന്നതും മൂന്ന് മാസം പ്രായമാകുന്നതോടെയാണെന്ന യാഥാര്‍ത്ഥ്യം ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

  ഇതുകൊണ്ടാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങുമെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചത്.

കുട്ടികളെ കണ്ണാടി കാണിക്കാമോ?

  കുട്ടികളെ മുഖകണ്ണാടി കാണിക്കരുതെന്ന് മുതിര്‍ന്നവര്‍ ശാസിക്കാറുണ്ട്.

  കണ്ണാടിയിലൂടെ സ്വന്തം പ്രതിച്ഛായ കാണുന്ന കുട്ടി, കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ പ്രാപ്തിയായവനാണെങ്കില്‍ അന്ധാളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ഒരു കൂട്ടുകാരനെ കിട്ടി എന്ന് പറഞ്ഞ്, അല്ലെങ്കില്‍ ചിന്തിച്ച് തന്‍റെ സ്വന്തം പ്രതിച്ഛായ നോക്കി അദ്ഭുതം കൂറുന്ന കുട്ടികളും ഇല്ലാതില്ല.

  കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ സ്വന്തം രൂപത്തില്‍ താല്‍പ്പര്യവും പൂണ്ട് അതില്‍ മാത്രം അഭിരമിക്കുകയും എന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നതെന്നാണ് കരുതപ്പെടുന്നത്. സുന്ദരനായ കുഞ്ഞ് മുത്തിര്‍ന്നു കഴിഞ്ഞാലും സ്വന്തം സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അത് ഒഴിവാക്കാന്‍ ചെറുതിലേ മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നു പറയുന്നതാണെന്ന് ചില മാതാപിതാക്കള്‍ ധരിച്ചുവരുന്നുണ്ട്. വൈരൂപ്യമുള്ള കുഞ്ഞുങ്ങള്‍ കണ്ണാടി കാണുന്നതിലൂടെ അവരുടെ മനോവിഷമത്തിന് ഹേതുവാകുമെന്നും കരുതപ്പെട്ടിരുന്നു.

  എന്നാല്‍ ഏറ്റവും കടുത്ത അന്ധവിശ്വാസം കുട്ടികളെ കണ്ണാടി കാട്ടുന്നതുമായി നിലനിന്നിരുന്നത്, കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ അവര്‍ അതിലൂടെ കാണുന്നത് അവരുടെ പ്രതിരൂപമായിരിക്കില്ലെന്നും മറിച്ച് പ്രതങ്ങളുടെ രൂപമായിരിക്കുമെന്നതുമായിരുന്നു.

  കണ്ണാടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ കാണാമെന്നും കണ്ണാടിയില്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് ഇതുകൊണ്ടാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

  എന്നാല്‍, സൂര്യപ്രകാശം കുട്ടികളുടെ കണ്ണില്‍ തട്ടി റെറ്റിനയ്ക്ക് ആഘാതം ഏല്‍ക്കുമെന്നതുകൊണ്ടാണ് കുട്ടികളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നത്. അശ്രദ്ധമായി കണ്ണാടി ഉപയോഗിച്ചാല്‍ ഉച്ചസമയമാണെങ്കില്‍ കണ്ണാടിയിലൂടെ പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശം നേരിട്ട് സൂര്യനെ നോക്കുന്ന തീവ്രതയോടെ കുരുന്ന് നേത്രപടലങ്ങളില്‍ പ്രവേശിക്കും.

  കൈകാലിട്ടടിച്ച് കരയുന്ന കുട്ടിയുടെ കണ്ണാടിയില്‍ കാണുന്ന രൂപവും, അങ്ങനെ തന്നെ ആയിരിക്കുമെന്നതിനാലാണ്, അത് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച്‌ കുട്ടി പേടിക്കുമെന്ന് പറയുന്നത്.

ശിശുവിന്‍റെ നാവില്‍ എന്തിനാണ് "ഓം" എന്നെഴുതുന്നത്?

   കേള്‍ക്കുമ്പോള്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നോ അന്ധവിശ്വാസമെന്നോ ഒക്കെ തോന്നാവുന്ന ഒരു ചടങ്ങാണിത്‌. ഇതിനെ പഴമക്കാര്‍ ജാതകര്‍മ്മ സംസ്ക്കാരം എന്നാണ് വിളിച്ചു വന്നിരുന്നത്. ഇന്ന് പലയിടത്തും കാണാനില്ലാത്തതും എന്നാല്‍ ചിലരുടെയിടയില്‍ ഭക്തിബഹുമാനത്തോടെ നടത്തിവരുന്നതുമായ ഒന്നാണ് ജാതകര്‍മ്മം.

  തണുപ്പേല്‍ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ, ശുദ്ധമായതും തണുപ്പ് മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കണം. തുടര്‍ന്ന് ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏല്‍പ്പിക്കണം. ഏറ്റുവാങ്ങിയ കുഞ്ഞുമായി പിതാവ് നിലവിളക്കിനഭിമുഖമായി ഇരിക്കണം.

  അതിനുശേഷം, നെയ്യും, തേനും തുല്യം  കൂട്ടിച്ചേര്‍ത്ത് അതില്‍ സ്വര്‍ണ്ണവും ഉരച്ചമിശ്രിതം കൊണ്ട് പിതാവ് ശിശുവിന്‍റെ നാവില്‍ "ഓം" എന്നെഴുതണം. എന്നിട്ട്, കുഞ്ഞിനെ ആശീര്‍വദിക്കുകയും വേണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീര്‍ഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശീര്‍വദിക്കേണ്ടതെന്നും വിധിയുണ്ട്.

  ഇങ്ങനെ ചെയ്തതിനുശേഷം മാതാവിന്‍റെ ശരീരത്തിലും ശിശുവിന്‍റെ ശരീരത്തിലും ഗൃഹത്തിലും തീര്‍ത്ഥം തളിക്കണം. സ്വര്‍ണ്ണത്തെ സത്യത്തിന്‍റെയും നെയ്യ് പരിശുദ്ധിയുടേയും തേന്‍ മധുരസംഭാഷണത്തിന്‍റെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ഒരു ശിശുവില്‍ ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

കുറ്റി ലക്ഷണം

   വീടിന് സ്ഥാനനിര്‍ണ്ണയം നടത്തുമ്പോള്‍ അടിക്കുന്ന കുറ്റിയുടെ ലക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍.

   സ്ഥാനകുറ്റിയുടെ ചുവട് വിപരീതമായാല്‍ രോഗവും, വടക്ക് ആഗ്രവും പടിഞ്ഞാറ് ഭാഗം ചുവടുമായാല്‍ ഗൃഹനിര്‍മ്മാണം താമസിച്ചേ പൂര്‍ത്തിയാകുകയുള്ളൂ. കിഴക്ക് ആഗ്രവും പടിഞ്ഞാറ് ചുവടുമായാല്‍ ഒരിക്കലും പണിതീരാത്ത വീടും, കന്നിയില്‍ ചുവടും ഈശാനകോണില്‍ ആഗ്രവും വരികയാണെങ്കില്‍ ഐശ്വര്യവും ഉണ്ടാകുന്നു. സ്ഥാനകുറ്റി ഉണക്കമരമായാല്‍ അശുഭവും, പാലുള്ളതായാല്‍ ശുഭവും ആകുന്നു. കുറ്റിയുടെ വെട്ടുഭാഗം മേല്പ്പോട്ട് എങ്കില്‍ ശുഭവും, ഇരുവശങ്ങളെങ്കില്‍ ദോഷവും ഫലം.

ശിശുവിന്റെ തലയില്‍ ചീപ്പ് ഉപയോഗിക്കാമോ?

  കുട്ടി പിറന്നു കഴിഞ്ഞാല്‍ ഒരു വയസ്സുവരെ തലയില്‍ ചീപ്പ് ഉപയോഗിക്കരുതെന്ന് വിധിയുണ്ട്. ഇത് മുത്തശ്ശിമാര്‍ അമ്മമാരെ ഓര്‍മ്മിപ്പിക്കുന്നത് പതിവാണ്. അതായത് ഗര്‍ഭവസ്ഥകാലത്തെ മുടിമുറിച്ചതിന് ശേഷം വളരുന്ന പുതിയ മുടി മതി ചീപ്പ് കൊണ്ട് കോതി ഒതുക്കാനെന്നു സാരം.


   ശിശുവിന്റെ തല വളര്‍ച്ചയെത്താതിരിക്കുന്നതിനാലും തല ഉറയ്ക്കാത്തതിനാലും ചീപ്പ് ഉപയോഗിച്ചാല്‍ തലയ്ക്ക് ക്ഷതമേല്‍ക്കുമെന്ന് സാരം.

ക്ഷേത്രപാലന്‍ ആരാണ്?

  ദാരുക വധത്തിനു ശേഷം ഭദ്രകാളിയുടെ കോപം ശമിച്ചില്ല. ദേവിയുടെ കോപാഗ്നിയില്‍ ലോകമെല്ലാം നശിക്കുമെന്ന് കണ്ടപ്പോള്‍ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ ഒരു ശിശുവിന്റെ രൂപമെടുത്ത്‌ കാളിയുടെ മുന്‍പില്‍ കിടന്നു ബാലചേഷ്ടകള്‍ കാട്ടി കരയാന്‍ തുടങ്ങി. ഉടന്‍ തന്നെ ഭദ്രകാളി മാതൃഭാവത്തില്‍ ആ കുട്ടിയെ എടുത്ത് മുലകൊടുത്തു. ആ ശിശുവിന്റെ സ്തന്യപാനത്തോടുകൂടി കാളിയുടെ കോപാഗ്നിയേയും ശിശു പാനം ചെയ്തും. അങ്ങിനെ കാളിയുടെ കോപത്തിന് ശമനം ഉണ്ടായി. ശിവ അവതാരമായിരുന്ന ആ കുട്ടിയായിരുന്നു ക്ഷേത്രപാലന്‍.

എന്തിനുവേണ്ടിയാണ് ഇന്ദ്രദൈവതം എന്ന യാഗം നടത്തുന്നത്?

  ഇത് ഒരു യാഗമാണ്‌. ഇന്ദ്രദൈവതം എന്ന യാഗം നടത്തുന്നത് പുത്രന്മാരുടെ നന്മയ്ക്ക് വേണ്ടിയിട്ടാണ്. ഒരിക്കല്‍ യുവനേശ്വരന്‍ എന്ന രാജാവിന്റെ ഉദരം പിളര്‍ന്ന് ഒരു ശിശുവുണ്ടായി. നാട്ടില്‍ ഉപേക്ഷിച്ച കുട്ടിയെ അപ്രതീക്ഷിതമായി ഇന്ദ്രന്‍ ദര്‍ശിക്കുകയുണ്ടായി. വിശന്ന് തളര്‍ന്ന ആ കുട്ടി മരിക്കാതിരിക്കാന്‍ അതിന്റെ പാദങ്ങളിലെ പെരുവിരല്‍ വായില്‍ വെച്ച് കൊടുത്തു. ഇത് പാനം ചെയ്താണ് കുട്ടി വളര്‍ന്നതും മാന്ധാതാവായി പ്രശസ്തിയാര്‍ജ്ജിച്ചതും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.