വാസ്തുശാസ്ത്രവിധിയനുസരിച്ച് ഭവനം നിര്‍മ്മിക്കുമ്പോള്‍ കാലനിര്‍ണ്ണയം നടത്തേണ്ടതുണ്ട്. ഭൂമിയുടെ സഞ്ചാരം മൂലം ഉണ്ടാകുന്ന കാലവ്യതിയാനങ്ങള്‍ കണക്കാക്കപ്പെടുന്നു. അത് ജ്യോതിശാസ്ത്ര പശ്ചാത്തലത്തില്‍ തന്നെയാണ് കണക്കാക്കുന്നത്. ജനുവരി പതിനാല് മുതല്‍ സൂര്യന്‍ തെക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് ഉദിച്ച് വടക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് അസ്തമിക്കുന്ന ഒരു പ്രതീതി നമുക്ക് അനുഭവപ്പെടുന്നു. ഈ പ്രക്രിയ ജൂലൈ പതിനാല് വരെ തുടരും. ഇക്കാലത്തെ ഉത്തരായനകാലം എന്നും പറയുന്നു. (മകരമാസം മുതല്‍ മിഥുനമാസം വരെ)
ജൂലൈ പതിനാല് മുതല്‍ ജനുവരി 14 വരെ സൂര്യന്‍ വടക്ക് മാറി ഉദിച്ച് തെക്ക് മാറി അസ്തമിക്കുന്ന പ്രതീതി ഉളവാക്കുന്ന കാലത്തെ ദക്ഷിണായനം (കര്‍ക്കിടകമാസം മുതല്‍ ധനുമാസം വരെ) എന്നും കണക്കാക്കുന്നു. ഭവനനിര്‍മ്മാണത്തിന് ഉത്തരായനകാലം ഉത്തമമാണ്.