കുജദശയിലെ അപഹാരകാലം


കുജദശയിലെ അപഹാരകാലം

  കുജദശയില്‍ കുജന്റെ സ്വാപഹാരകാലം പിത്തവും ഉഷ്ണവുംകൊണ്ടുള്ള രോഗവും, ദേഹത്തില്‍ മുറിവ് വ്രണം മുതലായ ഉപദ്രവങ്ങളും, സഹോദരന്മാരുടെ വേര്‍പാടും, കൃഷിഭൂമികള്‍ നിമിത്തമായി വ്യവഹാരങ്ങളും, തന്നിമിത്തം ധനലാഭവും, ഐശ്വര്യവും, അഗ്നി, ബന്ധുക്കള്‍, കള്ളന്‍, ശത്രു, രാജാവ് ഇവരില്‍ നിന്ന് ഉപദ്രവവും മറ്റും ഭവിക്കും.

  കുജദശയില്‍ രാഹുവിന്റെ അപഹാരകാലം അസ്ത്രത്തിലും അഗ്നിയിലും കള്ളന്മാരിലും ശത്രുക്കളിലും രാജാവിലും വിഷത്തിലും നിന്നുള്ള ഉപദ്രവങ്ങളും, വയറ്റിലും കണ്ണിലും തലയിലും രോഗങ്ങളും, പിതാവ് ആചാര്യന്‍ മുതാലായ ഗുരുജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഹാനിയും, അവിചാരിതമായ ആപത്തുകളും മറ്റും ഉണ്ടാകും.

  കുജദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം ഗുരുക്കന്മാരേയും ദൈവത്തെയും പൂജിക്കുകയും , പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുകയും, എപ്പോഴും അതിഥികളെ സല്‍ക്കരിക്കുകയും, പുത്രഗുണം ബന്ധുഗുണം അര്‍ത്ഥസിദ്ധി ഇവ ലഭിക്കുകയും, കര്‍ണ്ണരോഗമോ കഫജങ്ങളായ മറ്റു രോഗങ്ങളോ സംഭവിക്കുകയും, ഒടുവില്‍ ആരോഗ്യവും, കാര്യലാഭവും, ജയവും ലഭിക്കുകയും മറ്റും ഫലം. 

  കുജദശയില്‍ ശനിയുടെ അപഹാരകാലം ബന്ധുക്കള്‍ക്കും സന്താനങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും ഭാര്യക്കും അടിക്കടി ആപത്തുകള്‍ നേരിടുകയും, അവിചാരിതമായ ആപത്തുകളും മനോദുഃഖവും അര്‍ത്ഥനാശവുമുണ്ടാകുകയും, ശത്രുക്കള്‍ നിമിത്തം ധനനാശവും, രോഗാദി ഉപദ്രവങ്ങളും സംഭവിക്കുകയും ചെയ്യും.

  കുജദശയില്‍ ബുധന്റെ അപഹാരകാലം ശത്രുഭയവും, കള്ളന്മാരില്‍നിന്നും ഉപദ്രവവും, ധനഹാനിയും, വാഹനഹാനിയും, നാല്‍ക്കാലി നഷ്ടവും, രാജകോപവും, ഭൃത്യജന വിരോധവും ഭവിക്കും.

  കുജദശയില്‍ കേതുവിന്റെ അപഹാരകാലം അഗ്നിയില്‍ നിന്നോ ആയുധത്തില്‍ നിന്നോ ഉപദ്രവവും, അന്യദേശാഗമനവും, അര്‍ത്ഥനാശവും, തനിക്കോ ഭാര്യക്കോ മരണവും, സ്വജനാരിഷ്ടതയും ദുര്‍ജ്ജനവിരോധവും ഭവിക്കും.

  കുജദശയില്‍ ശുക്രന്റെ അപഹാരകാലം യുദ്ധത്തില്‍ ജയവും, തന്നിമിത്തം ബഹുമാനവും, അന്യദേശവാസവും, കള്ളന്മാര്‍ നിമിത്തം ധനനഷ്ടവും, ഭാര്യക്ക് അപരാധവും, ഭൃത്യജനങ്ങള്‍ക്ക്‌ നാശവും, മറ്റു ദോഷാനുഭാവങ്ങളും, വസ്ത്രാദ്യാലങ്കാരം, സുഖം, ഭാര്യാവിരോധം, ബന്ധുക്കളില്‍ നിന്ന് ധനലാഭം മുതലായ ഗുണാനുഭവങ്ങളും സംഭവിക്കും.

കുജദശയില്‍ ആദിത്യന്റെ അപഹാരകാലം രാജപൂജയും, യുദ്ധത്തില്‍ പ്രതാപശക്തിയും, ഭൃത്യന്മാരോടും ധനധാന്യസമൃദ്ധിയോടും കൂടിയ അന്തഃപുരങ്ങളുടെ അനുഭവവും, ഏറ്റവും സന്തോഷകരമായ പ്രവര്‍ത്തികളും വളരെ പണിപ്പെട്ടു ലഭിക്കുന്ന സമ്പത്തുകളും, അപവാദവും, ഗുരുദ്വേഷവും, സ്വജനങ്ങള്‍ നിമിത്തം ദുഃഖവും ഭവിക്കും.

  കുജദശയില്‍ ചന്ദ്രന്റെ അപഹാരകാലം പല പ്രകാരത്തില്‍ ധനലാഭവും, പുത്രലാഭവും, ശത്രുക്കള്‍ കുറവും, വിശേഷവസ്ത്രാഭരണാദ്യലങ്കാരങ്ങളും ശയനോപകരണങ്ങളും ലഭിക്കുകയും, പിതാവ്  തുടങ്ങിയ ആചാര്യജനങ്ങള്‍ക്ക് രോകാദ്യുപദ്രവങ്ങളും, ഗുന്മരോഗവും, പിത്തരോഗം, മടി, ഉറക്കം മുതലായവകളും സംഭവിക്കും.

രാഹുദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.