Showing posts with label gold. Show all posts
Showing posts with label gold. Show all posts

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?    
   കുജാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ കുജന്‍ വരുന്ന സമയം ഭൂമി, സ്വര്‍ണ്ണം, എന്നിവ ക്രയവിക്രയം ചെയ്യുന്നത് ലാഭകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശിദിക്കില്‍ സുബ്രഹ്മണ്യദര്‍ശനം , രാജദര്‍ശനം ഇവ ശുഭഫലം ചെയ്യും. ഈ ദിക്കില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും, സ്വഗൃഹത്തില്‍ ആ ദിക്കില്‍ പാചകശാല ഏര്‍പ്പെടുത്തുന്നതും, ഐശ്വര്യകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശ്യുദയങ്ങളില്‍ ആ രാശി ദിക്കിലൂടെ പുറപ്പെട്ടാല്‍ ശത്രുക്കളെ ജയിക്കാന്‍ കഴിയും. മറ്റു രാശികളില്‍ കുജന്‍ സഞ്ചരിക്കുന്ന സമയവും, ആ രാശി സമയങ്ങളും അനിഷ്ടങ്ങളും, ദുര്‍ബലങ്ങളുമാണ്.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍


സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍

ദേവാംബ്വഗ്നിവിഹാരകോശശയന-
ക്ഷിത്യുല്ക്കരാഃ സ്യുഃ ക്രമാ,-
ദ്വസ്ത്രം സ്ഥൂലമഭുക്തമഗ്നികഹതം
മദ്ധ്യം ദൃഡം പാടിതം
താമ്രം സ്യാന്മണിഹേമശുക്തിരജതാ-
ന്യര്‍ക്കാത് തു മുക്തായസീ
ദ്രേക്കാണൈഃ ശിശിരാദയഃ ശശുരുച-
ജ്ഞഗ്വാദിഷൂദ്യത്സു വാ.

സ്ഥാനങ്ങള്‍ :-
   സൂര്യന് ദേവാലയവും, ചന്ദ്രന് ജലപ്രദേശവും, കുജന് അഗ്നിപ്രദേശവും, ബുധന് ക്രീഡാ സ്ഥാനവും, വ്യാഴത്തിന് നിധി ഇരിയ്ക്കുന്ന സ്ഥലവും, ശുക്രന് ശയനഗൃഹവും, ശനിയ്ക്ക് മലിനപ്രദേശവും (അടിച്ചുവാരിയ മലിനസാധനങ്ങള്‍ നിക്ഷേപിയ്ക്കുന്ന ' കുപ്പു ' മുതലായ പ്രദേശങ്ങള്‍) ആകുന്നു.

വസ്ത്രങ്ങള്‍ :-
  സൂര്യന് കട്ടിയുള്ള വസ്ത്രവും, ചന്ദ്രന് കോടിയും, കുജന് കത്തിയതും, ബുധന് നനഞ്ഞതും, വ്യാഴത്തിന് ഇടത്തരവും (കോടിയല്ലാത്തതും അധികം പഴക്കം ചെല്ലാത്തത്തും), ശുക്രന് ഉറപ്പുള്ളതും, ശനിയ്ക്ക് കീറിയതുമാകുന്നു.

ലോഹങ്ങള്‍ :-
   സൂര്യന് ചെമ്പും, ചന്ദ്രന് രത്നവും, കുജന് സ്വര്‍ണ്ണവും, ബുധന് മുത്തുച്ചിപ്പിയും, വ്യാഴത്തിന് വെള്ളിയും, ശുക്രന് മുത്തും, ശനിയ്ക്ക് ഇരുമ്പുമാകുന്നു.

ഋതുക്കള്‍ :-
   ശനിയ്ക്ക് ശിശിരര്‍ത്തുവും, ശുക്രന് വസന്തവും, ചൊവ്വയ്ക്ക്‌ ഗ്രീഷ്മവും, ചന്ദ്രന് വര്‍ഷവും, ബുധന് ശരത്തും, വ്യാഴത്തിന് ഹേമന്തര്‍ത്തുവും, സൂര്യന് ഗ്രീഷ്മവുമാകുന്നു.

    ലഗ്നത്തില്‍ ഗ്രഹമുണ്ടെങ്കില്‍ അതിനെകൊണ്ടും, ഗ്രഹമില്ലാതെ വരുന്ന ഘട്ടത്തില്‍, ഋതുവിനെ ചിന്തിക്കേണ്ടത് ലഗ്ന ദ്രേക്കാണാധിപനെക്കൊണ്ടുമാകുന്നു.

ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അരയ്ക്കു താഴെ ചന്ദനം ധരിക്കാമോ?

  ഭസ്മധാരണം പോലെ തന്നെ ചന്ദനം ധരിക്കുന്നതിന്റെയും ഗുണഗണങ്ങളെപ്പറ്റി ഹൈന്ദവസംഹിത ഏറെ ഉത്ഘോഷിച്ചിട്ടുണ്ട്. എന്നാല്‍ അരയ്ക്കു കീഴെ മംഗളചിഹ്നമായ ചന്ദനം ധരിക്കുന്നത് നിഷിദ്ധമാണെന്നാണ് വിശ്വാസം. ഇതുപോലെ തന്നെ കാലില്‍ സ്വര്‍ണ്ണം ധരിക്കാനും പാടില്ല എന്ന് വിധിയുണ്ട്.

  ലക്ഷ്മീസാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്ന സ്വര്‍ണ്ണം കാലില്‍ അണിയരുതെന്ന് പറയുന്നത് അന്ധവിശ്വാസത്തിലുപരി ശാസ്ത്രീയവുമാണ്.

   സ്വര്‍ണ്ണം സ്ഥിരമായി കാലില്‍ അണിഞ്ഞാല്‍ വാതം വരാനുള്ള സാധ്യത ഏറെയാണെന്ന് ഭാരതീയ വൈദ്യശാസ്ത്രം തെളിവുകളോടെ സമര്‍ത്ഥിക്കുന്നുണ്ട്. ദേവന് ചാര്‍ത്തുന്ന ചന്ദനം മാത്രമല്ല കളഭം, ഭസ്മം, കുങ്കുമം എന്നിവയും അരയ്ക്കു കീഴെ ധരിക്കാവുന്നതല്ലെന്നാണ് വിശ്വാസം. ബിംബത്തില്‍ ചാര്‍ത്തുന്നതുകൊണ്ടാണ് ചന്ദനം അരയ്ക്കു താഴെ ധരിക്കരുതെന്ന് പറഞ്ഞിരുന്നതെന്നാണ് ഇതുവരെ കരുതിപ്പോന്നത്.

  എന്നാല്‍ ഇതിന് തികച്ചും ശാസ്ത്രീയത അവകാശപ്പെടാന്‍ ഉണ്ടെന്ന് സമീപകാല കണ്ടുപിടിത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ചന്ദനം പൊതുവേ ഒരു ശീഥീകരണ വസ്തുവാണ്. അത്തരത്തില്‍ ശീഥീകരണ വസ്തുവായ ചന്ദനം അരയ്ക്കുതാഴെ അമിതമായി ഉപയോഗിക്കുന്നത് ഉത്പാദനശേഷി കുറയ്ക്കുമെന്ന് ആധുനികശാസ്ത്രം പറയുന്നു. 

ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ പൊരുള്‍

    ആഭരണങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതിന് ഉപകരിക്കുന്നതാണ്. സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് 'ആഭ'. ആഭ വര്‍ദ്ധിപ്പിച്ചു കാണിക്കുന്നതിനാണ് ആഭരണങ്ങള്‍ ധരിക്കാറുള്ളത്.

     ആഭരണങ്ങള്‍ ധരിക്കുന്നതിന് പതിനാലു സവിശേഷ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പതിനാലു സ്ഥാനങ്ങളെ പതിനാലു ലോകങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ശിരസ്സ്‌, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, കണങ്കയ്യ്, മാറ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. പണ്ടുകാലങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരുന്നില്ല. അതോടൊപ്പം പാപനിവാരണം, ആരോഗ്യരക്ഷ, ദേവപ്രീതി, സ്ഥാനസൂചിക, അത്മീയദര്‍ശനം എന്നിങ്ങനെ പല സദുദ്ദേശങ്ങളും ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. ഈ പതിനാല് സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണല്ലോ. പതിനാല് സ്ഥാനങ്ങള്‍ പതിനാല് ലോകങ്ങളെ സൂചിപ്പിക്കുന്നുവെങ്കില്‍, ശിരസ്സ്‌ സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ്‌ സത്യലോകമാണ്. അതിന്റെ അര്‍ത്ഥത്തിലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കപെടുന്നത്. പാതാളമേഖല സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാവു. പാദങ്ങളില്‍ സ്വര്‍ണ്ണാഭരണം ധരിക്കുവാന്‍ പാടില്ല.

   സ്വര്‍ണ്ണത്തിന് 'ഹിരണ്യം' എന്നുകൂടി പേരുണ്ട്. ഹിന്ദു സങ്കല്പമനുസരിച്ച് ആദ്യത്തെ സൃഷ്ടി ഒരു സ്വര്‍ണ്ണ മുട്ടയായിരുന്നത്രേ. അതില്‍നിന്ന് സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹിരണ്യ ഗര്‍ഭനെന്ന പുരുഷന്‍ സംജാതനായി. ആയതിനാലാണ് ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിന് ഇത്രയധികം പ്രസക്തി ഉണ്ടായിരിക്കുന്നത്. ഈ പ്രപഞ്ചം സൃഷ്ടിച്ച ആദിപുരുഷന്‍ സ്വര്‍ണ്ണരൂപനായിരുന്നതിനാല്‍ പുരുഷന്റെ ബീജത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം കലര്‍ന്നിരിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ചിട്ടുള്ള സത്യമാണ്. മനുഷ്യന്റെ ബുദ്ധിക്ക് ഉത്തേജനം നല്‍കാനും സ്വര്‍ണ്ണത്തിനു  സവിശേഷമായ കഴിവുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്കും ശിശുകള്‍ക്കും മറ്റും മരുന്നുകളോടൊപ്പം സ്വര്‍ണ്ണവും ഉരച്ച് കഴിക്കുവാന്‍ കൊടുക്കാറുള്ളത്. ശാസ്ത്രവിധി അനുസരിച്ച് വിവാഹവേളയില്‍ വധൂവരന്മാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആ നിയമം ഇന്നും പരിപാലിക്കപ്പെട്ടു പോരുന്നു. സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സൂര്യന്‍, അഗ്നി, നക്ഷത്രങ്ങള്‍ എന്നിവയുടെ പ്രകാശം സ്വര്‍ണ്ണവര്‍ണ്ണമാണ്‌. സര്‍വ്വാരാധ്യവും ഔഷധ സമ്പുഷ്ടവുമായ തുളസിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ഉണ്ടാക്കപ്പെടുന്ന 'തങ്കഭസ്മം' ഒരു മഹാ ഔഷധമാണ്.

    ഇപ്രകാരം സൃഷ്ടിയും പ്രപഞ്ചവും തമ്മില്‍ ആത്മബന്ധം ഉള്ളതിനാലാണ് നമ്മുടെ ദേവന്മാരും ദേവിമാരും സര്‍വ്വാഭരണ വിഭൂഷിതരായി കാണപ്പെടുന്നത്. അല്ലാതെ, ചില വിമര്‍ശകര്‍ പറയുന്നതുപോലെ ദേവന്മാരെ സര്‍വ്വാഭരണ വിഭൂഷിതരായി അലങ്കരിക്കുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കുവാനോ ധാരാളം ആഭരണങ്ങള്‍ ഉണ്ടെന്നു കാണിക്കുവാനോ അല്ല. വ്യക്തമായ അടിസ്ഥാനങ്ങളും ആചാരങ്ങളുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ഹൈന്ദവമതം. വിവാഹ വേളയില്‍ ഉമാമഹേശ്വരന്മാര്‍ സര്‍വ്വാലങ്കാര വിഭൂഷിതരായിരുന്നുവെന്നു മിക്ക പുരാണങ്ങളിലും വര്‍ണ്ണിക്കപ്പെട്ട് കാണുന്നുണ്ട്. സദാ ചുടലഭസ്മത്തെയും നാഗങ്ങളെയും ധരിച്ചുകൊണ്ടിരുന്ന ശ്രീമഹേശ്വരന്‍ തന്റെ വിവാഹവേളയില്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരുന്നുവെന്നു പറയപ്പെടുന്നത് തന്നെ ആഭരണങ്ങളുടെ മാഹാത്മ്യത്തിനു മാറ്റ് കൂട്ടുന്നതാണല്ലോ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.