ചിതാഭസ്മം എന്തിന് പുണ്യനദികളിൽ ഒഴുക്കുന്നത്

മരണപെട്ടവരുടെ ചിതാഭസ്മം ഗംഗയിലും അതുപോലുള്ള പുണ്യനദികളിലും ഒഴുക്കുന്നതിനെ കുറിച്ച്‌ വിശദീകരിക്കാമോ?

പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക്‌ മോക്ഷദായകങ്ങളുമാണു. ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്‌. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക്‌ മോക്ഷമേകുന്നു. ഹൈന്ദവാചാരപ്രകാരം മരിച്ചതിന്റെ ഏഴാം നാൾ സഞ്ചയനം എന്നൊരു കർമ്മമുണ്ട്‌. സഞ്ചയനം എന്ന ചടങ്ങിനെ അസ്ഥി പെറുക്കൽ എന്നു പറയാറുണ്ട്‌. ഒരു മൺ കുടത്തിൽ ശേഖരിക്കുന്ന അസ്ഥിയാണു ചിതാഭസ്മം. ഇത്‌ വീടിന്റെ പുറത്ത്‌ ഭദ്രമായി കുഴിച്ചിടുന്നു. ഇത്‌ 15 ആം ദിവസത്തെ ശേഷക്രിയകൾക്കു ശേഷം പുഴയിൽ കൊണ്ടുപോയി ഒഴുക്കുന്നു. അതായത്‌ പരേതാത്മാവിനെ സംബന്ധിച്ചുള്ള അവസാനത്തെ ശേഷിപ്പാണു ചിതാഭസ്മം. അതിനേയും ജലത്തിനു സമർപ്പിക്കുന്നു (ഈ സമയത്ത്‌ ചിലർ ജാതകവും ഒപ്പം ഒഴുക്കാറുണ്ട്‌). ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നതിനു പിന്നിലും ഒരു തത്വമുണ്ട്‌. പരേതാത്മാവിനെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌ ജലമാണു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല. ജലമാണു പ്രാണനെ നിലനിർത്തുന്നത്‌. പ്രാണൻ നിലനിൽക്കുന്നതും അന്നത്തിലാണു. നാം കഴിക്കുന്ന അന്നത്തെ നയിക്കുന്നതും ജലമാണു. നാം കഴിക്കുന്ന അന്നത്തെ ആമാശയത്തിലേക്ക്‌ നയിക്കുന്നത്‌ ഉമിനീരാണു (ജലം). കട്ടികൂടിയ ആഹാരം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നാം അൽപം ജലം കുടിക്കാറില്ലെ.അതുകൊണ്ട്‌ ജീവാത്മാവായ പ്രാണനേയും പരമാത്മാവിലേക്ക്‌ ജലം നയിക്കുന്നു, നദിയായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിചേരുന്നത്‌ സമുദ്രത്തിലാണു. സമുദ്രം നദികളുടെ ഒരു ലയനമാണു. സമുദ്രത്തിലെ ജലം നീരാവിയായി, കാർമ്മേഘമായി, മഴയായി പലഭാഗങ്ങളിലായി പെയ്ത്‌ തോടുകളായും പുഴയായും, നദിയായും ഒഴുകി ഒടുവിൽ സമുദ്രത്തിൽ തന്നെ എത്തിചേരുന്നു, അതായത്‌ എവിടെനിന്നാണോ ഉത്ഭവിച്ചത്‌ അവിടേക്കുതന്നെ എത്തിചേരുമ്പോഴാണു ലയനം അതായത്‌ ഒരു പൂർണ്ണത ഉണ്ടാവുന്നത്‌. പ്രകൃതിയിലെ സകലതിലും ഈ ലയനം നമുക്ക്‌ കാണാം. ഇതുപോലെ പരമാത്മാവിൽ നിന്ന് ഉത്ഭവിച്ചതാണു ഈ ജീവാത്മാവു. ഈ ജീവാത്മാവ്‌ പരമാത്മാവിൽ തന്നെ ലയിക്കുമ്പോഴാണു മോഷം ലഭിക്കുന്നത്‌. പക്ഷെ നമുക്കതിനു കഴിയുന്നില്ല. ഈ ജീവൻ പല പല കർമ്മബന്ധങ്ങളിൽ പെട്ട്‌ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും മരിച്ചും മോക്ഷമില്ലതെ ജനനമരണങ്ങൾ ഇങ്ങനെ അനുസൂതം നടന്നുകൊണ്ടേയിരിക്കുന്നു. മോക്ഷത്തെ പ്രതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടെ മാനവരാശിക്ക്‌ പറഞ്ഞുകൊടുക്കുകയാണു ചിതാഭസ്മം ഒഴുക്കുന്ന ഈ ചടങ്ങു. നാം ഈ സത്യം മനസ്സിലാക്കണം. പക്ഷെ എത്രപേർക്കറിയാം ഇത്‌. മരിച്ച ഒരാളിന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയാൽ മരിച്ച വ്യക്തിയുടെ ആത്മാവിനു മോക്ഷം ലഭിക്കുമോ എന്നു ചോദിച്ചാൽ, ഒരിക്കലുമില്ല എന്നു തന്നെയാണു. പിന്നെ എന്തിനാണു ഒഴുക്കുന്നത്‌ എന്നു ചോദിച്ചാൽ ഈയൊരു ആചാരത്തിലൂടെ നമുക്ക്‌ ചിലത്‌ ബോദ്ധ്യപ്പെടുത്തി തരാനുണ്ട്‌. ഈ ശാസ്ത്രം ലളിതമാണു അതേസമയം ഗഹനവുമാണു,

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.