ഭഗവദ് സമര്‍പ്പണത്തിന് ഇഷ്ടാനിഷ്ടങ്ങളില്ല

ഭക്തിപൂര്‍വ്വം ഇല, പുഷ്പം, ജലം എന്നിവ സമര്‍പ്പിച്ചാല്‍ താന്‍ സ്വീകരിക്കും എന്നാണ് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. നിശ്ചിത ഇലയോ പഴമോ തന്നെ വേണം എന്ന് പ്രത്യേകിച്ച് ഒന്നിനെക്കുറിച്ചും പറഞ്ഞിട്ടില്ല. അത് ഭക്തരുടെ ഇഷ്ടത്തിന് അദ്ദേഹം വിടുകയാണുണ്ടായത്. പൂര്‍ണത്വം നേടാത്തവരിലാണ് ഇഷ്ടാനിഷ്ടങ്ങളുണ്ടാവുക. ദൈവം പരിപൂര്‍ണ്ണമായവനാണ്. അതുകൊണ്ട് ദൈവത്തിന് അര്‍പ്പിക്കുന്ന വസ്തുവിനെ, ദ്രവ്യത്തെ അവരവരുടെ ഇഷ്ടപ്രകാരവും ആഗ്രഹമനുസരിച്ചും തെരഞ്ഞെടുക്കാവുന്നതാണ്. ഒരു നിശ്ചിത ദൈവത്തിന് നിശ്ചിത ഇല മികച്ചതാണെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടാവും. ഉദാഹരണത്തിന് ശിവന് വില്വം വിശേഷപ്പെട്ടത്, തുളസി വിഷ്ണുവിന് വിശേഷപ്പെട്ടത് എന്ന് പറഞ്ഞിട്ടുണ്ടാവും. അവയുടെ മഹത്വം മനസ്സിലാക്കിത്തരാനാണ് പുരാണകഥകള്‍ അങ്ങനെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവയ്ക്ക് മേന്മയില്ല എന്ന് കരുതരുത്.

ഗണപതിക്ക് 20 തരം ഇലകള്‍ മികച്ചവയാണ് എന്ന് പുരാണത്തില്‍ പറയുന്നു. അവയില്‍ മാവിലയും ഒന്നാണ്. എന്ന് കരുതി ദിവസവും മാവിലകൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്താറില്ല. ശിവന് താഴംപൂ പാടില്ല എന്നും പറയുന്നു. അതിനെ സാധൂകരിക്കുന്ന കഥയും ഉണ്ട്. അതേസമയം ശിവന്‍റെ പത്നിയായ പാര്‍വ്വതിക്ക് താഴംപൂ അര്‍പ്പിക്കാം എന്നും പറയുന്നു. എങ്കില്‍ അര്‍ദ്ധനാരീശ്വരനെ താഴംപൂ കൊണ്ട് അര്‍ച്ചിക്കാമോ എന്ന് ചോദ്യം ഉണ്ടാവാം. താഴംപൂവിന്‍റൈ സുഗന്ധത്തോടെയുള്ള ഉമാദേവിയെ സ്വീകരിക്കുന്ന മഹാദേവന് എങ്ങനെ സുഗന്ധം നുകരാതിരിക്കാനാവും. അതുകൊണ്ട് ദൈവരൂപങ്ങള്‍ക്ക് അര്‍പ്പിക്കുന്ന വസ്തുക്കളില്‍ ശ്രേഷ്മായത് ശ്രേഷ്ഠമല്ലാത്തത് എന്നില്ല. ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ചികയുന്നത് ഉചിതമല്ല. ശബരി താന്‍ രുചിച്ചു മനസ്സിലാക്കിയശേഷമാണ് ശ്രീരാമന് പഴങ്ങള്‍ നല്‍കിയത്. വേടനായ കണ്ണപ്പന്‍ തനിക്ക് ഇഷ്ടപ്പെട്ട മാംസമാണ് ശിവന് നേദിച്ചത്. താന്‍ ചൂടിയ മാലയാണ് ആണ്ടാള്‍ മഹാവിഷ്ണുവിന് അണിയിച്ചത്.

തുളസിക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. അത് ശരീരത്തിനും മനസ്സിനും നല്ലതാണ്. നല്ല വസ്തുവിനെ തനിക്ക് പ്രിയപ്പെട്ട ദൈവരൂപത്തിന് സമര്‍പ്പിക്കാം. സുഗന്ധവാഹിനികളായ പുഷ്പങ്ങളും ഇലകളും ദൈവത്തിന്‍റെ സൃഷ്ടികളാണ്. അവന്‍ സൃഷ്ടിച്ചത് അവന് തന്നെ സമര്‍പ്പിച്ച് നമുക്ക് ആനന്ദം കൊള്ളാം.

പ്രസാദം സ്വീകരിക്കുമ്പോള്‍ കൈതെറ്റി അബദ്ധത്തില്‍ അത് തറയില്‍ വീണാല്‍ അത് ശുഭശകുനമോ അപശകുനമോ?

ഇതിനെ ശകുനമായി കണക്കാക്കുന്നതുതന്നെ തെറ്റാണ്. കാരണത്തോടുകൂടിയ നടന്ന സംഭവത്തെ ശകുനമായി കണക്കാക്കാന്‍ കഴിയില്ല. വൃശ്ചികമാസത്തില്‍ കാര്‍ത്തിക ദീപം വാതില്‍ക്കല്‍ കത്തിച്ചുവെയ്ക്കാറുണ്ട്. അത് കാറ്റുകൊണ്ട് അണഞ്ഞുപോയാല്‍ ശകുനം എന്ന് പറയാറുണ്ടോ? കാറ്റടിച്ചാല്‍ കെട്ടുപോകുകതന്നെ ചെയ്യും. തിക്കിനും തിരക്കിനുമിടയില്‍ പ്രസാദം വാങ്ങുമ്പോള്‍ അത് താഴെ വീഴാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ അടുപ്പില്‍നിന്നും എടുക്കുമ്പോഴും നിവേദ്യം കൈതെറ്റി താഴെ വീഴാം. പൂജയ്ക്കായി നാളീകേരം ഉടയ്ക്കുമ്പോള്‍ കൈതെറ്റി നാളീകേരം തറയില്‍ വീഴാറുണ്ട്. ഈ ജാഗ്രത കുറവുകളൊന്നുംത്തന്നെ ശകുനത്തില്‍ ഉള്‍പ്പെടുത്തരുത്. പുറത്തുപോകവേ വാതില്‍ക്കല്‍ വന്ന് എത്തിനോക്കുമ്പോള്‍ ഗരുഡന്‍ പറക്കുന്നത് കണ്ണില്‍പ്പെട്ടാല്‍ അത് ശകുനം. പ്രതീക്ഷിക്കാതെ നടക്കുന്നതാണ് ശകുനം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.