ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വെയ്ക്കാമോ?

ഓരോ ഹിന്ദുവും ഒരിക്കൽ എങ്കിലും കേട്ടിട്ടുള്ള ചോദ്യം അഥവാ കാലങ്ങളായി വെച്ചാരിധിച്ചിരുന്ന ചിത്രം ചിലരുടെ വാക്കുകൾ കേട്ട് എടുത്ത് മാറ്റിയവരാകും അധികവും. ആദ്യം നമ്മൾ അറിയേണ്ടത് ആരാണ്? " കാളി " കാലത്തെ ജയിച്ചവൾ കാളി.. ശിവപുത്രിയായി മഹാദേവന്റെ തൃക്കണ്ണ് തുറന്ന് അവതരിച്ചവളാണെങ്കിലും സാക്ഷാൽ ശ്രീ പാർവ്വതി തന്നെയാണ് ഭദ്രകാളി. പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളുടെയും മാതാവായി കുടികൊള്ളുന്നു. തന്റെ മക്കൾക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ഏതൊരു സാധു സ്ത്രീയിലും പ്രളയം സംഭവിക്കും. അർദ്ധനഗ്നയായ രൂപവും നാക്ക് പുറത്തേക്ക് തള്ളിയും അതിനൊപ്പം ദംഷ്ട്രയും അറുത്തെടുത്ത ദാരികശിരസും ത്രിശൂലം, പള്ളിവാൾ,ഡമരു,കങ്കാളം എന്നിവ ആയുധങ്ങളും അസ്ഥിമാല ആഭരണവും ശിരസിലെ ജഡയിൽ അലങ്കരിച്ചിരിക്കുന്ന നാഗഫണങ്ങളും എല്ലാം സാധാരണയായ ഒരു ഭക്തനിൽ ഭയം ഉളവാകുന്നു. എന്നാൽ അമ്മ ദുഷ്ട നിഗ്രഹത്തിനായി കൈകൊണ്ട രൂപമാണ് അത്. കാലങ്ങളായി നമ്മുടെ അപ്പനപ്പൂപ്പന്മാർ വെച്ച് ആരാധിച്ചിരുന്നത് ഈ രൂപം തന്നെയാണ് അതുവഴി അവരുടെ കുലവും കുലധർമ്മവും സന്തതി പരമ്പരയും നന്നായി പോന്നൂ. അമ്മ ഉള്ളയിടത്ത് ദുഷ്ട ശക്തികൾ കടക്കില്ല. ഗൃഹത്തിൽ ഉള്ളവർ എന്നും ആ സംരക്ഷണ വലയത്തിൽ തന്നെയായിരിക്കും. അടിയുറച്ച ഭദ്രകാളി ഭക്തർക്ക് സാമ്പത്തികവും ഐശ്വര്യവും സർവ്വ മംഗളങ്ങളും ദേവി നേടിതരുന്നു. കൂടാതെ ഇത്തരക്കാരെ ആഭിചാരം കൂടോത്രം പോലുള്ളവ അടുക്കാതെയും നോക്കുന്നു. ഭൂരിഭാഗം ഭദ്രകാളി ഭക്തർക്ക് മരണം പോലും നിദ്രയിലായിരിക്കും എന്നതാണ് പരമാർത്ഥം.