ഭക്തിയും വിഭക്തിയും

ഈ ഐതിഹ്യവും വളരെയേറെ പ്രചാരം സിദ്ധിച്ച ഒന്നാണ്. മഹാകവി വള്ളത്തോൾ ഒരു ഖണ്ഡകാവ്യത്തിനു തന്നെ ഇതു വിഷയീകരിച്ചിട്ടുണ്ട്. കഥ ഇങ്ങനെയാണ്.

പൂന്താനം നമ്പൂതിരി ഒരു ഭാഷാകൃതി രചിച്ചു. "ജ്ഞാനപ്പാന" തന്നെയാണ് ഇതെന്ന് ഒരു അഭിപ്രായമുണ്ട്. ഏതായാലും തന്റെ കൃതി പരിശോധിച്ചു പിഴവുകൾ തീർക്കാൻ " നാരായണീയ " കർത്താവായ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിനെ സമീപിക്കാനുദ്ദേശിച്ചുകൊണ്ട്, ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ചു കൊണ്ടിരുന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിനെ അനുഗമിച്ച്, പൂന്താനം നമ്പൂതിരി അഭ്യർത്ഥിച്ചു. "ഞാൻ ഒരു ഭാഷാ കവിത രചിച്ചിട്ടുണ്ട്. അങ്ങ് അത് നോക്കി വേണ്ട കുറവുകൾ തീർത്തുതരണമെന്ന ഒരപേക്ഷയുണ്ട്. " ഇതു കേട്ട് സുസ്മേരവദനനായിക്കൊണ്ട് മേൽപ്പത്തൂർ ഭട്ടതിരി പറഞ്ഞു. " ഹേ പൂന്താനം! ഭാഷാകൃതി പരിശോധിക്കാൻ ഞാൻ തന്നെ വേണമെന്നുണ്ടോ? മലയാളത്തിന്റെ വ്യാകരണ നിയമങ്ങൾ മുഴുവൻ സംസ്കൃതത്തിൽ നിന്നും വ്യത്യസ്തമല്ലേ. ഞാൻ അതൊന്നും മനസ്സിരുത്തി നോക്കിയിട്ടുമില്ല. അങ്ങ് മലയാള ഭാഷാ പണ്ഡിതന്മാരെ ആരെയെങ്കിലും കാണിക്കൂ ". പണ്ഡിതൻ എന്ന ഔദ്ധത്യം കൊണ്ടും താൻ ഭാഷാകവിയാണെന്നുള്ള പുച്ഛം കൊണ്ടുമാണ് മേൽപ്പത്തൂർ ഭട്ടതിരി അങ്ങനെ പറഞ്ഞതെന്ന് പൂന്താനം ധരിച്ചു. ഭഗ്നാശയനായ അദ്ദേഹം അന്ന് അത്താഴമൊന്നും കഴിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ കിടന്നുറങ്ങുകയു ചെയ്തു. അന്നു രാത്രി മേൽപ്പത്തൂർ ഭട്ടതിരിക്ക് സ്വപ്ന ദർശനമുണ്ടായി. ഭഗവാൻ ബാലഗോപാലരൂപത്തിൽ മേൽപ്പത്തൂർ ഭട്ടതിരിക്ക് ദർശനം നൽകിക്കൊണ്ട് പറഞ്ഞു. " അങ്ങ് പൂന്താനത്തിന്റെ കൃതി പരിശോധിച്ച് അദ്ദേഹത്തെ സാന്ത്വനിപ്പിക്കൂ! അങ്ങയുടെ വിഭക്തി (പാണ്ഡിത്യം) യെപ്പോലെ തന്നെ പൂന്താനത്തിന്റെ ഭക്തിയും എനിക്കിഷ്ടമാണ്. നിഷ്കാമനും നിഷ്കളങ്കനുമായ പൂന്താനം നമ്പൂതിരിയുടെ ഭക്തിയാണ് എനിക്കേറെ ഇഷ്ടം എന്നു പറഞ്ഞാൽ തന്നെ തത്വജ്ഞാനം സിദ്ധിച്ച അങ്ങേക്ക് അലോഹ്യമുണ്ടാകരുത്. " ഗുരുവായൂർ ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിനെത്തിയ മേൽപ്പത്തൂർ ഭട്ടതിരിയും പൂന്താനവും ക്ഷേത്രനടയ്ക്കൽ വെച്ച് കണ്ടു മുട്ടി. മേൽപ്പത്തൂർ ഭട്ടതിരി പൂന്താനത്തിനെ കയ്യോടെ കൂട്ടിക്കൊണ്ട് പൂന്താനത്തിന്റെ താമസസ്ഥലത്തേക്കു തിരിച്ചു. ആദരപൂർവ്വം പൂന്താനത്തിന്റെ ഭാഷാകൃതി വാങ്ങിക്കൊണ്ട്, അവിടെ വെച്ചു തന്നെ അതു വായിച്ചു നോക്കി കൊണ്ട് പറഞ്ഞു. "പൂന്താനം! ഞാൻ അതിശയോക്തി പറയുകയാണെന്ന് ധരിക്കരുത്. ഭക്തിരസം നിറഞ്ഞു തുളുമ്പുന്ന ഈ കൃതി അതിവിശിഷ്ടമായിട്ടുണ്ട്. ഇത് തിരുത്താനുള്ള എന്റെ കഴിവിനെപ്പറ്റി സംശയമുള്ളതുകൊണ്ടായിരുന്നു ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്. ഇതിൽ ഒരു വള്ളിയോ പുള്ളിയോ പോലും തിരുത്താനില്ല. ഗുരുവായൂരപ്പന് ഇത് ഏറ്റവും ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു ". ആ ഭക്തോത്തമൻ പൂന്താനത്തെ സഗാഢം ആശ്ലേഷിച്ചു. കൃതാർത്ഥനായ പൂന്താനം നമ്പൂതിരി സന്തോഷാശ്രുക്കൾ കൊണ്ട് മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ പാദവന്ദനം നടത്തി. ഈ കാഴ്ച്ച കണ്ട് ഗുരുവായൂരപ്പൻ ഹൃദ്യമായി പുഞ്ചിരിച്ചിട്ടുണ്ടാകാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.