ഉറക്കം - ഒരു തടസ്സം

ധ്യാനസമയത്ത് പലരും ഉറങ്ങുന്നതായി കാണുന്നു. ഉറക്കം യോഗമാർഗ്ഗത്തിലെ ശത്രുവും തടസ്സവുമാണ്. കണ്ണുകളിൽ വെള്ളം തളിച്ച് ധ്യാനം തുടരുന്നത് അഭികാമ്യമാണ്. കുറച്ചുനേരം അതു പ്രയോജനം ചെയ്യും. ഉറക്കത്തിന്റെ  പ്രധാന കാരണം സാധാരണയായി കാണാറുള്ള  വസ്തുക്കളിൽ നിന്നു മനസ്സിനെ നിർബ്ബന്ധപൂർവ്വം പിൻവലിക്കലാണ്. പിൻവലിച്ചതിനുശേഷം ധ്യാനത്തിൽ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുമ്പോൾ സ്വാഭാവികമായി മനസ്സ് മറ്റൊരു വസ്തുവും അനുഭവിക്കാൻ ലഭിക്കാതെ സ്വയം നിദ്രയിലേക്ക് പ്രവേശിക്കുന്നു. എപ്പോഴും ജാഗരൂകമായിരിക്കുക എന്നതാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം. അല്ലാതെ മറ്റെന്തു ചെയ്യാനാണ്?

ധ്യത്തിലിരിക്കുമ്പോൾ വരുന്ന ഉറക്കം തമോഗുണത്തിന്റെ പ്രഭാവത്താലാണുണ്ടാകുന്നത്. രണ്ടു കാരണങ്ങളാലാണ് ഇതു സംഭവിക്കുന്നത്. ഒന്നാമതായി ശാരീരികമായ ക്ഷീണം. രണ്ടാമതായി ജപധ്യാനങ്ങളിലുള്ള താൽപര്യക്കുറവ്. ശരീരം ക്ഷീണിക്കുകയോ ആലസ്യം തോന്നുകയോ ചെയ്യുമ്പോൾ വിശ്രമം അനിവാര്യമാണ്. ശരീരത്തിന് ആവശ്യമുള്ളത്ര വിശ്രമവും ഉറക്കവും നൽകണം. നേരം അല്പം വൈകി എഴുന്നേറ്റാൽ ധ്യാനം കൂടുതൽ കാര്യക്ഷമമാകുമെങ്കിൽ അതാണ് നല്ലത്. ക്ഷീണം പിന്നെ ഉണ്ടാവാനിടയില്ലല്ലോ. പക്ഷേ, ഇതെല്ലാം വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. യുക്തവും സൗകര്യപ്രദവുമായതുമാത്രം ചെയ്യണം.  രണ്ടാമത്തേത് താല്പര്യക്കുറവാണ്. താല്പര്യമില്ലെങ്കിൽ മനസ്സ് ഉറങ്ങിപ്പോകും. ലക്ഷ്യത്തെയും ആദർശത്തെയും പറ്റി പൂർണ്ണമായ അറിവില്ലായ്മയാണ് ജപധ്യാനങ്ങളിൽ താല്പര്യക്കുറവിനു കാരണം. താല്പര്യമില്ലാതായാൽ മനസ്സ് ഉറക്കത്തിലേക്കു വഴുതി വീഴും.

ധ്യാനലക്ഷ്യം പ്രാപിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കിൽപ്പിന്നെ നാം അശ്രദ്ധരാവുമോ? "രത്നങ്ങളും സ്വർണ്ണാഭരണങ്ങളും അടുത്ത മുറിയിൽ ഒളിഞ്ഞിരിക്കുന്നു, " ശ്രീരാമകൃഷ്ണദേവൻ പറഞ്ഞു, " ഇതറിഞ്ഞുകൊണ്ട് കള്ളന് അടുത്ത മുറിയിൽ ശാന്തനായി ഉറങ്ങാൻ കഴിയുമോ? " ഇല്ല, ഒരിക്കലുമില്ല, ഭിത്തി തുരന്ന് അടുത്ത മുറിയിൽ കടന്ന് ധനം കൈകലാക്കുന്നതുവരെ അയാൾക്ക് സമാധാനമുണ്ടാവില്ല, അതുപോലെ ഈശ്വരൻ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടെന്നും അദ്ദേഹത്തെ പ്രാപിക്കണമെന്നും അറിഞ്ഞുകൊണ്ടു നമുക്കെങ്ങനെ അശ്രദ്ധരാവാൻ കഴിയും?. നമുക്കുറങ്ങാൻ കഴിയുമോ? തീവ്രമായ ആഗ്രഹമില്ലാത്തതുകൊണ്ടാണ് താല്പര്യക്കുറവുണ്ടാകുന്നത്. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെയിരിക്കണം.  വീണ്ടും വീണ്ടുമുള്ള  പ്രയത്നംകൊണ്ട് അതൊരു സ്വഭാവമായിത്തീരുന്നു. സംസ്കാരത്തിന്റെ മുദ്ര പതിയുകയും ചെയ്യുന്നു. 

ഉറക്കം വരുമ്പോൾ അൽപനേരം എഴുന്നേറ്റു നടന്നതിനുശേഷം ഞാൻ വീണ്ടും ധ്യാനത്തിലിരിക്കാറുണ്ട്. ഉറക്കം വരുന്നെങ്കിൽ, നടക്കുമ്പോൾ ജപിക്കാൻ പാടുണ്ടോ? ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉറക്കം പോയേക്കാം. പക്ഷേ ധ്യാനം നടക്കുന്നില്ല. എല്ലാ ഇന്ദ്രിയങ്ങളെയും അവയുടെ വിഷയങ്ങളിൽ നിന്ന് നിവർത്തിപ്പിക്കലാണ് ധ്യാനം. ആ സമയത്ത് മനസ്സുമാത്രം ധ്യാനവിഷയത്തിൽ കേന്ദ്രീകരിക്കുന്നു.

സത്യമിതാണ്. ധ്യാനിക്കുന്ന സമയത്ത് ശരിയായ വിചാരത്തോടും മാനസികാവസ്ഥയിലും നാമതു ചെയ്യണം. ശരിയായ മാനസികാവസ്ഥയിലിരുന്നുകൊണ്ട് ധ്യാനിക്കുകയാണെങ്കിൽ എത്ര കുറച്ചു സമയം വിനിയോഗിച്ചാലും  സഫലമാവുകതന്നെ ചെയ്യും. മനസ്സ് ശാന്തമാകാതെ സ്വന്തം  ആത്മാവിനെ നിരീക്ഷിക്കുക  സാധ്യമല്ല. മറ്റൊരു വിധത്തിൽ മനസ്സിനെ അപഗ്രന്ഥിക്കുക അസാധ്യമാണ്

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.