ഞാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമോ?, മത്സരത്തില്‍ ജയിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പതിനൊന്നാം ഭാവത്തില്‍ വ്യാഴവും പത്താം ഭാവത്തില്‍ ശനിയും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

2). നാലാം ഭാവത്തില്‍ ബുധനും, എട്ടാം ഭാവത്തില്‍ ചന്ദ്രനും ഏഴാം ഭാവത്തില്‍ ശുക്രനും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

3). പത്താംഭാവത്തില്‍ ചൊവ്വയും പതിനൊന്നാം ഭാവത്തില്‍ സൂര്യനും മൂന്നാം ഭാവത്തില്‍ ചന്ദ്രനും ലഗ്നത്തില്‍ മറ്റു ഗ്രഹങ്ങളും നില്‍ക്കുകയും ചെയ്‌താല്‍ മത്സരത്തില്‍ ജയിക്കും.

4). മൂന്നാം ഭാവത്തില്‍ പാപഗ്രഹങ്ങളും ലഗ്നത്തില്‍ ശുഭഗ്രഹങ്ങളും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

5). ആറാം ഭാവത്തില്‍ കുജനും ശനിയും, പത്താം ഭാവത്തില്‍ സൂര്യനും ലഗ്നത്തില്‍ ചന്ദ്രനും വ്യാഴവും, പതിനൊന്നാം ഭാവത്തില്‍ ബുധനും ശുക്രനും നിന്നാല്‍ മത്സരത്തില്‍ വിജയം ഉറപ്പ്.

മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു യോഗമുണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കും, മത്സരത്തില്‍ ജയിക്കും. 

ജീവസൂത്രാധിക്യം, രോഗസൂത്രാധിക്യം, മൃത്യുസൂത്രാധിക്യം

ദേവപ്രശ്നാഭിധാനേ ഭവതി യദി മഹാ-
ജീവസൂത്രാധികത്വേ

സാന്നിദ്ധ്യക്ഷേത്രനിത്യോത്സവസുകൃതധന-
ക്ഷേത്രനാഥാദിസൌഖ്യം

രോഗാധിക്യേ വിവാദം നിഖിലധനവിനാ-
ശാമയാശ്ചോരപീഡാ

സാന്നിദ്ധ്യം നിത്യക൪മ്മാദ്യഖിലമശുഭദം
മൃത്യവോ മൃത്യുസൂത്രേ.

സാരം :-

ദേവപ്രശ്നത്തില്‍ ജീവസൂത്രാധിക്യം വന്നാല്‍ ദേവസാന്നിദ്ധ്യം, ക്ഷേത്രത്തിലെ നിത്യോത്സവങ്ങള്‍, സുകൃതാഭിവൃദ്ധിയ്ക്കുള്ള സല്‍ക്ക൪മ്മങ്ങള്‍, ധനം മുതലായവയ്ക്ക് അഭിവൃദ്ധിയുണ്ടാകും. ഊരാളന്‍ മുതലായവ൪ക്ക് ക്ഷേമവും ഉണ്ടായിരിക്കുന്നതാണ്. 

ദേവപ്രശ്നത്തില്‍ രോഗസൂത്രാധിക്യം വന്നാല്‍ കലഹവും, എല്ലാ ധനങ്ങള്‍ക്കും നാശവും, ക്ഷേത്ര സംബന്ധികള്‍ക്കു രോഗവും, ആഭരണാദികള്‍ കളവുപോവുകയും ഫലമാകുന്നു.

ദേവപ്രശ്നത്തില്‍ മൃത്യുസൂത്രാധിക്യം വന്നാല്‍ സാന്നിദ്ധ്യം നശിയ്ക്കയും, നിത്യമുള്ള പൂജാദികള്‍ക്കു ലോപം വരികയാല്‍ അശുഭവും, ക്ഷേത്ര സംബന്ധികള്‍ക്കു മരണം ഉണ്ടാവുകയും ഫലമാകുന്നു.

ഞങ്ങളുടെ കേസ് ജയിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നത്തില്‍ കുജനും ശനിയും നില്‍ക്കുകയും പത്താം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ ശുക്രനും ബുധനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.

2). ലഗ്നത്തില്‍ വ്യാഴം നില്‍ക്കുകയും ആറാം ഭാവത്തില്‍ സൂര്യനും പത്താം ഭാവത്തില്‍ ചന്ദ്രനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.

3). ലഗ്നത്തില്‍ വ്യാഴവും ആറാം ഭാവത്തില്‍ ശുക്രനും പത്താം ഭാവത്തില്‍ സൂര്യനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും. 

പരിജനങ്ങള്‍ തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു

ഖേ ജീവേ ദേവപൂജ്യേ ശുഭയുതിദൃഗുപേ-
തേ ബലാഢ്യേ ച സുസ്ഥേ

ദേവപ്രീതിം വിദധ്യാദ്ധരണിസുമനസാം
തോഷമാചാ൪യ്യതുഷ്ടിം

രോഗേ ദേവസ്വഹാനിം പരിജനകലഹം
ബിംബനൈവേദ്യഭംഗം

മൃത്യൗ ക്ഷേത്രേശനാശം ജനപദവിപദം
കോശഹാനിം ച ദദ്യാദ്

സാരം :-

ദേവപ്രശ്നത്തില്‍ ആകാശസൂത്രം ജീവനാകയും വ്യാഴത്തിനു ശുഭഗ്രഹയോഗദൃഷ്ടികളും, ബലവും, ഇഷ്ടഭാവസ്ഥിതിയും ഉണ്ടാവുകയും ചെയ്‌താല്‍ ദേവപ്രീതിയും ബ്രാഹ്മണപ്രീതിയും ആചാര്യ (തന്ത്രി) പ്രീതിയും ഉണ്ടാവുന്നതാണ്. 

ദേവപ്രശ്നത്തില്‍ ആകാശസൂത്രം രോഗമായാല്‍ ദേവസ്വത്തിന് നാശവും, പരിജനങ്ങള്‍ (ശാന്തിക്കാ൪, കഴകക്കാ൪ മുതലായവ൪) തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു. 

ദേവപ്രശ്നത്തില്‍ ആകാശസൂത്രം മൃത്യുവാകയാല്‍ ഊരാളന്മാ൪ക്കു നാശവും, ക്ഷേത്രത്തിന്‍റെ സമീപപ്രദേശങ്ങളില്‍ അന൪ത്ഥങ്ങള്‍ സംഭവിക്കുകയും, ഭണ്ഡാരം നശിക്കുകയും ഫലമാകുന്നു.

വഴക്കില്‍ ഞങ്ങള്‍ ജയിക്കുമോ?


ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്‍ക്കുന്ന സൂര്യനെ കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്‍ക്കുന്ന ശനി നോക്കിയാല്‍ (ദൃഷ്ടി ചെയ്‌താല്‍) വഴക്കില്‍ പരാജയം സംഭവിക്കും.

എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി ദൃഷ്ടി ചെയ്‌താല്‍ വഴക്കില്‍ മരണം സംഭവിക്കും. 

ഞങ്ങള്‍ തമ്മില്‍ വഴക്കിടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് പാപഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വലിയ വഴക്കോ യുദ്ധമോ ഉണ്ടാകും.

ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വഴക്ക് അല്‍പകാലം കൊണ്ട് മാറുന്നതായിരിക്കും. 

വഴക്കിനുശേഷം ഞങ്ങള്‍ സന്ധിയായി (രമ്യതയിലായി), ഞങ്ങളുടെ സ്നേഹം നിലനില്‍ക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


1). കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) ശുഭഗ്രഹങ്ങള്‍ നിന്നാല്‍ സ്നേഹമുണ്ടാകും.

2). കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) പാപഗ്രഹങ്ങള്‍ നിന്നാല്‍ വിരോധമുണ്ടാകും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.