ചിങ്ങക്കാലോ ധനുക്കാലോ മീനക്കാലോ നിൽക്കുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു

സക്രോധോ നരപതിസമ്മതോ നിധീശ-
സ്സിംഹാംശേ പ്രഭുരസുതോƒതിഹിംസ്രകർമ്മാ
ജൈവാംശേ പ്രഥിതബലോ രണോപദേഷ്ടാ
ഹാസ്യഞ്ജസ്സചിവവികാമവൃദ്ധശീലാഃ

സാരം :-

ജനനസമയത്ത് ചിങ്ങക്കാലംശകമായ ചന്ദ്രനെ നോക്കുന്നത് സൂര്യനാണെങ്കിൽ വലിയ കോപിഷ്ഠനും, ചൊവ്വയാണ് നോക്കുന്നതെങ്കിൽ രാജാക്കന്മാർക്കും കൂടി പ്രിയനും, ബുധനാണ് നോക്കുന്നതെങ്കിൽ നിധിയുടെ - ഉരുക്കൂട്ടി സൂക്ഷിച്ചുവെച്ച ധനത്തിന്റെ - ഉടമസ്ഥനും, വ്യാഴമാണ് നോക്കുന്നതെങ്കിൽ അത്യന്തം ധനികനും, ശുക്രനാണ് നോക്കുന്നതെങ്കിൽ സന്താനമില്ലാത്തവനും, ശനിയാണ് നോക്കുന്നതെങ്കിൽ അതിക്രൂരകർമ്മങ്ങളെ അനുഷ്ഠിയ്ക്കുന്നവനുമാകുന്നതാണ്.

ജനനസമയത്ത് ധനുക്കാലോ മീനക്കാലോ അംശകമായ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ അതിപ്രസിദ്ധമായ വീര്യത്തോടുകൂടിയവനും, ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ആയോധനവിദ്യയിൽ അതിനിപുണനും, യുദ്ധത്തിന്റെ ദേശകാലോപകരണാദികളുടെ ഉപദേഷ്ടാവും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ഹാസ്യപ്രധാനമായി സംസാരിപ്പാനും പ്രവൃത്തിപ്പാനും അറിയുന്നവനും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ മന്ത്രിയും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ കാമവികാരത്തിന്റെ അഭാവം നിമിത്തം അജീവാനന്തം ബ്രഹ്മചര്യവൃത്തിയിൽ ആഗ്രഹമുള്ളവനും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ജ്ഞാനവൃദ്ധന്മാരുടെ ശീലഗുണമുള്ളവനുമായിരിയ്ക്കുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.