സ്വകുലജകലഹസ്സ്വബന്ധുനാശോ
ഭയമപി ചോരഹുതാശവൈരിജം വാ
ഭവതി നൃപഭയം ശരീരപീഡാ
വ്രജതി കുജേ ധ്വജനാമഖചരായുഃ
സാരം :-
കേതുദശയിലെ ചൊവ്വയുടെ അപഹാരകാലം സ്വജനങ്ങളുമായി കലഹം, ഭാര്യാപുത്രാദികളായ ബന്ധുക്കൾക്കു നാശം, ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും സർപ്പത്തിൽ നിന്നും അഗ്നിയിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഉപദ്രവം, രോഗാദികളെക്കൊണ്ടു ദേഹപീഡ ഇവയെല്ലാം സംഭവിക്കും.
ചൊവ്വയ്ക്ക് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വൃഷഭദാനത്തെയും സുബ്രഹ്മണ്യപൂജയെയും ചെയ്തുകൊൾകയും വേണം.