വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങള്‍

ശ്വേതകുഷ്ഠം, ഗ൪ഭസ്രാവം, ച൪മ്മരോഗം, മസുരി, ജലോദരം, വിഷരോഗം, കടുത്ത രക്തദൂഷ്യം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, വൈഡൂര്യം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. കേതുവിന്‍റെ ദോഷഫലങ്ങളെ അകറ്റി നി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് വൈഡൂര്യം ചെയ്യുന്നത്.

നല്ല വൈഡൂര്യം ധരിച്ചാല്‍ ഉണ്ടാകുന്ന ശുഭഫലങ്ങള്‍ താഴെപ്പറയുന്നവയാണ്.

ധനസമ്പാദനം, രോഗങ്ങള്‍, ദാരിദ്യം ഇവ ഇല്ലാതാകുക, ശത്രുവിനുമേല്‍ വിജയം നേടാന്‍ കഴിയുക, ശരീരബലം, സ്വാധീനശക്തി, സന്താനഭാഗ്യം.

കേതുവിന്‍റെ രത്നം, വളരെ പെട്ടെന്ന് ഫലിക്കുന്നതാകയാല്‍ എപ്പോഴും ഒരു പരീക്ഷണാടിസ്ഥാനത്തില്‍, ഒരാഴ്ചയെങ്കിലും ധരിച്ചതിനു ശേഷമേ വൈഡൂര്യം സ്ഥിരമായി ധരിക്കുവാന്‍ പാടുള്ളു. വൈഡൂര്യം ഭസ്മമായും, പൊടിയായും ഔഷധമാക്കി ഉപയോഗിക്കുന്നുണ്ട്.