ശനിയുടെ ചാരഫലം


ശനിയുടെ ചാരഫലം

  ജന്മത്തില്‍ ശനി നില്‍ക്കുമ്പോള്‍ വിഷഭയവും, അഗ്നിബാധയും, ബന്ധുവൈരവും, പരദേശഗമനവും, പുത്രന്മാര്‍ തുടങ്ങിയ സ്വജനങ്ങളോട് വേര്‍പാടും ധനനാശവും ഫലം.

  ശനി രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ധനനാശവും, സൗഖ്യഹാനിയും, ദേഹകാന്തിഭ്രംശവും, ശക്തിക്കുറവും ഫലം.

  ശനി മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ നാല്‍ക്കാലിലാഭവും ആരോഗ്യവും, സര്‍വ്വാഭീഷ്ടസിദ്ധിയും ഫലം.

  ശനി നാലാമെടത്ത് നില്‍ക്കുമ്പോള്‍ മനോദുഃഖവും, ഭാര്യാവിരഹവും, ധനനഷ്ടവും, എല്ലാപേരോടും കലഹവും ഫലം

  ശനി അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ പുത്രവിരഹം ഫലം.

  ശനി ആറാമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുനാശവും, രോഗശാന്തിയും കാര്യാദികളില്‍ വിജയവും ഫലം.

  ശനി ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ ഭൃത്യസ്ത്രീസംസര്‍ഗ്ഗവും, ദൂരദേശയാത്രയും മനോദുഃഖവും അലച്ചിലും, കാര്യാദികള്‍ക്ക് മന്ദതയും ഫലം.

  ശനി ഏട്ടാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുവിരഹവും, ദീനതയും, ദൈവാധീനക്കുറവും, ശത്രുവര്‍ദ്ധനയും, രോഗാരിഷ്ടതകളും, ധനനഷ്ടവും ഫലം.

  ശനി ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുജനവിരോധവും, ധര്‍മ്മകാര്യങ്ങള്‍ക്കു വിഘ്നവും ബന്ധനവും, പിതൃജനങ്ങള്‍ക്ക്‌ രോഗാരിഷ്ടതകളും ഫലം.

  ശനി പത്താമെടത്ത് നില്‍ക്കുമ്പോള്‍ ഹൃദ്രോഗവും, വിദ്യയ്ക്കും യശസ്സിനും ധനത്തിനും നാശവും, അലച്ചിലും ധനനഷ്ടവും സ്ഥാനഭ്രംശവും ഫലം.

   ശനി പതിനൊന്നാമെടത്ത് നില്‍കുമ്പോള്‍ പരസ്ത്രീഗമനവും ധനലാഭവും, പ്രതാപാധിക്യവും, സര്‍വ്വകാര്യസിദ്ധിയും, ഉല്‍കൃഷ്ടതയും ഫലം.

  ശനി പന്ത്രണ്ടാമെടത്ത്  നില്‍ക്കുമ്പോള്‍ അലച്ചിലും ബുദ്ധിമുട്ടും കാര്യാദികള്‍ക്ക് തടസ്സവും, ഗൃഹാരംഭപ്രവര്‍ത്തികളാല്‍ ധനനഷ്ടവും ബന്ധുജനങ്ങള്‍ക്കു ആപത്തും മനസ്സിന് ഒരിക്കലും സമാധാനമില്ലാത്ത പ്രവര്‍ത്തികളും ശത്രുവര്‍ദ്ധനയും ഫലം.

 ചാരഫലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.