നിത്യവാസ്തു, ചരവാസ്തു, സ്ഥിരവാസ്തു എന്നിങ്ങനെ വാസ്തുപുരുഷന് 3 സ്ഥിതിഭേദങ്ങളുണ്ട്.
നിത്യവാസ്തു
വാസ്തുപുരുഷന്‍ മൂന്ന് മാസത്തിലൊരിക്കലാണ് ശയനസ്ഥിതി മാറുന്നത്. കൂടാതെ ദിവസവും പകലും രാത്രിയും മൂന്ന് മണിക്കൂറിലൊരിക്കലും തന്റെ ശയനസ്ഥിതി മാറ്റുന്നുണ്ട്. പകല്‍ ആദ്യത്തെ മൂന്ന് മണിക്കൂര്‍ വടക്ക്, ഇടതുഭാഗത്ത് തലചായ്പ്, തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ കിഴക്ക്, തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ തെക്ക്, തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ പടിഞ്ഞാറ്. ശിലാസ്ഥാപനത്തിനായി വാനം (അസ്തിവാരം) വെട്ടുമ്പോള്‍ വാസ്തുപുരുഷന്റെ ശരീരത്തില്‍ തട്ടാതേയും വാസ്തുപുരുഷന്റെ ദൃഷ്ടി പതിയുന്ന സ്ഥലത്തും മാത്രമേ വാനംവെട്ടണം.
ചരവാസ്തു
കന്നി, തുലാം, വൃശ്ചികം മാസങ്ങളില്‍ വാസ്തുപുരുഷന്റെ ശിരസ്സ് കിഴക്ക് ഭാഗത്തും കാലു പടിഞ്ഞാറ് ഭാഗത്തും ദൃഷ്ടി തെക്കോട്ടുമായിരിക്കും. ധനു, മകരം, കുംഭം മാസങ്ങളില്‍ വാസ്തു പുരുഷന്റെ ശിരസ്സ് തെക്കും, കാലുകള്‍ വടക്കും ദൃഷ്ടി പടിഞ്ഞാറോട്ടുമായിരിക്കും. മീനം, മേടം, ഇടവം മാസങ്ങളില്‍ വാസ്തുപുരുഷന്റെ ശിരസ്സ് പടിഞ്ഞാറും കാലുകള്‍ കിഴക്കും, ദൃഷ്ടി വടക്കോട്ടുമായിരിക്കും. മിഥുനം, കര്‍ക്കിടകം, ചിങ്ങം മാസങ്ങളില്‍ ശിരസ്സ് വടക്കോട്ടും കാലുകള്‍ തെക്കോട്ടും, ദൃഷ്ടി കിഴക്കോട്ടുമായിരിക്കും.
സ്ഥിരവാസ്തു
സ്ഥിരവാസ്തുവില്‍ വാസ്തുപുരുഷന്റെ ശിരസ്സ് വടക്കുകിഴക്കായും, കാലുകള്‍ തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. സമചതുരത്തില്‍ വാസ്തുപുരുഷന്റെ ശിരസ്സ് വടക്കുകിഴക്കേ മൂലയിലും കാലുകള്‍ തെക്കുപടിഞ്ഞാറെ മൂലയിലും, ഇടതു കൈയ് വടക്ക്പടിഞ്ഞാറെ ഭാഗത്തും, വലതു കൈയ് തെക്ക്പടിഞ്ഞാറെ ഭാഗത്തുമായി സ്ഥിതിചെയ്യുന്നു. വാസ്തുപുരുഷന്റെ സ്ഥിതി വാസ്തുവില്‍ പൂര്‍ണ്ണമല്ലാതെ അപൂര്‍ണ്ണമായിരുന്നാല്‍ ഗൃഹനാഥന് ക്ലേശഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
സമചതുരം വരച്ച് വാസ്തുപുരുഷന്റെ സ്ഥിതി ചതുരത്തിനകത്ത് വരുന്നോ എന്ന് നോക്കണം. അതിന് പുറത്ത് വന്നാല്‍ വാസ്തുപുരുഷന് അംഗഭംഗം വന്നതായി കണക്കാക്കണം. അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.