ചാരഫലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ആദിത്യനും കുജനും ചാരവശാലുള്ള ശുഭാശുഭഫലങ്ങളെ അതാതു രാശികളുടെ ആദ്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, വ്യാഴവും ശുക്രനും മദ്ധ്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, ചന്ദ്രനും ശനിയും അന്ത്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, ബുധന്‍ എല്ലാ കാലത്തും ഒന്നുപോലെയും ആണ് പ്രദാനം ചെയ്യുന്നത്.
ഏതു ഗ്രഹത്തിന് ഏതു ഭാവത്തില്‍ അശുഭഫലങ്ങള്‍ പറഞ്ഞിരിക്കുന്നുവോ, ആ ഭാവങ്ങള്‍ ആ ഗ്രഹങ്ങള്‍ക്ക് അനിഷ്ടസ്ഥാനങ്ങളെന്നും, ശുഭഫലങ്ങള്‍ പറഞ്ഞിരിക്കുന്ന ഭാവങ്ങള്‍ ശുഭസ്ഥാനങ്ങളെന്നും ധരിച്ചുകൊള്ളണം. എന്നാല്‍ അനിഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന് ആ സമയം ശുഭദൃഷ്ടിയുണ്ടായിരുന്നാല്‍ ആ അനിഷ്ടഫലം അനുഭവിക്കാതെ ശുഭഫലം തന്നെ തരുമെന്നും, ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന് പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായിരുന്നാല്‍ ഇഷ്ടഫലത്തിന് പകരം കഷ്ടഫലങ്ങളായിരിക്കും തരുന്നതെന്നുള്ള വിവരം പ്രത്യേകം അറിഞ്ഞു കൊള്ളേണ്ടതാണ്.
ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിലും ചാരവശാലും, അനിഷ്ടങ്ങളായി കാണുമ്പോള്‍ അവയുടെ ശാന്തിക്കുവേണ്ടി ഉള്ളഴിഞ്ഞ് ദൈവത്തെ എപ്പോഴും പ്രാ൪ത്ഥിച്ചു രക്ഷനേടിക്കൊള്ളേണ്ടതാകുന്നു. അക്കാലങ്ങളില്‍ കഴിയുന്നിടത്തോളം ദൈവപൂജകളും, ദാനകര്‍മ്മാദികളും കൂടി ചെയ്തുകൊള്ളണം.
ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന കാലങ്ങളില്‍ അകാലസഞ്ചാരം, സാഹസകര്‍മ്മങ്ങള്‍, ദൂരയാത്ര, വാഹനസഞ്ചാരം, ശത്രുഗൃഹങ്ങളില്‍ പോവുക തുടങ്ങിയവകളൊന്നും ചെയ്യരുത്.
ഗ്രഹങ്ങളുടെ ഗോചരം വേധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഗോചരം വേധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.