വിവാഹം കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയെ വരന്റെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കത്തിച്ച നിലവിളക്ക് കൊടുത്താണ് സ്വീകരിക്കുന്നത്. ഈ ചടങ്ങ് ഇന്നും ഒട്ടുമിക്ക ഹിന്ദു ഭവനങ്ങളിലും നടക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞെത്തുന്ന പെണ്‍കുട്ടിയെ വരന്റെ അമ്മയോ സഹോദരിയോ ആണ് നിലവിളക്ക് നല്കി അകത്തേക്ക് കൂട്ടികൊണ്ട് വരുന്നത്. ഇതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് നിലനിന്നിരുന്നത്. താന്‍ ലക്ഷ്മീദേവിയുടെ പ്രതീകമായ നിലവിളക്കുമായാണ് വരന്റെ വീട്ടില്‍ കയറിയതെന്ന് പെണ്‍കുട്ടിയില്‍ തോന്നിക്കുവാനാണ് ഈ ചടങ്ങ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ മാനസികമായി പെണ്‍കുട്ടി പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇത്തരം ചടങ്ങുകള്‍ സഹായിക്കുമെന്ന് ആധുനിക മനഃശാസ്ത്രജ്ഞന്മാര് സമ്മതിക്കുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വധുവിനെ വിളക്കുകൊടുത്ത് സ്വീകരിക്കണമോ?
Labels:
bride,
groom,
house,
jyothisham,
lakshmi devi,
mother,
nilavilakku,
sister,
vadhu,
varan,
vilakku
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍
ഗ്രഹങ്ങളുടെ ഉച്ചം, അത്യുച്ചം, നീചം, അതിനീചം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍
സിംഹേ വിംശതിരാദിതോ, ഗവി പരേ
സര്വ്വേംശകാസ്തുംഗതോ
മേഷേ ദ്വാദശ, പഞ്ച യോഷിതി പരേ
തുംഗാ, ദ്ധയാംഗേ ദശ;
ജൂകേ പഞ്ച, ഘടേ തു വിംശതി, രമീ
മൂലത്രികോണാഹ്വയാഃ
സൂര്യാദേഃ ക്രമശോ ഗ്രഹസ്യ കഥിതാഃ,
ശേഷാഃ സ്വരാശ്യാംശകാഃ.
ചിങ്ങത്തില് ആദിമുതല് 20 തിയ്യതികളും, ഇടവത്തില്‍ മൂന്നുതിയ്യതി കഴിഞ്ഞതിനു (അത്യുച്ചത്തിനു) ശേഷം ബാക്കി തിയ്യതികളും, മേടത്തില് ആദ്യം 12 ഉം, കന്നിയില്‍ അത്യുച്ചത്തിനുശേഷം അഞ്ചു തിയ്യതികളും, ധനുവില്‍ ആദ്യം 10 ഉം, തുലാത്തില്‍ ആദ്യം അഞ്ചും, കുംഭത്തില്‍ ആദ്യം 20 തിയ്യതിളകും സൂര്യന് മുതല്‍ ക്രമത്തില്‍ ഏഴു ഗ്രഹങ്ങളുടേയും "മൂലത്രികോണങ്ങള്" ആകുന്നു.
ഗ്രഹങ്ങളുടെ ഏഴു വര്‍ഗ്ഗങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഏഴു വര്‍ഗ്ഗങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
jyothisham,
moola thrikonangal,
planets
കൂവളത്തിന്റെ ഇല
കൂവളത്തിന്റെ ഇലയെ അലൗകികതയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. മൂന്നു ഇലകളോടുകൂടി നില്ക്കുന്നതിനാല് കൂവളം മുക്കണ്ണനായ ശിവനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നൊരു സങ്കല്‍പ്പവും പ്രചാരത്തിലുണ്ട്. ശിവന്റെയും ശക്തിയുടെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന കൂവളത്തെ ഒരു ഔഷധ സസ്യമായും കണക്കാക്കുന്നുണ്ട്. ബില്യവൃക്ഷമെന്നു അപരനാമമുള്ള ഇതിന്റെ പഴുക്കാത്ത കായ്കളില്‍ നിന്നും ഇലകളില്‍ നിന്നുമെടുക്കുന്ന ഔഷധങ്ങള്‍ ആയ്യുര്വേദചികിത്സാ സമ്പ്രദായം ഏറെ ഉപയോഗിക്കുന്നുണ്ട്. ഈ ഇലയെ സാക്ഷിയായി അര്‍പ്പിച്ച് ഏതെങ്കിലും പ്രതിജ്ഞ നിര്‍വഹിച്ച് അത് ലംഘിച്ചാല്‍ ശാപമേല്ക്കേണ്ടി വരുമെന്നും ഭക്തര്‍ വിശ്വസിച്ചുവരുന്നു.
ഗ്രഹങ്ങളുടെ ഉച്ചം, അത്യുച്ചം, നീചം, അതിനീചം
ത്രികോണം, ചതുരശ്രം രാശികള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഉച്ചം, അത്യുച്ചം, നീചം, അതിനീചം
ആദിത്യാ, ദജ, ഗോ, മൃഗാസ്യവനിതാഃ
കര്‍ക്കി, ച, മീന, സ്തൂലാഃ
സ്വോച്ചര്ക്ഷാണ്യഥ, തേഷു ദിഗ്ഘുതവഹാ-
നഷ്ടോത്തരാം വിംശതിം
തിഥ്യംശാന് ശരസപ്തവിംശതികൃതീ-
നത്യുച്ചകാംശാന് വിദു;-
സ്തേഭ്യഃ സപ്തമരാശയോƒoശകയുതാ
നീചാ ഗ്രഹാണാം ക്രമാത്.
മേടം, ഇടവം, മകരം, കന്നി, കര്‍ക്കടകം, മീനം, തുലാം ഈ ഏഴു രാശികള്‍ ക്രമേണ സൂര്യന് മുതല്‍ ശനി പര്യന്തമുള്ള ഏഴു ഗ്രഹങ്ങളുടേയും " ഉച്ച " രാശികളാകുന്നു. ഈ ക്രമമനുസരിച്ച് തന്നെ മേല്‍പ്പറഞ്ഞ ഓരോ രാശികളിലും പത്ത്, മൂന്ന്, ഇരുപത്തിയെട്ട്, പതിനഞ്ച്, അഞ്ച്, ഇരുപത്തേഴ്, ഇരുപത് ഇത്രാമത്തെ തിയ്യതികള്‍ അവയുടെ " അത്യുച്ച" സ്ഥാനങ്ങളുമാകുന്നു. നേരെമറിച്ച് , ഈ ഉച്ചരാശികളുടെ ഏഴാം രാശികള്‍ അതാത് ഗ്രഹങ്ങളുടെ " നീച " സ്ഥാനങ്ങളും, അവയില്‍ മേല്‍പ്പറഞ്ഞപ്രകാരം അത്രാമത്തെ തിയ്യതികള്‍ " അതിനീച " സ്ഥാനങ്ങളുമാകുന്നു. മേടം സൂര്യന് ഉച്ചവും അതില്‍ പത്താമത്തെ തിയ്യതി അത്യുച്ചവും, തുലാം നീചവും, അതില്‍ പത്താമത്തെ തിയ്യതി അതിനീചവുമാണെന്ന് താല്പര്യം.
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
athyucham,
jyothisham,
karkkidakam.,
medam,
necham,
nicham,
ucham
ഗജം (ആന)
ആഗമനത്തിന്റെയും പ്രപഞ്ചോല്പ്പത്തിയുടെയും പ്രതീകമായിട്ടാണ് ഗജം അഥവാ ആന കണക്കാക്കപ്പെടുന്നത്. " ഗജം " എന്നത് സംസ്കൃത നാമമാണ്. മഹാശക്തിയാണ് ഈ മൃഗത്തില്‍ നിന്നും ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെയാണ് ആദിപൂജക്കര്‍ഹനായി കണക്കാക്കുന്ന ഗണപതി ഭഗവാന്റെ മുഖം ആനയുടെ രൂപത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതും. രാജകീയവും പ്രൌഡി വിളിച്ചോതുന്നതുമായ ആന പുരാണേതിഹാസങ്ങളില്‍ ലോപമില്ലാതെ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഒരു മൃഗമാണ്.
Labels:
ana,
elephant,
gajam,
jyothisham
ത്രികോണം, ചതുരശ്രം രാശികള്‍
ത്രികോണം, ചതുരശ്രം രാശികള്‍
ലഗ്നാത് സുതം ച നവമം ച വിദുസ്ത്രികോണം;
തസ്മാത് ചതുര്ത്ഥനിധനേ ചതുരശ്രസംജ്ഞേ.
ലഗ്നത്തില്‍ നിന്ന് അഞ്ച് ഒമ്പത് ഭാവങ്ങളെ " ത്രികോണം " എന്ന് പറയുന്നു.
ലഗ്നത്തില്‍ നിന്ന് നാല്, എട്ട് ഭാവങ്ങളെ " ചതുരശ്രം " എന്ന് പറയുന്നു.
Labels:
chathurashram,
jyothisham,
rashi,
thrikonam
ശ്രീചക്രം
പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രത്തെ മഹത്വമേറിയതെന്നാണ് വിളിക്കപ്പെടുന്നത്. സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും ശക്തിയുടെയും രൂപമായി കരുതിവരുന്ന പരാശക്തി, ആരാധിക്കുന്നവരെ കൈവിടില്ലെന്നാണ് ഭക്തരുടെ വിശ്വാസം. ഇവിടെ പിതാവായി പരമശിവനെ സങ്കല്‍പ്പിക്കുകയാണെന്ന് കരുതിയാല്‍ മാതാവായി പാര്‍വ്വതിദേവിയെ കരുതേണ്ടിവരും. അതിനാല്‍, ശ്രീചക്രത്തെ പാര്‍വ്വതിദേവിയുടെ ലളിതസ്വരൂപമായിട്ടാണ് കരുതപ്പെടുന്നതും.
ജാമിതീയരൂപത്തിലെ വരകളും കോണുകളും രേഖകളുമാണ് ശ്രീചക്രത്തില്‍ പ്രത്യക്ഷമായി കാണപ്പെടുന്നത്. എന്നാല്‍ ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്ദശാരം, ബഹിര്ദശാരം, ചതുര്ദശാരം, അഷ്ടദളം, ഷോഡദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനു ശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിച്ചേദിക്കുമ്പോള് നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടു ചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാല് ദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയിലും പഞ്ചലോഹത്തിലും ശ്രീചക്രം വരച്ചെടുക്കാറുണ്ട്.
Labels:
jyothisham,
shree chakram,
shreechakram,
sreechakram
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.


