ലാഭസ്ഥകേതോർദായേ തു ശ്രിയം ഭാഗ്യം സുഖം സദാ
ഭാതൃണാം ച സുഖം രാജ്ഞഃ പൂജാം യാഗാദിസൽക്രിയാം.
പതിനൊന്നാം ഭാവത്തിൽ നിൽകുന്ന കേതുവിന്റെ ദശാകാലം ഭാഗ്യവും സുഖവും ഐശ്വര്യവും വർദ്ധിക്കുകയും യാഗാദിപുണ്യങ്ങളെ ചെയ്കയും രാജാക്കന്മാരിൽനിന്നു സൽക്കാരം ലഭിക്കുകയും സഹോദരാദികൾക്കു സുഖമുണ്ടാവുകയും ചെയ്യും.