സൂര്യൻ ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

സ്ത്രീഭീർഗ്ഗതഃ പരിഭവം മദഗേ പതംഗേ
സ്വല്പാത്മജോ നിധനഗേ വികലേക്ഷണശ്ച
ധർമ്മേ സുതാർത്ഥസുഖഭാക് ശ്രുതശൌര്യഭാക് ഖേ
ലാഭേ പ്രഭൂതധനവാൻ പതിതസ്തു രിഃഫേ.

സാരം :-

ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യൻ നിന്നാൽ ഭാര്യാദി സ്ത്രീജനങ്ങൾ അപമാനിയ്ക്കുക.

ലഗ്നാൽ എട്ടാം ഭാവത്തിൽ സൂര്യൻ നിന്നാൽ സന്താനം കുറഞ്ഞവനും നേത്രരോഗിയും അഥവാ കണ്ണിനു കാഴ്ചയില്ലാത്തവനും ആവുക.

ലഗ്നാൽ ഒമ്പതാം ഭാവത്തിൽ സൂര്യൻ നിന്നാൽ പുത്രന്മാരും സുഖവും ധനവും ധാരാളമുണ്ടാവുക.

ലഗ്നാൽ പത്താം ഭാവത്തിൽ സൂര്യൻ നിന്നാൽ ശാസ്ത്രങ്ങളഭ്യസിച്ചവനും പരാക്രമിയുമാവുക.

ലഗ്നാൽ പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിന്നാൽ അളവില്ലാത്തിടത്തോളം ധനമുണ്ടാവുക.

ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിന്നാൽ കർമ്മഭ്രഷ്ടനാവുക.

കുംഭലഗ്നത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിന്നാൽ കേവലം ജാതിഭ്രംശംതന്നെ സംഭവിക്കുമെന്നും അറിയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.