അധിയോഗത്തിൽ ജനിക്കുന്നവൻ

അധിയോഗേ ഭവതി നരോ
മന്ത്രീ പൃതനാധിപോƒഥവാ ഭൂപഃ
ധനവാൻ ബഹുപ്രതാപീ
ദീർഘായുർജ്ഞാനവാൻ ഗതാരിഗണഃ

സാരം :-

അധിയോഗത്തിൽ ജനിക്കുന്നവൻ മന്ത്രിയോ പടനായകനോ രാജാവോ ആയും ഏറ്റവും ധനവാനായും വളരെ പ്രതാപശാലിയായും ദീർഘായുസ്സും അറിവും ഉള്ളവനായും ശത്രുക്കളില്ലാത്തവനായും ഭവിക്കും.

*******************

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവത്തിലോ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ശുഭഗ്രഹങ്ങൾ (വ്യാഴം, ബുധൻ, ശുക്രൻ) നിന്നാൽ " അധിയോഗം " സംഭവിക്കുന്നു. ഈ അധിയോഗത്തെ ലഗ്നാൽ 6, 7, 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശുഭഗ്രഹങ്ങളെക്കൊണ്ട് പറഞ്ഞുവരുന്നുണ്ട്.  ഇത് ലഗ്നാധിയോഗം.