JYOTHISHAM

ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ
നവഗ്രഹേഭ്യോ നമഃ
ജ്യോതിഷ തത്വം

ഭൂതഭവിഷ്യദ്വര്‍ത്തമാനാത്മകമായ കാലത്തിന്റെ സംബന്ധാഭിധേയ പ്രയോജനസ്വരൂപങ്ങളാണ് നവഗ്രഹങ്ങള്‍.
ഈ ആര്‍ഷഭാരത ചിന്ത ചിന്തോദ്ദീപകവും ഫലപ്രദാനസമര്‍ത്ഥവും വിജ്ഞാനപ്രദവുമാണ്. ഇവിടമാണ് ജ്യോതിഷവിദ്യയുടെ ഉറവിടം. ഇത് ജീവിതത്തെ അനുഭവപൂര്‍ണ്ണവും ചിന്താജഡിലവുമാക്കുന്നു. എന്നിരുന്നാലും അനേകം നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ ഹൈന്ദവസംസ്കാരത്തില്‍ ജ്യോതിഷവിദ്യയ്ക്കുള്ള സ്വാധീനം വേരുറച്ചു വളരുവാന്‍ തുടങ്ങി. ഇന്നും അത് വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വൈദിക മതാനുഷ്ഠാനങ്ങളെ പൂര്‍ണ്ണതയിലേക്ക് - അവിഘ്നപരിസമാപ്തിയിലേക്ക് - എത്തിച്ചതും ഹൈന്ദവസംസ്കാരാത്മകമായ വിശ്വാസങ്ങളെ അചഞ്ചലം വളര്‍ത്തിക്കൊണ്ടുവന്നതും ജ്യോതിഷവിദ്യയുടെ ആത്മപ്രഭാവമാണെന്നതില്‍ തര്‍ക്കമില്ല. എന്തിനും വാരം, താരം, തിഥി, കരണം, നിത്യയോഗം ശുഭലഗ്നങ്ങള്‍ നോക്കുന്ന വൈദികസമ്മതമായ സ്വഭാവം ജ്യോതിശ്ശാസ്ത്രത്തിനും ജീവിതചലനങ്ങളില്‍ അമിതമായ സ്വാധീനശക്തിയുണ്ടെന്നു തെളിയിച്ചു. ആധാനം, ജനനം, സ്ഥിതി, മരണം, കൈവല്യം ഇത്യാദികളില്‍പോലും ചൈതന്യപൂര്‍ണ്ണം വ്യാപരിച്ചുപോരുന്ന ജ്യോതിശ്ശാസ്ത്രം ശാസ്ത്രസങ്കേതജഡിലവും ചിന്താബന്ധുരവും, സാഹിത്യഭാസുരവും, കലാസുന്ദരവും വിവാദപരവുമാണ്. ഈ ജ്യോതിശ്ശാസ്ത്രവിദ്യയും ആയുര്‍വ്വേദ ശാസ്ത്രവുമാണ് ജീവിതോപയോഗികളായ ഭാരതീയശാസ്ത്രകലകളുടെ കടിഞ്ഞൂല്‍ സന്തതികള്‍. എന്നും ഈ രണ്ടു ശാസ്ത്രങ്ങളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്നിടത്ത് ജീവിതം ഭാസുരവും ഭാവനാസുന്ദരവുമാണെന്നും ഭാരതത്തിന് അഭിമാനം കൊള്ളാം അതുകൊണ്ടുതന്നെയാണ് ജ്യോതിഷവും ആയുര്‍വ്വേദവും ജീവിതത്തെ മരിക്കുന്നതും വിലയിരുത്തുന്നതും ആധുനിക ശാസ്ത്രയുഗത്തിന് ഇന്നോളം ഇവയ്ക്കുള്ള സ്വാധീനശക്തിയെ വിപുലമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ അജയ്യമായ ആ ശക്തിവിശേഷത്തിന്റെ ആ മുഖശ്രീ സുന്ദരമായിരിക്കാനേ വയ്ക്കൂ.
നവഗ്രഹാദി ജ്യോതിര്‍ഗ്ഗോളങ്ങളും അശ്വിന്യാദിനക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്. ദീര്‍ഘവൃത്താകൃതിയില്‍ സമതുല്യതങ്ങളായ പന്ത്രണ്ടു ക്ഷേത്രങ്ങളില്‍ അഥവാ രാശികളിലാണ്. ഈ രാശികളുടെ സ്ഥാനക്രമാനുസൃതമായ സംഘടനാസ്വരൂപമാണ് ജ്യോതിശ്ചക്രം. ഇത് ആകാശമധ്യത്തില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ജ്യോതിശ്ചക്രവും ഇതിനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ജ്യോതിര്‍ ഗ്ഗോളങ്ങളും ജീവലോകത്തില്‍ ജീവന്റെ ഉത്പത്തിസ്ഥിതിവിഗതികളെ, സൃഷ്ടിസ്ഥിതിലയാത്മകതയെ നിയന്ത്രിക്കുകയും കാലാവസ്ഥാപ്രഭേദങ്ങള്‍ക്കു മാനദണ്ഡമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
നവഗ്രഹങ്ങളും അശ്വിന്യാദി നക്ഷത്രങ്ങളും 60 നാഴികനേരം ഒരു പകലും രാവും ഉപയോഗിച്ച് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുവഴി രാശികളില്‍ നിന്നു രാശികളിലേക്കു പ്രയാണം ചെയ്യുന്നു. ഇതുവഴി അവരുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട ഭൂഖണ്ഡത്തിലെ എല്ലാ ജീവജ്യോതിസ്സുകളിലും അവര്‍ സ്വന്തം ആത്മീയശക്തി പ്രസരിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഇവയുടെ ശക്തിപ്രസരണമുള്‍ക്കൊള്ളാത്ത യാതൊന്നുംതന്നെ ഭൂമിയില്‍ ജനിക്കുന്നില്ല, ജീവിക്കുന്നില്ല, നശിക്കുന്നില്ല. അതിനാല്‍ ഭൂമിയില്‍ ഒരു ജീവനുത്ഭവിക്കുന്ന സമയം ജ്യോതിശ്ചക്രത്തിന്റെ ഭ്രമണസ്വഭാവത്തെ അടിസ്ഥാനമാക്കി അതിലേതു രാശി ഭൂമിയില്‍ ഉദയം ചെയ്ത സമയത്താണ് ആ ജീവന്റെ ഉത്ഭവമാന്നും, തത്സമയം നവഗ്രഹജ്യോതിസ്സുകള്‍ ആ ജ്യോതിശ്ചക്രത്തിലേതേതു രാശികളിലാണ് പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്നതെന്നും, രാശികളില്‍ അവയ്ക്കുള്ള ബലാബലാവസ്ഥകളെന്തെന്നും, ആ ബലാബലങ്ങള്‍ക്കനുസൃതമായി അവ ആ ഭാവങ്ങളില്‍ നിന്നുകൊണ്ട് അപ്പോള്‍ ഉദിച്ച രാശിയെ കേന്ദ്രബിന്ദുവാക്കി ജനിച്ചവനില്‍ എന്തെന്തു ഫലങ്ങല്‍ ഉളവാക്കിക്കൊണ്ടിരിക്കുന്നുവെന്നും കണ്ടുപിടിക്കാന്‍ മനീഷികളായ ഭാരതര്‍ഷിമാര്‍ പരിശ്രമിച്ചതിന്റെ പരിണതഫലപ്രദര്‍ശനമാണ് ജ്യോതിശ്ശാസ്ത്രം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.