JATHAKAM


ഗ്രഹനില

സുഖദുഃഖങ്ങല്‍ മനുഷ്യസഹജമാണ്. വിജ്ഞനുമജ്ഞനും ഒരുപോലെ ഉപയോഗിക്കുന്നു. സഹജ മെന്ന പദം. ഇതിന്റെ അര്‍ത്ഥം സന്ദര്‍പോചിതമായി ഗ്രഹിച്ചുവെച്ചവരാണ് എല്ലാവരും എന്നു വിശ്വസിക്കുകവയ്യ. കൂടെപ്പിറന്നത് എന്ന അനിഷേധ്യമായ അര്‍ത്ഥമാണ് അതുകൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന വസ്തുത, സൂക്ഷ്മമായി ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ സുഖദുഃഖങ്ങള്‍ മനുഷ്യസഹജമെന്നു പറഞ്ഞതിന്റെ സൂക്ഷ്മാര്‍ത്ഥജ്ഞാനമുണ്ടാക്കും. ഈ സുഖദുഃഖങ്ങള്‍ രൂപത്തിലും ഭാവത്തിലും ഒന്നുതന്നെയാണെങ്കിലും വ്യത്യസ്ത സ്വഭാവമഹിമയോടെ ഓരോ ജീവിതത്തോടുമൊപ്പം പിറക്കുന്നവയാണ്. വ്യത്യസ്ത സമയത്ത് ജനിക്കുന്നവരില്‍ ഭ്രമണാനുഗുണം വ്യത്യസ്തങ്ങളായ രാശ്യുദയഭാവങ്ങളില്‍ ചെന്നെത്തുന്ന നവഗ്രഹങ്ങളുടെ ആത്മീയ ശക്തിപ്രസരണം വ്യത്യസ്തങ്ങളായ സുഖദുഃഖങ്ങളും തജ്ജന്യമായ അനുഭവങ്ങളും ജനിച്ചതിലുളവാക്കുന്നു. ഇരട്ടപ്രവസിച്ചവരില്‍പോലും സുഖദുഃഖങ്ങള്‍ വ്യത്യസ്തമായിത്തന്നെ അനുഭവിക്കുന്നു എന്ന സത്യം ജ്യോതിശ്ശാസ്ത്രത്തെ സൂക്ഷ്മവും സത്യസന്ധവുമാക്കുന്നുണ്ട്. ഒരേ നിമിഷത്തില്‍ ബീജവും അണ്ഡവും ചേര്‍ന്നു ഭ്രൂണമായി തീരുന്നില്ലെന്ന വസ്തുതയും, ഗര്‍ഭസ്ഥശിശുക്കള്‍ ശിരോദര്‍ശനവും, ഭൂസ്പര്‍ശനവും, നടത്തുന്നില്ലെന്ന വസ്തുതയും സത്യമെന്നു തെളിയിക്കുന്നവയാണ്. അത്രമാത്രം സൂക്ഷ്മമാണ് നവഗ്രഹങ്ങള്‍ ഉളവാക്കുന്ന ജീവിതാനുഭവങ്ങള്‍. ഈ യാഥാര്‍ത്ഥ്യം ജനിച്ചവനില്‍ ഏതു രൂപത്തിലും ഭാവത്തിലും ഏതേതു കാലങ്ങളില്‍ അനുഭവയോഗ്യമാകുമെന്നറിവാന്‍ ജ്യോതിശ്ശാസ്ത്രഗണിതമുപയോഗിച്ചു ചരചക്രത്തില്‍നിന്നും പകര്‍ത്തിയെടുക്കുന്ന ഗ്രഹനിലയ്ക്കാണ് സ്ഥിരചക്രമെന്നു നാമകരണം ചെയ്തിരിക്കുന്നത്. ഈ ഗ്രഹനിലയ്ക്കനുസൃതമായി നക്ഷത്രാദി ദശാസംവത്സരസഹിതം ജനനസമയത്തിനൊത്തു തിട്ടപ്പെടുത്തിയെടുക്കുന്ന ഗ്രഹനിലയാണ് ജാതകം.


  1 അശ്വതി, ഭരണി, കാര്‍ത്തിക1/4   മേടക്കൂറ്
  2   കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2   ഇടവക്കൂറ്
  3   മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4   മിഥുനക്കൂറ
  4   പുണര്‍തം 1/4, പൂയം, ആയില്യം   കര്‍ക്കിടകക്കൂറ്
  5   മകം, പൂരം, ഉത്രം, 1/4   ചിങ്ങക്കൂറ്
  6   ഉത്രം 3/4, അത്തം, ചിത്തിര 1/2   കന്നിക്കൂറ്
  7   ചിത്തിര 1/2, ചോതി, വിശാഖം 3/4   തുലാക്കൂറ്
  8   വിശാഖം 1/4, അനിഴം, തൃക്കേട്ട   വൃശ്ചികക്കൂറ്
  9   മൂലം, പൂരാടം, ഉത്രാടം 1/4   ധനുക്കൂറ്
  10   ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2   മകരക്കൂറ്
  11   അവിട്ടം 1/2, ചതയം, പൂരോരുട്ടാതി 3/4   കുംഭക്കൂറ്
  12   പൂരോരുട്ടാതി 1/4, ഉത്രട്ടാതി, രേവതി   മീനക്കൂറ്


ഇതില്‍ 1/4 എന്നത് 60 നാഴികയുടെ നാലില്‍ ഒരു ഭാഗമായ 15 നാഴികയെന്നും, 1/2 എന്നത് 60 നാഴികയുടെ പകുതിഭാഗമായ 30 നാഴികയെന്നും, 3/4 എന്നത് 60 നാഴികയുടെ 3/4 ഭാഗമായ 45 നാഴിക എന്നും ഗ്രഹിക്കണം.


ജാതകരചന

ആസ്വാദ്യമായ ഒരു കലാരൂപമാണ് ജാതകം. സഞ്ചിതകര്‍മ്മഫലം. ആഗാമിക ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ജീവാത്മാവിന്റെ പ്രാരാബ്ധകര്‍മ്മ കഥാരചനയുള്‍ക്കൊണ്ടതാണ് ജാതകം. ഇതിന് ലക്ഷണയുക്തമായ മഹാകാവ്യം, നാടകം, നോവല്‍, ജീവചരിത്രം എന്നെല്ലാം നാമകരണം ചെയ്യാം. ജീവചരിത്രമെന്നതാവും കൂടുതല്‍ ശരി. ഒരു ജീവചരിത്രത്തെ ഭാവനാസമ്പന്നനായ കലാകാരന് മഹാകാവ്യമായും നാടകമായും നോവലായും രൂപപ്പെടുത്താന്‍ കഴിയും. ആ മനോധര്‍മ്മ - ഭാവനാസമ്പന്നത - ത്രികാലജ്ഞനായ ജ്യോതിശ്ശാസ്ത്രജ്ഞന് ഉണ്ടായിരിക്കണം. എന്നാല്‍ ജാതകരചന ഫലപ്രദവും ആസ്വാദ്യവുമായ വിധം നിര്‍വ്വഹിക്കാന്‍ കഴിയും. ഈ നിര്‍മ്മാണ വിദ്യയ്ക്കു ജ്യോതിശ്ശാസ്ത്രത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളുണ്ട്. അവയെ സ്വയം മനോധര്‍മ്മവും ഭാവനയുമുള്‍ക്കൊണ്ടു പഠിച്ച് അനുഭവസമ്പന്നമാക്കി ആവിഷ്ക്കരിച്ചാല്‍ അത് സുന്ദരമായ അനുഭവങ്ങളുടെ ദജീവചരിത്ര സംഗ്രഹമാകും. അതിനു ലളിതമായി തോന്നുന്ന ഒരു മാര്‍ഗ്ഗം ഇവിടെ എടുത്തു കൊടുക്കുന്നു.
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന ഗണപതിക്കുറിപ്പോടെ സമാരംഭിച്ച് വന്ദനശ്ളോകവും ജാതകലക്ഷ്യവും നവഗ്രഹ പ്രാര്‍ത്ഥനാസഹിതം ജന്മലഗ്നനാമവും കുറിക്കണം. അഹര്‍ഗണമെന്ന തദ്ദിനകലിസംഖ്യയും അതോടുകൂടെ ലഗ്നനാമവും ദ്രേക്കാണവും സ്ത്രീപുരുഷഭേദത്തോടെ രേഖപ്പെടുത്തണം. അനന്തരം ആദിത്യന്‍ മുതല്‍ അനുക്രമമായി ഗ്രഹസ്ഫുടങ്ങളും അവയ്ക്കൊപ്പം ഷഡ്വര്‍ഗ്ഗങ്ങളും രശ്മിയും ലഗ്നത്തില്‍നിന്ന് ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നും കാരകവും എഴുതണം. ഗ്രഹസ്ഫുടം ഒമ്പതും എഴുതിക്കവിഞ്ഞു ലഗ്നസ്ഫുടം ഷഡ്വര്‍ഗ്ഗസഹിതം എഴുതി തുടര്‍ന്നു തിഥിസ്ഫുടം പക്ഷം തിഥികരണം എഴുതുക. പിന്നെ നിത്യയോഗസ്ഫുടം യോഗനാമവും, പഞ്ചധുമസ്ഫുടങ്ങളും രാശിഭാവസഹിതം എഴുതണം.
അനന്തരം കലിയുഗം തുടങ്ങി ജനനദിവസത്തോളമെത്തിയ സാവന ദിനകലിസംഖ്യയെഴുതി അയനം, ഋതു, ശനിയുടെയും, വ്യാഴത്തിന്റെയും രാശിസ്ഥിതി, ജനിച്ച കൊല്ലം, മാസം, തീയതി, വാരം, താരം, താരപാദം, പക്ഷം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ജനനനാഴിക, വിനാഴിക, ലഗ്നം, ലഗ്നദ്രേക്കാണം, സ്ത്രീ പുരുഷഭേദം എഴുതുക. തുടര്‍ന്നു ജനനസമയത്തിനു നാളില്‍ ചെന്ന നാഴിക വിനാഴികയും തിഥിയില്‍ ചെന്ന നാഴിക വിനാഴികയും കരണത്തില്‍ ചെന്ന നാഴിക വിനാഴികയും എഴുതുക.
അനന്തരം നക്ഷത്രത്തിന്റെ സ്ത്രീ പുരുഷഭേദം ഗണം, വൃക്ഷം, മൃഗം, പക്ഷി, ഭൂതം, ദേവത എന്നിവയുമെഴുതി ഏതേ നിത്യം വന്ദനീയാ ആപല്‍ക്കാലെ വിശേഷത എന്ന് അതിന്റെ ആവശ്യവും കുറിക്കുക.
ഇത്രയും കഴിഞ്ഞാല്‍ പഞ്ചാംഗഫലമെന്ന് വാര താര തിഥി കരണ നിത്യയോഗങ്ങളുടെ - ജനനസമയത്തിനു ഗണിച്ച് സൂക്ഷ്മപ്പെടുത്തിയ - ഫലവും, അതിനുതാഴെ ജന്മലഗ്നഫലവും എഴുതണം. അനന്തരം ജന്മലഗ്നവശാലുള്ള ഗ്രഹസ്ഥിതിയനുസരിച്ച് ഗ്രഹങ്ങളുടെ ഭാവഫലം, ആശ്രയഫലം എന്നിവയും, ലഗ്നത്തെയും ചന്ദ്രലഗ്നത്തെയും അടിസ്ഥാനമാക്കി ഗ്രഹസ്ഥിതിവശാല്‍ അനുഭവയോഗ്യമായി കാണുന്ന പഞ്ചമഹാപുരുഷ യോഗാദികളെഴുതണം, തദനന്തരം സൂര്യാദിഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗങ്ങളും സമുദായാഷ്ടവര്‍ഗ്ഗവും അവയുടെ ഫലവുമെഴുതുക. ഇവയെല്ലാം ജാതകകാരന്റെ ജീവചരിത്രപ്രദാനങ്ങളായ ഫലവിശേഷങ്ങളാണ്.
അനന്തരം കാലചക്രദശ, മറ്റു പ്രയോജനങ്ങളായ ദശകളും നക്ഷത്രദശാഫലങ്ങളും സൂക്ഷ്മമായി മരണപര്യന്തം എഴുതി അവസാനിപ്പിക്കുക. ഇത്രയുമായാല്‍ ജാതകര്‍ത്താവില്‍ പ്രപഞ്ചശക്തി ആരോപിക്കപ്പെട്ട ത്രൈകാലിക കര്‍മ്മഫലമെന്ന ജീവചരിത്രസംഗ്രഹം പൂര്‍ത്തീകരിക്കപ്പെടും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.