പൊക്കിൾ ജീവിതവുമായി വളരെ ബന്ധമുള്ളതാണ്. ആ ബന്ധം ഗർഭകാലം മുതലുള്ളതാകുന്നു.
വലത്തോട്ടു പിരിഞ്ഞതും നല്ലവണ്ണം കുഴിഞ്ഞതുമായ പൊക്കിളുള്ള സ്ത്രീ ജന്മനാ ധനികയും ഉൽകൃഷ്ടഗുണവതിയുമത്രെ.
ഇടത്തോട്ടു പിരിഞ്ഞതും നല്ലവണ്ണം കുഴിഞ്ഞതുമായ പൊക്കിളുള്ള സ്ത്രീ ജന്മനാ ഗണികയ്ക്കുള്ളതായിരിക്കും.
ഇടത്തോട്ടു പിരിഞ്ഞതും കുഴിയില്ലാത്തതുമായ പൊക്കിളുള്ളവൾ സുഭഗയും എന്നാൽ ദരിദ്രയുമാകുന്നു.
ഈ പൊക്കിൾ വലത്തോട്ടു പിരിഞ്ഞിരുന്നാലവൾ ധനികയും അധികാരമുള്ള ഉദ്യോഗം ഭരിയ്ക്കുന്നവളുമാകുന്നു.
ഉയർന്നതും (മൊട്ട്) വലംപിരിയുമായ പൊക്കിളുള്ളവൾ വിധവയും ധനികയുമാണ്.
ഉയർന്ന് ഇടംപിരിയോടുകൂടിയ പൊക്കിളുള്ളവൾ നപുംസകമായ സ്ത്രീയാകുന്നു.