പരന്നതും, കുഴിവില്ലാത്തതുമായ പൊക്കിളാണ് പുരുഷന് ശുഭകരം.
കുഴിഞ്ഞ പൊക്കിളുള്ളവൻ ധനികയും ദയാലുവും ആയിരിക്കും. എന്നാൽ ദീർഘായുസ്സുണ്ടായിരിക്കയില്ല.
വലത്തോട്ടു പിരിഞ്ഞതും കുഴിവില്ലാത്തതുമായ പൊക്കിളുള്ളവൻ വിദ്യാസമ്പന്നനായിരിക്കും.
ഇടത്തോട്ടു പിരിഞ്ഞതും കുഴിവില്ലാത്തതുമായ പൊക്കിളുള്ളവൻ ദരിദ്രനായിരിക്കും.
പുറത്തേയ്ക്ക് അല്പം പൊന്തിനില്ക്കുന്ന പൊക്കിളോടുകൂടിയവൻ ധർമ്മിഷ്ഠനും വാചാലനുമായിരിക്കും.
താമരമൊട്ടുപൊലെ ഉന്തിനില്ക്കുന്ന പൊക്കിളുള്ളവൻ ഭാഗ്യവാനും വിദ്യാസമ്പന്നനുമായിരിക്കും.