പരന്നതും ഞൊറിച്ചിലില്ലാത്തതുമായ വയറ് സ്ത്രീയുടെ ശുഭലക്ഷണമാകുന്നു. ഇവൾ ധനികയും സന്താനഭാഗ്യമില്ലാത്തവളുമായിരിക്കും.
പരന്നതും എന്നാൽ വടിവായി അല്പം വീർത്തതുമായ വയറുള്ളവൾ സുഭഗയും സന്താനഭാഗ്യമുള്ളവളുമായിരിക്കും.
ഇടവും വലവും മടക്കുകളോടുകൂടിയ പരന്ന വയറുള്ളവൾ ഗണികയാകുന്നു.
പരന്നവയറിൽ ഒരു ചുളിവുള്ളവൾ സർക്കാർ ഉദ്യോഗം ഭരിക്കുന്നവളായിരിക്കും.
പരന്നവയറിൽ രണ്ടോ അതിലധികമോ ചുളിവുള്ളവൾ അഭിസാരികയും സന്താനഹീനയുമാകുന്നു.
വീർത്തതും പള്ളകൾ ചാടിയതുമായ വയറുള്ളവൾ ധനികയും അധികാരമോഹിയുമാകുന്നു.
അകത്തേയ്ക്കു വലിഞ്ഞ വയറുള്ളവൾ വിധവയും ദരിദ്രയുമാകുന്നു.
മേൽഭാഗം ഉയർന്നും അടിഭാഗം താണുമിരിക്കുന്ന വയറുള്ളവൾ പ്രസവിച്ചിട്ടില്ലാത്തവളും ധനികയുമാകുന്നു.
ചില സ്ത്രീകളുടെ വയറിൽ മൃദുവായ രോമാവലിയും ചുഴിയുമുണ്ടാകും. ഇങ്ങനെയുള്ളവൾ ഭർത്തൃമതിയെങ്കിലും അഭിസാരികയാകുന്നു.