ഒതുങ്ങിയതും പരന്നതുമായ വയറുള്ള പുരുഷൻ സുഖിമാനും ധനികനുമാകുന്നു.
വയറിനു നീളംകൂടുതലും വീതി കുറവുമായിരുന്നാലവൻ വാഗ്മിയാകുന്നു.
പള്ളകൾ ചാടിയതും മുൻവശം പരന്നതുമായ വയർ കാമചാരിയായ പുരുഷനുണ്ടായിരിക്കും.
പള്ളകൾ ചാടിയതും മുൻവശം തടിച്ചതുമായ വയറുള്ളവൻ ധനികനും ധർമ്മനിരതനുമാണ്.
കുടവയറാണെങ്കിലയാൾ മുൻകോപിയും കാമാസക്തനുമാകുന്നു.
വലിയ കുടവയർ ധനികന്റേയും ദുരാഗ്രഹിയുടേയും ലക്ഷണമാണ്.
പരന്നവയറിൽ രോമങ്ങളും അതിൽ ചുഴിയുമുണ്ടെങ്കിലവൻ ധീരനും സുഖിമാനുമാകുന്നു.
കുടവയറിലാണ് രോമങ്ങളും ചുഴിയുമെങ്കിൽ അവൻ ധനപ്രമത്തനും ദാനധർമ്മങ്ങൾ ചെയ്യാത്തവനുമായിരിക്കും.
വയറ്റിൽ ഒന്നോ അധിലധികമോ മടക്കുണ്ടെങ്കിലവൻ വിനയവാനായിരിക്കും.