കഴുതക്കരണത്തിൽ ജനിക്കുന്നവൻ

ചപലോƒത്യന്തമേധാവീ നൈകവാസരതസ്സദാ
അസ്വതന്ത്രോƒല്പബുദ്ധിശ്ച കരണേ ഖരസംജ്ഞിതേ.

സാരം :-

കഴുതക്കരണത്തിൽ ജനിക്കുന്നവൻ ചപലനായും ധാരണാശക്തിയുള്ളവനായും ഒരിടത്തും സ്ഥിരവാസമില്ലാത്തവനായും പരാധീനനായും സ്വാതന്ത്ര്യമില്ലാത്തവനായും ബുദ്ധിശക്തിയില്ലാത്തവനായും ഭവിക്കും. 

ഇവിടെ അത്യന്തമേധാവി എന്നും അല്പബുദ്ധി എന്നുമുള്ള രണ്ടുപദങ്ങൾ അന്യോന്യവിരുദ്ധങ്ങളായി വിചാരിക്കരുത്. ബുദ്ധി കുറഞ്ഞവർക്ക് ധാരണാശക്തിയുണ്ടായി എന്ന് വരാവുന്നതാണ്.

പന്നിക്കരണത്തിൽ ജനിക്കുന്നവൻ

ക്വചിൽ സൗഖ്യം ക്വചിദ്ദുഃഖം ക്വചിദ്രാജ്യം ക്വചിദ്യശഃ
വരാഹകരണേ ജാതഃ പശുമാൻ വീര്യവാൻ ഭവേൽ.

സാരം :-

പന്നിക്കരണത്തിൽ ജനിക്കുന്നവൻ ചിലപ്പോൾ സുഖവും ചിലപ്പോൾ ദുഃഖവും ചിലപ്പോൾ രാജ്യവും ചിലപ്പോൾ യശസ്സും ഉള്ളവനായും പശുക്കളും വീര്യവും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 35

636. രുദ്രാക്ഷം എന്ന പദത്തിന്റെ അർത്ഥം എന്ത്?
         ശിവന്റെ കണ്ണ്

637. രുദ്രാക്ഷത്തിന്റെ ആവിർഭാവം എങ്ങിനെ?
         ശിവന്റെ കണ്ണുകളിൽ നിന്നും ഭൂമിയിൽ പതിച്ച ജലബിന്ദുവാണ് രുദ്രാക്ഷം

638. രുദ്രാക്ഷത്തിന്റെ ശാസ്ത്രനാമം എന്ത്?
         എലിയോ കർപ്പെസ്സ്

639. ശൈവഭക്തർ സാധാരണയായി ഉപയോഗിക്കുന്ന ജപമാല ഏത്?
         രുദ്രാക്ഷമാല

640. ഏത് വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമമായത്?
         നെല്ലിക്കാ വലുപ്പം

641. രുദ്രാക്ഷത്തിലെ നാല് ജാതികൾ ഏതെല്ലാം?
         ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ,  ശൂദ്ര

642. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര രുദ്രാക്ഷങ്ങളുടെ നിറങ്ങൾ ഏതെല്ലാം?
         വെളുപ്പ്‌, ചുവപ്പ്, മഞ്ഞ, കറുപ്പ്

643. രുദ്രാക്ഷം ധരിക്കേണ്ട ഉത്തമമായ സമയങ്ങൾ ഏതെല്ലാം?
         ഗ്രഹണസമയം, വിഷു, സംക്രാന്തി, അമാവാസി, പൗർണ്ണമി

644. രുദ്രാക്ഷം ധരിക്കേണ്ട സ്ഥാനങ്ങൾ ഏതെല്ലാം?
         കഴുത്ത്, നെഞ്ച്, ഭുജങ്ങൾ, മണിബന്ധം, തോള്, ശിരസ്സ്, ചെവി

645. പതിനാല് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളിൽ ശ്രേഷ്ഠ മുഖങ്ങൾ ഏതെല്ലാം?
         ഏകമുഖം, ദ്വിമുഖം, ചതുർമുഖം, പഞ്ചമുഖം, സപ്തമുഖം, നവമുഖം, ഏകാദശമുഖം

646. പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിക്കേണ്ട സ്ഥലം ഏത്?
         തലയിൽ (ജഡയിൽ)

647. രുദ്രാക്ഷത്തിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
         ബ്രഹ്മാവിനെ

648. രുദ്രാക്ഷത്തിന്റെ നാളം ഏത് ദേവനെ കുറിക്കുന്നു?
         വിഷ്ണു

649. രുദ്രാക്ഷത്തിന്റെ മുകൾഭാഗം ഏത് ദേവനെ കുറിക്കുന്നു?
         ശിവനെ

650. രുദ്രാക്ഷത്തിന്റെ ബിന്ദുക്കൾ ഏതിനെ കുറിക്കുന്നു?
         സർവ്വദേവന്മാരെ

ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ

ഭോഗധനൈശ്വര്യയുതോ
വാഗ്മീ രണവല്ലഭോ ജനാധിപതിഃ
വ്യഗ്രീഭൂതസ്ത്യാഗീ
ഗോവാഹനവാംശ്ച ധുരുധുരായോഗേ

സാരം :-

ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ ഭോഗസുഖവും ധനവും ഐശ്വര്യവും വാഗ്മിത്വവും ഉള്ളവനായും രണശൂരനായും രാജതുല്യനായും അഥവാ ജനനായകനായും (നേതാവ്) വ്യാകുലതയുള്ളവനായും ദാനം ചെയ്യുന്നവനായും പശുക്കളും വാഹനങ്ങളും ഉള്ളവനായും ഭവിക്കും.

*************************

കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.

പുലിക്കരണത്തിൽ ജനിക്കുന്നവൻ

ഹിംസ്രോ വിഘാതകുശലോ ദീപ്തിമാനല്പജീവിതഃ
അല്പബന്ധുസ്സ്വതന്ത്രാത്മാ കരണേ വ്യാഘ്രസംജ്ഞിതേ.

സാരം :-

പുലിക്കരണത്തിൽ ജനിക്കുന്നവൻ ഹിംസാശീലവും പരോപദ്രവബുദ്ധിയും (അന്യന്മാരെ ഉപദ്രവിക്കുക) ഉള്ളവനായും തേജസ്വിയായും അല്പായുസ്സായും ബന്ധുക്കൾ കുറഞ്ഞിരിക്കുന്നവനായും സ്വാതന്ത്ര്യശീലമുള്ളവനായും ഭവിക്കും.

സിംഹക്കരണത്തിൽ ജനിക്കുന്നവൻ

സിംഹേ സാഹസവാൻ ഖ്യാതഃ പ്രബലോ വിക്രമീ ഗുണീ
ഗിരിദുർഗ്ഗരതഃ കോപീ ദീർഘായുസ്സ്യാദരിഷ്ടവാൻ

സാരം :-

സിംഹക്കരണത്തിൽ ജനിക്കുന്നവൻ സാഹസിയായും പ്രസിദ്ധനായും ഏറ്റവും ബലവും പരാക്രമവും ഉള്ളവനായും ഗുണവാനായും വനപർവ്വതങ്ങളിൽ സഞ്ചരിക്കുന്നവനായും ദീർഘായുസ്സും അരിഷ്ടയുള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 34

613. ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
         ഓം കാരം

614. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
         ക്ഷേത്രാചാരങ്ങൾ, സംഗീതസദസ്സ്, യുദ്ധരംഗം

615. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
         വലംപിരി ശംഖ്, ഇടംപിരി ശംഖ് 

616. വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
         വിഷ്ണു സ്വരൂപം

617. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
         ദേവീ സ്വരൂപം

618. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
         ദുർഗ്ഗാദേവിയുടെ

619. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
         ജലത്തിലൊഴുക്കണം

620. ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
         ഇക്കരകൊട്ടിയൂർ ക്ഷേത്രം

621. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
         രക്തശുദ്ധി

622. പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
         ഇടംപിരി ശംഖ്

623. മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
         പാഞ്ചജന്യം

624. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
         അനന്തവിജയം 

625. ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
         പൗണ്ഡ്രം

626. അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
         ദേവദത്തം

627. നകുലന്റെ ശംഖിന്റെ പേര് എന്ത്?
         സുഘോഷം

628. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
         മണിപുഷ്പകം

629. കടലിൽ നിന്ന് കിട്ടുന്ന ഒരു ജീവിയുടെ പുറംതോടിന് പറയപ്പെടുന്ന പേര് എന്ത്?
         ശംഖ്

630. ഭാരതീയ സംഖ്യാഗണങ്ങളിൽ വലിയ അക്കത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദം എന്ത്?
        ശംഖം

631. ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
         മംഗളകരമായ ധ്വനി

632. യഥാർത്ഥ ശംഖുകൾ തിരിച്ചറിയുന്നത് എങ്ങിനെ?
         യഥാർത്ഥ ശംഖ് ചെവിയോട് ചേർത്ത് പിടിച്ചാൽ കടലിന്റെ ഇരമ്പൽ കേൾക്കാം?

633. പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
         ജലനിധി

634. ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
         തലഭാഗത്ത് ഏഴു ചുറ്റുള്ള വലംപിരി ശംഖ്

635. ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര്  എന്ത്?
         ചലഞ്ചലം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.