Showing posts with label vakrasthithi phalam. Show all posts
Showing posts with label vakrasthithi phalam. Show all posts

വക്രഗതിയോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം

വക്രചാരയുതോമന്ദഃ കരോതി വിഫലാം ക്രിയാം
ഉദ്യോഗഭംഗം ദുഃഖം ച സോദരാണാം വിനാശനം.

സാരം :-

വക്രഗതിയോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം ഒരു കാര്യവും ഫലിക്കുകയില്ല. ഉത്സാഹത്തിനു ക്ഷയവും മനസ്സിനും ദേഹത്തിനും പീഡയും എല്ലാ കാര്യങ്ങളിലും മടിയും സഹോദരന്മാർക്ക് നാശവും സംഭവിക്കും.

വക്രഗതിയോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

വക്രം ഗതസ്യാപി ഗുരോർദശായാം
മഹാർത്ഥതാം യാതി സുതാർത്ഥദാരാൻ
യുദ്ധേ ജയം ഭൂപതിമിത്രതാം ച
വിദ്യാം വിശേഷാംബരലാഭമേതി.

സാരം :-

വക്രഗതിയോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം വലിയ കാര്യങ്ങൾ നേരിടുകയും ധനവും പത്നിയും പുത്രന്മാരും ലഭിക്കയും യുദ്ധത്തിൽ ജയിക്കുയും രാജാവിന്റെ അനുഗ്രഹവും വിദ്യാഗുണങ്ങളും വിശേഷവസ്ത്രാലങ്കാരങ്ങളും ലഭിക്കുകയും ഫലമാകുന്നു.

ഗ്രഹങ്ങളുടെ വക്രസ്ഥിതിഫലം


ഗ്രഹങ്ങളുടെ വക്രസ്ഥിതിഫലം
     ഗ്രഹങ്ങള്‍ക്ക്‌ ശത്രുക്ഷേത്രസ്ഥിതിയോ, നീചരാശിസ്ഥിതിയോ ഉണ്ടായിരുന്നാല്‍ തന്നെയും ആ ഗ്രഹങ്ങള്‍ വക്രഗതിയോടുകൂടിയുള്ള സ്ഥിതിയായിരുന്നാല്‍ അങ്ങനെയുള്ള സമയത്ത് ജനിക്കുന്നവന് പ്രസ്തുത ഗ്രഹം ഉച്ചരാശിയില്‍ നിന്നാല്‍ എന്തെല്ലാം ഫലം ചെയ്യുമോ അതുകളെല്ലാം പ്രദാനം ചെയ്യും.

(ഗ്രഹങ്ങളുടെ ഉച്ചസ്ഥിതിഫലം എന്ന പോസ്റ്റ്‌ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)


വാഹനയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.