ലഗ്നാദിഭാവങ്ങളിൽ ചൊവ്വ നിന്നാലത്തെ / ബുധൻ നിന്നാലത്തെ ഫലം പറയുന്നു

ലഗ്നേ കുജേ ക്ഷതതനുർദ്ധനഗേ കദന്നോ
ധർമ്മോƒഘവാൻ ദീനകരപ്രതിമോƒന്യസംസ്ഥഃ

വിദ്വാൻ ധനീ പ്രബലപണ്ഡിതമന്ത്യ്രശത്രു-
നർമ്മജ്ഞവിശ്രുതഗുണാഃ പരതോർക്കവൽ ജ്ഞേ.

സാരം :-

ജനനസമയത്തെ ഉദയലഗ്നത്തിൽ ചൊവ്വ നിന്നാൽ പല കാരണങ്ങളാലും ഇടയ്ക്കിടയ്ക്കു ശരീരത്തിൽ മുറിപ്പെടും,

ലഗ്നാൽ രണ്ടാം ഭാവത്തിൽ ചൊവ്വ നിന്നാൽ പരക്കെ നിന്ദിയ്ക്കപ്പെട്ട അന്നം ഭക്ഷിയ്ക്കും.

ലഗ്നാൽ ഒമ്പതാം ഭാവത്തിൽ ചൊവ്വ നിന്നാൽ പാപിയുമാവും.

ശേഷം ഭാവങ്ങളിൽ ചൊവ്വ നിന്നാൽ ആ ഭാവത്തിൽ ആദിത്യൻ നിന്നാലത്തെ ഫലം തന്നെ അനുഭവിയ്ക്കുകയും ചെയ്യും.


****************************************


ലഗ്നത്തിൽ ബുധൻ നിന്നാൽ വിദ്വാനാവും

രണ്ടാം ഭാവത്തിൽ ബുധൻ നിന്നാൽ ധനവാനാവും

മൂന്നാം ഭാവത്തിൽ ബുധൻ നിന്നാൽ പ്രബലനാവും

നാലാം ഭാവത്തിൽ ബുധൻ നിന്നാൽ പണ്ഡിതനാവും

അഞ്ചാം ഭാവത്തിൽ ബുധൻ നിന്നാൽ രാജമന്ത്രിയാവും

ആറാം ഭാവത്തിൽ ബുധൻ നിന്നാൽ ശത്രുക്കളില്ലാത്തവനാവും

ഏഴാം ഭാവത്തിൽ ബുധൻ നിന്നാൽ നേരമ്പോക്കിൽ സമർത്ഥനാവും

എട്ടാം ഭാവത്തിൽ ബുധൻ നിന്നാൽ അതിപ്രസിദ്ധമായ ഗുണവാനാവും

ലഗ്നാൽ  9 - 10 - 11 - 12 എന്നീ ഭാവങ്ങളിൽ ബുധൻ നിന്നാൽ അവിടങ്ങളിൽ സൂര്യൻ നിന്നാലത്തെ ഫലങ്ങളെത്തന്നെയാണ് അനുഭവിയ്ക്കുകയെന്നും അറിയുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.