ശൂലംകൊണ്ടു ദേഹം പിളർന്ന് മരിയ്ക്കുന്നതാണ് / ദേഹത്തിൽ മരം മരക്കൊമ്പ് തുടങ്ങിയുള്ളവ വീഴുകയാലോ വടി വിറകുകൊള്ളി ഇത്യാദികളെക്കൊണ്ടു അടികൊണ്ടിട്ടോ മരിയ്ക്കുന്നതാണ്

ശൂലോദ്ഭിന്നതനുസ്സുഖേവനിസുതേ
സൂര്യേപി വാ ഖേ യമേ
സപ്രക്ഷീണഹിമാംശുഭിശ്ച യുഗപൽ
പാപൈസ്ത്രികോണാദ്യഗൈഃ
ബന്ധുസ്ഥേ ച രവൌ വിയത്യവനിജേ
ക്ഷീണേന്ദുസംവീക്ഷിതേ
കാഷ്ഠേനാഭിഹതഃ പ്രയാതി മരണം
സൂര്യാത്മജേനേക്ഷിതേ.

സാരം :-


  1. സൂര്യകുജന്മാരിൽ ഒരു ഗ്രഹം നാലാംഭാവത്തിലും ശനി പത്താംഭാവത്തിലും നില്ക്കുക, ഈ യോഗസമയത്തു ജനിച്ചവൻ ശൂലംകൊണ്ടു കുത്തുകൊള്ളുക, ശൂലത്തിന്മേൽ ഇടുക ഇത്യാദി കാരണങ്ങളാൽ ശൂലംകൊണ്ടു ദേഹം പിളർന്ന് മരിയ്ക്കുന്നതാണ്.
  2. ലഗ്നം അഞ്ച് ഒമ്പത് എന്നീ മൂന്നു ഭാവങ്ങളിലും കൂടി ക്ഷീണചന്ദ്രൻ സൂര്യൻ ചൊവ്വ ശനി എന്നീ നാലു ഗ്രഹങ്ങളും നില്ക്കുക, ഈ യോഗസമയത്ത് ജനിച്ചാലും മുൻയോഗത്തിനു പറഞ്ഞപ്രകാരം ശൂലംകൊണ്ടു ദേഹം പിളർന്നു മരിയ്ക്കും.
  3. നാലാംഭാവത്തിൽ സൂര്യനും പത്താം ഭാവത്തിൽ കുജനും നില്ക്കുകയും ഈ കുജനു ക്ഷീണചന്ദ്രന്റെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക, ജാതകത്തിൽ ഈ യോഗമുണ്ടായാലും, മേൽപ്പറഞ്ഞ രണ്ടു യോഗങ്ങൾക്കു പറഞ്ഞപ്രകാരം - ശൂലംകൊണ്ടു ദേഹം പിളർന്നു - മരിയ്ക്കുന്നതാണ്.
  4. നാലാം ഭാവത്തിൽ സൂര്യനും പത്താം ഭാവത്തിൽ കുജനും നില്ക്കുകയും ഈ കുജനു ശനിദൃഷ്ടി ഉണ്ടാവുകയും ചെയ്ക, ഈ യോഗസമയത്ത് ജനിച്ചവന്റെ ദേഹത്തിൽ മരം മരക്കൊമ്പ് തുടങ്ങിയുള്ളവ വീഴുകയാലോ വടി വിറകുകൊള്ളി ഇത്യാദികളെക്കൊണ്ടു അടികൊണ്ടിട്ടോ മരിയ്ക്കുന്നതാണ്.

മൂന്നാമത്തെ യോഗത്തിൽ ക്ഷീണചന്ദ്രന്റെയും നാലാംയോഗത്തിൽ ശനിയുടേയും ദൃഷ്ടി ലഗ്നത്തിലാണ് ഉണ്ടാവേണ്ടത് എന്നും ഒരു അഭിപ്രായം കാണുന്നുണ്ട്

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.