ശുക്രദശയിലെ ചന്ദ്രന്റെ അപഹാരകാലം

നഖശിരോരദനനക്ഷതിരുച്ചകൈഃ
പവനപിത്തരുഗർത്ഥവിനാശനം
ഗ്രഹണിഗുല്മകയക്ഷ്മനിപീഡനം
സീതാദശാഹൃതി തത്ര ഹിമത്വിഷി.

സാരം :-

ശുക്രദശയിലെ ചന്ദ്രന്റെ അപഹാരകാലം നഖത്തിനും തലയ്ക്കും പല്ലിനും ക്ഷതം, വേദന, മറ്റു രോഗോപദ്രവങ്ങൾ എന്നിവ സംഭവിക്കുകയും വാതപിത്തകോപവും, ധനനാശവും, ഗ്രഹണി, ഗുല്മം, ക്ഷയം എന്നീ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും ഉണ്ടാകും.

ഇവിടെ ചന്ദ്രൻ ബലവാനാണെങ്കിൽ രാജപ്രസാദവും ധനലാഭവും കൃഷിഗുണവും പശ്വാദ്യഭിവൃദ്ധിയും ഭൂമിലാഭവും വിവാഹവും ഉത്സാഹശീലവും മറ്റു ഗുണഫലങ്ങളും ഉണ്ടാവുകയും ചെയ്യും.

ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാലക്ഷ്മിമന്ത്രജപവും ചന്ദ്രപ്രീതികരങ്ങളായ ദാനങ്ങളും ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.