ബന്ധ്വസ്തകർമ്മസഹിതൈഃ കുജസൂര്യമന്ദൈര്‍-
ന്നിര്യാണമായുധശിഖിക്ഷിതിപാലകോപാൽ
സൌരേന്ദുഭൂമിതനയൈസ്സ്വസുഖാസ്പദസ്ഥൈർ-
ജ്ഞേയഃ ക്ഷതക്രിമികൃതശ്ച ശരീരപാതഃ
സാരം :-
- ലഗ്നാൽ നാലാം ഭാവത്തിൽ ചൊവ്വയും ഏഴാം ഭാവത്തിൽ സൂര്യനും പത്താം ഭാവത്തിൽ ശനിയും നില്ക്കുന്ന സമയത്ത് ജനിച്ചവൻ, ആയുധങ്ങൾ അഗ്നി രാജകോപം എന്നിവകളിൽ ഏതെങ്കിലുമൊന്നു കാരണമായിട്ടാണ് മരിയ്ക്കുക. ഈ യോഗത്തിൽ അധികബലവാൻ ചൊവ്വയാണെങ്കിൽ ആയുധങ്ങളും സൂര്യനാണെങ്കിൽ അഗ്നിയും ശനിയാണെങ്കിൽ രാജകോപവുമാണ് മൃതികാരണവുമാവുക എന്നും ഒരു അഭിപ്രായമുണ്ട്.
- ലഗ്നാൽ രണ്ടാം ഭാവത്തിൽ ശനിയും നാലാം ഭാവത്തിൽ ചന്ദ്രനും പത്താം ഭാവത്തിൽ ചൊവ്വയും നില്ക്കുക. ജാതകത്തിൽ ഈ യോഗമുണ്ടായാൽ വ്രണം പുഴുക്കൾ എന്നിവയിൽ ഒന്നോ അഥവാ വ്രണമുണ്ടായി പഴുത്തു പുഴുക്കുകയോ നിമിത്തമായിട്ടാണ് മരിയ്ക്കുക എന്നു പറയണം.