വിവിധധർമ്മസുരേശനമസ്ക്രിയാ
ഭവതി ചാത്മജവാമദൃഗാമയഃ
വസനഭൂഷണ രാജ്യസുഖം ധനം
സുരഗുരൗ സിതവത്സരമദ്ധ്യഗേ.
സാരം :-
ശുക്രദശയിലെ വ്യാഴത്തിന്റെ അപഹാരകാലം പലവിധത്തിലുള്ള ധർമ്മങ്ങളേയും ആചാരങ്ങളേയും അനുഷ്ഠിക്കുക, ദേവന്മാരേയും ഗുരുക്കന്മാരേയും ബ്രാഹ്മണരേയും പൂജിക്കുക വിശേഷവസ്ത്രങ്ങളും അലങ്കാരസാധനങ്ങളും സുഖവും ധനവും ലഭിക്കുക, രാജ്യലാഭമുണ്ടാകുക, പുത്രഭാര്യാദികൾക്ക് രോഗാദ്യുപദ്രവങ്ങൾ നേരിടുക ഇവയെല്ലാം സംഭവിക്കും.
വ്യാഴത്തിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയമന്ത്രജപവും ലക്ഷ്മീനാരായണപൂജയും പ്രായശ്ചിത്തം ചെയ്കയും വേണം.