നയനകുക്ഷികപോലെശിരോരുജഃ
ക്ഷിതിപഭീഃ കൃഷിഗോധനവിച്യുതിഃ
ഗുരുകാലോത്ഭവാന്ധവപീഡനം
ഭൃഗുസുതായുഷി ഭാനുമതി സ്ഥിരതേ.
സാരം :-
ശുക്രദശയിലെ സൂര്യന്റെ അപഹാരകാലം കണ്ണിലും വയറ്റിലും കവിൾത്തടങ്ങളിലും തലയിലും രോഗങ്ങൾ ബാധിക്കുക, രാജഭയമുണ്ടാകുക, കൃഷിക്കും പശുക്കൾക്കും ധനത്തിനും നാശം സംഭവിക്കുക, പിത്രാദികളായ ഗുരുജനങ്ങളെ സംബന്ധിച്ചവർക്ക് ആപത്തുകൾ നേരിടുക ഇവയെല്ലാം സംഭവിക്കും.
സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സൂര്യശാന്തിയും സൂര്യനമസ്കാരവും ചെയ്യുകയും വേണം.