നഗരനാഥനൃപോത്ഭവപൂജനം
പ്രവരയോഷിദവാപ്തിരരിക്ഷയഃ
വിവിധവിത്തപരിച്ഛദസംയുതിർ-
ദിതിജപൂജിതദായഗതേ ശനൗ.
സാരം :-
ശുക്രദശയിലെ ശനിയുടെ അപഹാരകാലം നാഥന്മാരിൽ നിന്നും പ്രഭുക്കന്മാരിൽനിന്നും രാജാക്കന്മാരിൽനിന്നും സൽക്കാരങ്ങളും ഉത്തമസ്ത്രീലാഭവും (വൃദ്ധസ്ത്രീസംഗമമെന്നും ഒരു അഭിപ്രായമുണ്ട്) ഉണ്ടാവുക, ശത്രുക്കളെ ജയിക്കുക, അല്ലെങ്കിൽ ശത്രുക്കൾ നശിക്കുക, പലവിധത്തിൽ ധനങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കുക ഇവയെല്ലാം സംഭവിക്കുന്നതാണ്.
ശനിക്കു മാരകാധിപത്യം, മാരകസ്ഥാനസ്ഥിതി, അഷ്ടമസംബന്ധം മുതലായ മാരകലക്ഷണങ്ങളുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം തിലഹോമവും ശനി പ്രീതികരങ്ങളായ ദാനങ്ങളും യഥാശക്തി ചെയ്യുകയും വേണം.