തനയസൗഖ്യസമാഗമസമ്പദാം
നിചയലബ്ധിരതിപ്രഭുതാ യശഃ
പവനപിത്തകഫാർത്തിരരിച്യുതിർ-
ദ്ദനുമന്ത്രിദശാഹൃതി ചന്ദ്രജേ.
സാരം :-
ശുക്രദശയിലെ ബുധന്റെ അപഹാരകാലം പുത്രലാഭവും സുഖവും ബന്ധുഗുണവും ധനലാഭൈശ്വര്യസമൃദ്ധിയും ഏറ്റവും ഉന്നതിയും പ്രഭുത്വവും കീർത്തിയും രാജപ്രസാദവും ശത്രുക്കൾക്കു നാശവും മറ്റു ഗുണങ്ങളും ത്രിദോഷകോപംകൊണ്ടുള്ള രോഗാദ്യരിഷ്ടയും ഉണ്ടാകും.
ബുധന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വിഷ്ണുസഹസ്രനാമജപവും സ്വർണ്ണധേനുദാനവും മഹിഷീദാനവും ചെയ്യുകയും വേണം.