ചന്ദ്രേണ സംയുതേ ദൃഷ്‌ടേ ധനവാഹനഭാഗ്ഭവേൽ
കുജേന സംയുതേ ദൃഷ്‌ടേ സർവ്വസ്വം സ്ത്രീശ്ച നശ്യതി.
തഥാപി പിത്തം ലഭതേ മദ്ധ്യേ ലയം തഥാ
ബുധേന യുക്തേ ഭവതി ഗ്രാമദേശാധിപസ്സുഖീ.
ശത്രുബാധാം വ്രണം വാപി ലഭതേ ദയിതാമയം
ഗുരുണാ സഹിതേ ദൃഷ്‌ടേ ഗ്രാമാദ്ധ്യക്ഷസ്സുഖീ ധനീ.
ക്ഷേത്രനാശം വിവാദം ച ധനധാന്യവിനാശനം
ശനിനാ സംയുതേ ദൃഷ്ടേ ശൂദ്രസ്ത്രീസംഗമം ഭവേൽ.
ഗ്രാമദേശാധിപത്യം ച കളത്രസ്യ വിനാശനം
രാഹുകേതുയുതേ ദൃഷ്‌ടേ വിധവാസംഗമം ഭവേൽ
ഗ്രാമദേശാധിപത്യം ച കളത്രസ്യ വിനാശനം
രാഹുകേതുയുതേ ദൃഷ്‌ടേ വിധവാസംഗമം ഭവേൽ.
ചോരൈർദ്ധനവിനാശം ച ഭാര്യാരോഗോ മൃതിശ്ച വാ
മാന്ദിയുക്തഭൃഗോർദായേ നീചസ്ത്രീരതിമേതി ച.
ചന്ദ്രന്റെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം ധനവും വാഹനങ്ങളും ലഭിക്കും.
ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം സർവ്വസ്വനാശവും ഭാര്യാമരണവുമുണ്ടാകും.
ബുധന്റെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം ഗ്രാമാധിപത്യവും ദേശാധിപത്യവും സുഖവും ശത്രുപീഡയും വ്രണരോഗവും കളത്രാരിഷ്ടയുമുണ്ടാകും.
വ്യാഴത്തിന്റെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം ഗ്രാമാധിപത്യവും ധനവും സുഖവും അനുഭവിക്കുകയും ഭൂസ്വത്തിനും ധനധാന്യങ്ങൾക്കും ഹാനിയും വ്യവഹാരവും സംഭവിക്കുകയും ചെയ്യും.
ശനിയുടെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം ശൂദ്രസ്ത്രീസംഗമവും ദേശഗ്രാമാധിപത്യവും സ്വഭാര്യാനാശവും സംഭവിക്കും.
രാഹുകേതുക്കളുടെ യോഗമോ ദൃഷ്ടിയോ ഉള്ള ശുക്രന്റെ ദശാകാലം വിധവാസംഗമവും കള്ളന്മാർ നിമിത്തം ധനഹാനിയും ഭാര്യയ്ക്ക് രോഗമരണാദ്യനിഷ്ടങ്ങളുമുണ്ടാകും.
ഗുളികയുക്തനായ ശുക്രന്റെ ദശാകാലം നീചസ്ത്രീരതി ഫലമാകുന്നു.