അകത്തൂട്ടിയെ പുറത്തൂട്ടാവു

   തികച്ചും അര്‍ത്ഥഗര്‍ഭമായ ഒരു ചൊല്ലാണ് ഇത്. എപ്പോഴും പഴമക്കാര്‍ പുത്തന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്ന ഒന്നാണ് അകത്തൂട്ടിയെ പുറത്തൂട്ടാവു എന്നത്. ഊട്ടുക എന്നാല്‍ ഭക്ഷണം നല്‍കുക എന്നര്‍ത്ഥം. ഇതിന് മറ്റൊരാത്മീയര്‍ത്ഥവും കല്‍പ്പിക്കുന്നുണ്ട്. പുറംമോടിയില്‍ ഒന്നും കാര്യമില്ലെന്നും അകമേവ നാം മനസ്സിലാക്കിയിരുന്ന വിശാസങ്ങളാണ് ദൃഡതയുള്ളതെന്നുമാണ് ഇതിനര്‍ത്ഥം. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കൊണ്ടും വസ്ത്ര - ആഭരണാദികള്‍ കൊണ്ടും മേനി പറഞ്ഞും നടിച്ചും നടക്കുന്നതില്‍ കാര്യമില്ല തന്നെ. ഈ സമയത്തും ആത്മാവിന്‍റെ അന്തഃശുദ്ധി മനസ്സിലാക്കാതെ ജീവിക്കരുത്. എല്ലാം നേടിയിട്ടും സ്വന്തം ആത്മാവിനെ അറിയാതെ പോകുന്നതില്‍ കാര്യമില്ല. അതറിയാതെ പോയാല്‍ സ്വര്‍ഗ്ഗസ്ഥാനത്ത് എത്താന്‍ കഴിയില്ലെന്ന് ചിലരെങ്കിലും ഇന്നും വിശ്വസിച്ചുപോരുന്നുണ്ട്.

  അകത്തൂട്ടിയെ പുറത്തൂട്ടാവു എന്ന ചൊല്ലില്‍ സ്വന്ത ആവശ്യത്തിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ട്‌ മതി മറ്റുള്ളവരുടെ കാര്യം നോക്കാന്‍ പോകുന്നതെന്നും അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്. നാട്ടാരെ കാണിക്കാനും പെരുമ ഭാവിക്കാനും വേണ്ടി അത്താഴപട്ടിണിക്ക് അന്നം തികഞ്ഞില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വിളമ്പുന്ന ഏര്‍പ്പാടും വേണ്ടെന്നുസാരം.

ധാന്യവിത്തുകള്‍ പാലിലിടുന്നത് എന്തിന്?


  ധാന്യവിത്തുകള്‍ മുളയ്ക്കാനായി വിതറുന്നതിനുമുമ്പ് പശുവിന്‍പാലിലിട്ട് കുതിര്‍ക്കുന്ന രീതി പലര്‍ക്കും അറിയില്ലെങ്കിലും നമ്മുടെ കര്‍ക്ഷകരോട് ചോദിച്ചാല്‍ അവര്‍ അതു വിശദീകരിച്ചു തരും. ഇതുകൂടാതെ ധാന്യങ്ങള്‍ പാടത്ത് വിതച്ചതിനുശേഷം അതിനുമേല്‍ മഞ്ഞള്‍പ്പൊടിയിട്ട വെള്ളം കൊണ്ട് നനയ്ക്കുന്നതും ചിലയിടത്ത് പതിവുള്ളതാണ്.

  എന്നാല്‍, ഇതൊന്നും ചെയ്യാതെ തന്നെ വിത്ത്‌ മുളയ്ക്കുമെന്നതും വാസ്തവം തന്നെ. പക്ഷേ ഈ അടുത്ത കാലത്തായി അമേരിക്കന്‍ കാര്‍ഷികഗവേഷണ ശാസ്ത്രജ്ഞന്മാര്‍ പുറത്ത് കൊണ്ടുവന്ന ഗവേഷണഫലം നമ്മുടെ പഴമക്കാരായ കര്‍ഷകരുടെ ചര്യകളെ പിന്തുണയ്ക്കുന്നതാണ്.

  പശുവിന്‍പാലില്‍ കുതിര്‍ക്കുന്ന ധാന്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ എളുപ്പത്തില്‍ മുളയ്ക്കുമെന്നാണ് വിദേശശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. മാത്രമല്ല, മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിന് ധാന്യങ്ങളില്‍ പറ്റിപ്പിടിക്കുന്ന കൃമികളെ നശിപ്പിക്കാനും കഴിവുണ്ടത്രേ!.

അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമോ?

  അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമെന്നൊരു ചൊല്ലുണ്ട്. അടിക്കുക എന്നാല്‍ തൂത്തുവാരുകയെന്നാണര്‍ത്ഥം.

  സാധാരണ മുറ്റം തൂത്തുവാരുമ്പോള്‍ പൊടി പറക്കുക പതിവായുള്ളതാണ്. ഇങ്ങനെ പറക്കുന്ന പൊടിയിലൂടെ മുറ്റത്ത് ഒതുങ്ങിക്കിടന്നിരുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പറ്റാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ട് അടിച്ചു കഴിഞ്ഞാല്‍ വെള്ളം കൊണ്ട് തളിക്കുന്ന പതിവുണ്ട്. ഇങ്ങനെയായാല്‍ അന്തരീക്ഷത്തില്‍ രോഗാണുവിനോടൊപ്പം പടരുന്ന പൊടി വെള്ളത്തില്‍ കുതിരാനുള്ള സാധ്യതയുണ്ട്. ഇത് ശാസ്ത്രീയമായും അംഗീകരിച്ചിട്ടുണ്ട്.

  അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമെന്നത് വെറും ഒരു വിശ്വാസം മാതമല്ല. അത് വൈദ്യശാസ്ത്രത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അടിച്ചിടത്ത് തളിക്കണമെന്ന രീതി നിലവില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്യാത്തിടത്ത് ചവുട്ടിയാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ഇടയാകും. അത് ഒഴിവാക്കാന്‍ കുളിക്കുക തന്നെ വേണം.

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 1 (Malayalam)


നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്തുകൊണ്ട്?

  നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്നൊരു വിശ്വാസം കേരളത്തിലെ കാര്‍ഷിക വൃദ്ധിയുമായി ബന്ധപ്പെട്ടുണ്ട്. വിത്ത്, പോത്ത്, വല്ലി, പണി ഇവ നാലും കടം വാങ്ങി ആരും കൃഷി ചെയ്യാന്‍ പാടില്ല. വിതയ്ക്കേണ്ട വിത്തും ഉഴവു നടത്തേണ്ട പോത്തും നിലമൊരുക്കേണ്ടതിന്‍റെ പണവും ജോലി ചെയ്യേണ്ടുന്ന പണിക്കാരെയും കടം കൊണ്ട് കൃഷി ചെയ്‌താല്‍ വിളവെടുക്കുമ്പോള്‍ കടം തീര്‍ക്കാനെ അതുകൊണ്ട് ഉപകരിക്കു. പ്രകൃതി കനിഞ്ഞില്ലെങ്കില്‍ വിളവ്‌ മോശമായാല്‍ വീണ്ടും കടം വാങ്ങിച്ചാലേ ആദ്യത്തെ കടം വീട്ടാനാകു. ഇത് കൊണ്ടാണ് ഇത് നാലും സ്വന്തമായുള്ളവര്‍ കൃഷി ചെയ്‌താല്‍ മതിയെന്ന് പറയുന്നത്.

കറിവേപ്പില കൈയില്‍ കൊടുക്കാമോ?


  കറിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് മലയാളി കറിവേപ്പിലയെ കണക്കാക്കി വരുന്നത്. കറിയോടൊപ്പം എല്ലാപേരും കറിവേപ്പില കഴിക്കില്ലെങ്കിലും അതു കറി പാകം ചെയ്യാന്‍ അനിവാര്യം തന്നെ. എന്നാല്‍ കറിവേപ്പില കയ്യില്‍ കൊടുക്കുന്നതിനെ അനുവദിച്ചിട്ടില്ല. കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ താമസിയാതെ പിണങ്ങുമത്രേ!. ആര്‍ക്കും ആരോടും അങ്ങനെയങ്ങ് പിണങ്ങാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടായിരിക്കാം കറിവേപ്പില സാധാരണ കയ്യില്‍ കൊടുക്കാറുമില്ല. എന്നാല്‍ കറിവേപ്പില വെന്തുകഴിഞ്ഞാല്‍ ഗുണമാണെങ്കിലും പച്ച കറിവേപ്പിലയില്‍ നിന്ന് വിപരീതോര്‍ജ്ജം പ്രസരിക്കുന്നുണ്ടത്രേ!. അതുകൊണ്ടാണ് അതു കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചെമ്പരത്തി, മുല്ല, തുളസി തുടങ്ങിയ ചെടികളില്‍ നിന്നും അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവ വീട്ടുമുറ്റത്ത് തന്നെ വച്ചുപിടിപ്പിച്ചിരുന്നതും. പക്ഷേ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നതും. ആധുനിക അലങ്കാരസസ്യസ്നേഹികള്‍ ക്ഷമിക്കുക.

കാലചക്രദശാവാക്യം



കാലചക്രദശാവാക്യം                                            വാക്യസംഖ്യ

1. പാരംലേഭെശാന്തഃ സജളാ                                  1,2,3,4,5,6,7,8,9

2. നിത്യംപ്രാദാല്‍ സീതാവിമലാഃ                           10,11,12,8,7,6,4,5,3

3. രൂപംപ്രാപ്യഃ സ്നിഗ്ദ്ധകരാംഗഃ                         2,1,12,11,10,9,1,2,3

4. വാണീ  താസാം ദധിനാന്യത്രഃ                              4,5,6,7,8,9,10,11,12

5. ദാസീതവമൂലംഖെപാത്രം                                   8,7,6,4,5,3,2,1,12

6. സ്യാന്നാളീകം രാഗീവിശതീ                                 11,10,9,1,2,3,4,5,6

7. സിംഹധനാേഡ്യാത്രാഹംസീതാ                         7,8,9,10,11,12,8,7,6

8. ഭീമഗുരുഃ പുത്രൈര്യജ്ഞോദ്ധാ                             4,5,3,2,1,12,11,10,9

9. ധേനുവ്യാഘ്രിപരാഗമേവ                                    9,10,11,12,1,2,3,5,4

10. തസ്ഥൗദീപ്രപ്യനധീ ദാസഃ                                   6,7,8,12,11,10,9,8,7

11. തസ്മിന്‍ ഭാഗേ രൂപധനാഡ്യഃ                             6,5,4,3,2,1,9,10,11

12. പ്രായോരാഗീശിവതേസാഹി                             12,1,2,3,5,4,6,7,8

13. പ്രാപ്യസ്നിഗ്ദ്ധോഹസതേ ശംഭു                       12,11,10,9,8,7,6,5,4

14. ഗൌരീയോദ്ധാനിത്യംപ്രകരം                             3,2,1,9,10,11,12,1,2

15. ഗുണഭുക്തൊ സൗഹിപ്രാപ്യാന്നം                       3,5,4,6,7,8,12,11,10

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.