ചിലര്‍ എല്ലായ്പ്പോഴും കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്നതായി കാണപ്പെടാറുണ്ട്. ഇത് മോശമായൊരു ശീലമാണെന്നും ഇങ്ങനെ ചെയ്യുന്നത് ദോഷങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് ഇത്തരക്കാരെ ദോഷം ക്ഷണിച്ചുവരുത്തുന്നവരുടെ പട്ടികയിലാണ് കണക്കാക്കിയിരുന്നത്. ഇത് വെറും അന്ധവിശ്വാസമാണെന്നാണ് പലരും കരുതി വരുന്നത്. എന്നാല്‍ ഇത് ഒരു അന്ധവിശ്വാസമല്ലെന്നാണ് ആധുനിക മനശാസ്ത്രത്തിന്റെ വിലയിരുത്തല്‍. മറ്റു ജോലികളില്‍ വ്യാപൃതരായിരിക്കുന്നതിനിടയിലും ഇങ്ങനെ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരെ മനചാഞ്ചല്യം ഉള്ളവരായിട്ടാണ് മനശാസ്ത്രം നിര്‍വചിക്കുന്നത്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
സന്ധ്യയ്ക്കും രാത്രിയിലും എന്തുകൊണ്ട് അടിച്ചുതളിക്കരുത്
അടിച്ചുതളിയെന്തെന്ന് പുതിയ തലമുറയ്ക്കറിയില്ലെങ്കിലും അത്തരത്തിലൊരു സംവിധാനം കേരളീയര്‍ ആദ്യകാലം മുതല്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
വൈകുന്നേരം സ്ത്രീകളുടെ ഒരു പ്രധാന കര്‍ത്തവ്യം എന്നത് അടിച്ചുതളിക്കുകയായിരുന്നു. പടിഞ്ഞാറേ ആകാശത്തില്‍ സൂര്യന് താണ് സന്ധ്യയാകുന്നതിനു മുമ്പാണ് ഇത് നിര്‍വഹിച്ചിരുന്നത്. സന്ധ്യയ്ക്ക് വന്നെത്തുന്ന മൂതേവിയെ വീട്ടിലോ പരിസരത്തോ പ്രവേശിപ്പിക്കാതെ വിളക്ക് കൊളുത്തി ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതിനു മുമ്പാണ് അടിച്ചുതളിച്ചിരുന്നത്.
മുറ്റത്തെ ചപ്പും ചവറുമൊക്കെ അടിച്ചു കളഞ്ഞ് ഗംഗാസങ്കല്പ്പത്തില് ജലമെടുത്ത് തളിക്കുന്നതിനാണ് "അടിച്ചുതളി" എന്ന് പറയുന്നത്. എന്നാല്‍ ചിലര്‍ സന്ധ്യയ്ക്കും രാത്രിയിലും ചിലപ്പോഴെങ്കിലും അടിച്ചുതളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷവും പാപവുമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
എന്നാല്‍ സന്ധ്യക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്നു പറയുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. പകല്‍നേരത്തെ അപേക്ഷിച്ച് സന്ധ്യയ്ക്കും രാത്രിയിലും മനുഷ്യന്റെ കാഴ്ചശക്തി കുറഞ്ഞിരിക്കുമത്രേ!. അതിനാല്‍ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിച്ചാല് വൃത്തിയാകില്ലെന്ന് സാരം.
കടുക് വീണാല്‍ കലഹം ഉണ്ടാകുമോ?
കടുക് നിലത്തു വീണു ചിതറിയാല്‍ ആ വീട്ടില്‍ അന്ന് കലഹമുണ്ടാകുമെന്നാണ് വിശ്വാസം. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഇത് ശരിയാണ്.
വളരെ ശ്രദ്ധാപൂര്‍വ്വമാണ് കടുക് കൈമാറ്റം ചെയ്തിരുന്നത്. തന്റെ കയ്യില്‍ നിന്നും കടുക് നിലത്തു പോകാതിരിക്കാന്‍ കൊടുക്കുന്ന ആളും വാങ്ങുന്നവരുടെ കയ്യില്‍ നിന്ന് കടുക് നിലത്തുവീഴാതിരിക്കാന്‍ ആയാളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വളരെ ചെറിയ വസ്തുവായ കടുക് തറയില്‍ പോയാല്‍ വീണ്ടും ശേഖരിക്കുക അതീവ ശ്രമകരമാണ്. അങ്ങനെ കടുക് നഷ്ടപ്പെടുത്തുന്ന വ്യക്തിയെ വീട്ടുകാര്‍ ശാസിക്കുന്നത് ദാരിദ്രം നിറഞ്ഞുനിന്ന പണ്ട് പുതുമയായിരുന്നില്ല.
കടുക് വീണാല്‍ കലഹം എന്ന വിശ്വാസം ഇതില്‍ നിന്നും ഉണ്ടായതാണ്.
Labels:
acharangal,
jyothisham,
kaduku,
vishwasangal
കാലചക്രദശാസംവത്സരം
കാലചക്രദശാസംവത്സരം
ദശാനാഥന് സംവത്സരസംഖ്യ
ആദിത്യന് 5
ചന്ദ്രന് 21
കുജന് 7
ബുധന്‍ 9
വ്യാഴം 10
ശുക്രന് 16
Labels:
chakradasa,
jyothisham,
kalachakra dasha
ചന്ദ്രനെ രാഹു വിഴുങ്ങുന്നുണ്ടോ?
വിശ്വാസങ്ങളുടെ പിന്‍ബലമില്ലാതെ സംസ്ക്കാരങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നതാണ് വാസ്തവം. വിശ്വാസങ്ങള്‍ക്കൊക്കെ പിന്നില്‍ അതനുഷ്ഠിക്കുന്നവരുടെ ആത്മജ്ഞാനമാകും പിന്ബലമായിരിക്കുന്നത്. വിചിത്രമെന്നു നമുക്ക് തോന്നാമെങ്കിലും ശക്തമായ അത്തരം വിശ്വാസങ്ങള്‍ തലമുറകള്‍ പിന്തുടരുന്ന ആചാരരീതികളാണ്.
ചന്ദ്രഗ്രഹണദിവസം വീട്ടുമുറ്റത്തെ കല്ലുകളില്‍ തെങ്ങിന്മടല് കൊണ്ടാഞ്ഞടിക്കുകയെന്നത് നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്ത് ഇന്നും കണ്ടുവരുന്ന അത്ഭുതക്കാഴ്ചയാണ്. ചന്ദ്രനെ വിഴുങ്ങാനെത്തുന്ന രാഹു എന്ന സര്‍പ്പത്തിന്റെ വായില്‍ നിന്നും ചന്ദ്രനെ രക്ഷിക്കാനെന്ന വിശ്വാസമാണ് ഇങ്ങനെ ചെയ്യിക്കുന്നതിനു പിന്നില്‍.
നിശ്ചിത ഭ്രമണപഥങ്ങളിലൂടെ ആണ് ഭൂമി സൂര്യനെ ചുറ്റുന്നതെങ്കിലും ചിലപ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയിലും ഭൂമിയുടെ നിഴല്‍ ചന്ദ്രനിലും പതിക്കുന്നുണ്ട്. ഇതുവഴിയാണ് ഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍, സമ്പൂര്‍ണ്ണ ഗ്രഹണം ഉണ്ടാകണമെങ്കില്‍ സൂര്യനും ഭൂമിയും ചന്ദ്രനും ഭൂമിയുടെ ഭ്രമണപഥത്തില്‍ ഋജുരേഖയില്‍ തന്നെ വരേണ്ടതുണ്ട്. ചന്ദ്രഗ്രഹണം പൌര്‍ണ്ണമി ദിവസത്തിലും സൂര്യഗ്രഹണം അമാവാസി ദിവസത്തിലുമാണ് സംഭവിക്കുന്നത്.
ശാസ്ത്രസത്യത്തില്‍ നിന്നുമാണ് ചന്ദ്രഗ്രഹണസമയത്ത് തെങ്ങിന്മടല് വെട്ടി കല്ലിലടിക്കുന്നത് വ്യാപകമായത്. എന്നാല്‍ മടല് കൊണ്ടടിക്കുന്ന സ്ഫോടകശബ്ദത്തിന് ഗ്രഹണ സമയത്തെ അന്തരീക്ഷത്തിലെ വിഷാണുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്.
Labels:
chanragrahanam,
jyothisham,
kethu,
rahu,
shikhi,
sikhi,
sooryagrahanam,
suryagrahanam
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.