Showing posts with label upakarmmam. Show all posts
Showing posts with label upakarmmam. Show all posts

ആഷാഢ്യാം

ചതുർവേദീ ബ്രാഹ്മണന്മാർ ഉപാകർമ്മക്രിയ ആഷാഢചന്ദ്രമാസത്തിന്റെ പൗർണ്ണമിനാളിൽ നടത്തണം ഇതിനു സാധ്യമാവാതെ വന്നാൽ ശ്രാവണചാന്ദ്രമാസത്തിൽ പൗർണ്ണമിനാളിൽ ചെയ്യേണ്ടതാണ്.

ആഷാഢ്യാം പൗർണ്ണമാസ്യാം ച ശ്രാവണാമപിവാപുനഃ
ഉപാധ്യായഃ സശിഷ്യശ്ചേദുപാകുര്യാഭ്യഥാ വിധിഃ

എന്നാണ് വിധി. ആഷാഢപൗർണ്ണമി ദിനമാണ് ഉപാകർമ്മത്തിനു മുഖ്യമായി പറയുന്നത്. ഇവർ ഈ ദിനത്തിൽ നടത്താൻ തരപ്പെട്ടില്ലെങ്കിൽ പ്രോഷ്ഠപദമാസത്തിലെ പൌർണ്ണമിനാളിൽ ഉപാകർമ്മം ചെയ്യണം.

ശ്രാവണെ പ്രോഷ്ഠപാദേച മലമാസവീവർജിതെ
കൗഷീതകാനാം വിപ്രാണാം പൂർണ്ണിമായാമുപാകൃതി.

എന്നതിന് വിധിയുണ്ട്.

സാമവേദിബ്രാഹ്മണന്മാർ ശ്രാവണമാസത്തിൽ പൗർണ്ണമിയും തിരുവോണവും ചേർന്നുവരുന്ന ദിവസത്തിലും; അതല്ലെങ്കിൽ പ്രോഷ്ഠപദമാസത്തിൽ പൗർണ്ണമിയും പൂരോരുട്ടാതിയും കൂടിവരുന്ന ദിവസത്തിലും ഉപാകർമ്മം ചെയ്യണം. ഇപ്രകാരം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരാത്തപക്ഷമെങ്കിൽ ശ്രാവണമാസത്തിലെ അത്തം നക്ഷത്ര ദിവസമോ പ്രോഷ്ഠപദമാസത്തിലെ അത്തം നക്ഷത്ര ദിവസമോ ഉപാകർമ്മം ചെയ്യണം. ഇവിടെ പൗർണ്ണമിയും തിരുവോണവും, പൗർണ്ണമിയും പൂരോരുട്ടാതിയും ഒത്തുവരുന്ന ദിനങ്ങൾ സൗകര്യാർത്ഥം ഒഴിവാക്കി അത്തം നാളിൽ ഉപാകർമ്മം നടത്താൻ പാടുള്ളതല്ല. 

സാമവേദവിദോമാസി ശ്രാവണെശ്രാവാണോഡുന
പൗർണ്ണമാസിയുതോ തസ്യാം സൈകാഘ്റ്യാം ഭാദ്രമാസിവാ
തയോരലാഭെ ഹസ്തർക്ഷെ സാകാര്യാമാസയോ സ്തയോഃ

എന്നാണിതിനു വിധി.

ആശ്വലായന ബ്രാഹ്മണന്മാർ ശ്രാവണമാസത്തിൽ അത്തവും പഞ്ചമിയും കൂടിയ ദിനം ഉപാകർമ്മം ചെയ്യണം. ഇവ ചേർന്നുവരാത്ത ശ്രാവണമാസത്തിൽ മറ്റൊരുനാൾ ഉപാകർമ്മം പാടുള്ളതല്ല. അപ്പോൾ ചിങ്ങമാസത്തിലെ തിരുവോണദിവസം ഉപാകർമ്മം ചെയ്യണം.

ഹസ്തെ ശ്രാവണപഞ്ചമ്യായുക്തേ താമാശ്വലായനഃ
വിധത്തെ ശ്രാവണർക്ഷേവാ സിംഹരാശിഗതേരവൗ.

എന്നു വിധിയുണ്ട്. ഇവിടെ ചിങ്ങമാസത്തിൽ രണ്ടു തിരുവോണം നക്ഷത്രം വരുന്നപക്ഷം അവസാനത്തെ തിരുവോണം നാളിനു ഉപാകർമ്മം നടത്തണം. ഇതിന്നു സംക്രമവേധം സംഭവിക്കുന്ന പക്ഷം ആദ്യ തിരുവോണത്തിനു ഉപാകർമ്മം നടത്തണം.

അധിമാസത്രയങ്ങളും മധ്യാധിമാസവും നാലുവിഭാഗക്കാരും ഉപാകർമ്മത്തിനു വർജിക്കതന്നെ വേണം. ചിങ്ങം കന്നി മാസങ്ങളിൽ അധിമാസം, സ്ഫുടാധിമാസം എന്നിവ സംഭവിക്കാനിടവന്നാൽ അവയില്ലാത്തമാസം തിരുവോണത്തിനു ആശ്വലായനന്മാർ ഉപാകർമ്മം ചെയ്യണം. 

ഉപാകർമ്മമുഹൂർത്തം - ശ്ലോകം

ആഷാഢ്യാം പൗർണ്ണമാസ്യാംഖലുകദിചിദുപാ
കർമ്മ കുർവ്വന്ത്യഥാന്യെ
ശ്രാവണ്യാം സാച്യുതായാമപര ഇഹ തഥാ
ഭാദ്രവത്യാം നഭസ്യേ

തൽ ഹസ്തെ തദ്വിയോഗെ സതിപുനരപരെ
ശ്രാവണെ ഹസ്ത്യവത്യാം
പഞ്ചമ്യാ മോഷധീനാം മുരജിതി പരിപാ-
കേപിമാസോമലസ്സ്യാൽ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.