Showing posts with label karakathuam. Show all posts
Showing posts with label karakathuam. Show all posts

സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ

അർക്കാംശേ തൃണകനകോർണ്ണഭേഷജാദ്യൈ-
ശ്ചന്ദ്രാംശേ കൃഷിജലജാംഗനാശ്രയാച്ച
ധാത്വഗ്നിപ്രഹരണസാഹസൈഃ കുജാംശേ
സൌമ്യാംശേ ലിപിഗണിതാദികാവ്യശില്പൈഃ

സാരം :-

ലഗ്നം ചന്ദ്രൻ ഇവരുടെ പത്താം ഭാവാധിപന്റെ നവാംശംകാധിപൻ സൂര്യനായാൽ, പുരമേയുവാനും നല്കാലികൾക്കു തിന്നുവാനും ഹോമാദിവൈദികകർമ്മങ്ങൾക്കും ഉപയോഗമുള്ള പുല്ലുകൾ, പുല്ലുപായ, സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ, ഉൽകൃഷ്ടലോഹങ്ങൾ, ആട് മുതലായ മൃഗങ്ങളുടെ രോമം കൊണ്ടുണ്ടാക്കിയ ചകലാസ്, കമ്പിളി മുതലായവ, പലവിധ മരുന്നുകൾ ഇത്യാദികളുടെ വ്യാപാരംകൊണ്ടും, ഇതുകളിൽ ഏതൊന്നിനെങ്കിലും ഉപയോഗപ്പെടുന്ന മറ്റു പ്രവൃത്തികളെക്കൊണ്ടും, വൈദ്യവിദ്യകൊണ്ടും ധനം ലഭിയ്ക്കുന്നതാണ്. ഇതിന്നും പുറമേ ശില്പവിദ്യ ചൂതുകളി വ്യാജപ്രവൃത്തി രാജസേവ ഇത്യാദികളെക്കൊണ്ടും ധനലാഭം ചിന്തിയ്ക്കാം.

"ശില്പൈഃ ദ്യൂതാനൃതശാഠ്യകരൈർഭൂപൈർവ്വാ വിത്തമാപ്നുയാത്" 
എന്നുണ്ട്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ചന്ദ്രനായാൽ, പലതരത്തിലുള്ള കൃഷിപ്രവൃത്തി, നദി സമുദ്രം മുതലായേടത്തുള്ള ജലയാത്ര, ഭർത്താവ്, കാര്യസ്ഥൻ, ഭൃത്യൻ ഇതിലേതെങ്കിലും നിലയ്ക്കുള്ള സ്ത്രീകളുടെ ആശ്രയം ഇതുകളേക്കൊണ്ടും, കൃഷിയ്ക്കുപയുക്തങ്ങളായ പലവിധ സാധങ്ങളുടേയും മത്സ്യം ശംഖ് രത്നങ്ങൾ മുതലായ ജലപദാർത്ഥങ്ങളുടേയും വ്യാപാരങ്ങൾക്കൊണ്ടും ധനം ലഭിയ്ക്കുന്നതാണ്.

മേൽപ്പറഞ്ഞ അംശകാധിപൻ ചൊവ്വയായാൽ, സ്വർണ്ണം വെള്ളി ചെമ്പ് ഇരുമ്പ് മുതലായി തിയ്യിലിട്ടു ഉരുക്കാവുന്നതും രത്നങ്ങൾ ഹരിതാലം ഗന്ധകം മനയോല തുടങ്ങി തിയ്യിൽ ഉരുക്കവാൻ പാടില്ലാത്തതുമായ സകല ധാതുദ്രവ്യങ്ങളുടേയും അതുകൊണ്ടുണ്ടാക്കിയ പാത്രങ്ങൾ ആഭരണങ്ങൾ മുതലായ ഉപകരണങ്ങളുടേയും നിർമ്മാണം കച്ചവടം മുതലായതുകൊണ്ടും, ധാതുക്കളുരുക്കി ആഭരണപാത്രാദികളുണ്ടാക്കുക ഹോമ പാചകവേല ഇത്യാദി അഗ്നിനിമിത്തമായ പ്രവൃത്തികളേക്കൊണ്ടും, ശാസ്ത്രാദിനിർമ്മാണം കച്ചവടം മുതലായവയേക്കൊണ്ടും, കാലദേശജാത്യവസ്ഥാദികളെ ഒന്നും വിചാരിക്കാതേയുള്ള സാഹസപ്രവൃത്തികളെക്കൊണ്ടും, യുദ്ധം ഉത്സാഹം മുതലായവയെക്കൊണ്ടുമാണ് ധനം ലഭിയ്ക്കുക.

ബുധാംശകത്തിനു ഗ്രന്ഥം പുസ്തകം മുതലായതുകളെ എഴുതുക, ലൌകികങ്ങളായ ലീലാവൃത്യാദികളേയും ഗ്രഹങ്ങളേയും ഗണിയ്ക്കുക, കണക്കുകൂട്ടുക, കാവ്യനാടകാലങ്കാരാദികളെ നിർമ്മിയ്ക്കുക, പാഠകം കഥ മുതലായതുകളെ പറയുക, ചിത്രം എഴുതുക, ചായം തേയ്ക്കുക, ഉപകാരപ്രദങ്ങളും അത്ഭുതകരങ്ങളുമായ പലവിധം യന്ത്രാദികളെ നിർമ്മിയ്ക്കുക, മറ്റനേകതരത്തിലുള്ള കൌശലപ്പണികൾ ചെയ്ക ഇത്യാദികളെക്കൊണ്ടു ധനം സമ്പാദിയ്ക്കുന്നതിനു പുറമേ ചൂതുകളി, നർത്തനം, നേരംപോക്ക് പറയുക ഇതുകൾ നിമിത്തമായും ധനലാഭമുണ്ടാവുന്നതാണ്. "ദ്യുതൈർന്നൃത്തൈശ്ച നർമ്മഭിർവ്വിത്തം" എന്നുണ്ട്. 

സൂര്യാദിഗ്രഹങ്ങളുടെ കാരകത്വം


സൂര്യാദിഗ്രഹങ്ങളുടെ കാരകത്വം

  സൂര്യാദി നവഗ്രഹങ്ങളെ കൊണ്ടുള്ള ഉപയോഗം (കാരകത്വം) താഴെ വിവരിക്കുന്നു.

  സൂര്യനെക്കൊണ്ട്   ആത്മാവ്, സൂക്ഷ്മദൃഷ്ടി, പ്രാണന്‍, അസ്ഥി, വൈരം, ജ്യോതിഷം, പിതാവ്, ഉദ്യോഗം, പ്രതാപം, ആരോഗ്യം, ശക്തി, ഐശ്വര്യം, എന്നിവയെ ചിന്തിക്കണം.

  ചന്ദ്രനെക്കൊണ്ട്   മനസ്സ്, ബുദ്ധി, ദേഹം, രക്തം, സുഖം, അമ്മ, രാജപ്രീതി, കൃഷി, വെള്ളം, നെല്ല്, രാത്രി, സമ്പത്ത് എന്നിവയെ ചിന്തിക്കണം.

  ചൊവ്വയെക്കൊണ്ട് ഉറപ്പ്, യുദ്ധം, രോഗം, ഗുണം, അഗ്നി, രസവാതാദികള്‍, ആയുധം, അനുജന്‍, ഭൂമി, ശത്രു. സ്വജനം, അടുക്കള എന്നിവയെ ചിന്തിക്കണം.

  ബുധനെക്കൊണ്ട് വിദ്യ, ബന്ധുക്കള്‍, എഴുത്ത്, ഗണിതം, കൌശലങ്ങള്‍, വിവേകം, അമ്മാവന്‍, ഹാസ്യ പ്രിയം, ത്വക്ക്, പക്ഷികള്‍, ഇഷ്ടന്മാര്‍, വാക്ക്, ദേഹസൗഷ്ടവം എന്നിവയെ ചിന്തിക്കണം.

  വ്യാഴത്തിനെക്കൊണ്ട്, ബുദ്ധി, സ്നേഹം, ധനം, ഗുരുത്വം, സുഖം, മന്ത്രശക്തി, ദേഹപുഷ്ടി, സന്താനഗുണം, ജ്ഞാനം, മന്ത്രിത്വം, നയം, വസ എന്നിവയെ ചിന്തിക്കണം.

  ശുക്രനെക്കൊണ്ട് ഭാര്യ, കാമം, ശയനം, കവിത്വം, വാഹനങ്ങള്‍, ആഭരണങ്ങള്‍, സംഗീതം, കാമപീഡ, സുഖം, വീര്യം, വസ്ത്രങ്ങള്‍, വെളുത്ത പശുക്കള്‍ എന്നിവയെ ചിന്തിക്കണം.

  ശനിയെക്കൊണ്ട് ആയുസ്സ്, വ്യാധി, രോഗം, മൃത്യു, വധം, നീചവൃത്തി, കാലക്ഷേപമാര്‍ഗ്ഗം, മരണ കാരണം, ആപത്ത്, ദാസത്വം, നാല്‍ക്കാലിവിഭവങ്ങള്‍ എന്നിവയെ ചിന്തിക്കണം.

  രാഹുവിനെക്കൊണ്ട് അച്ഛന്റെ അച്ഛനേയും (പിതാമഹന്‍) ചിന്തിക്കണം.

  കേതുവിനെക്കൊണ്ട് അമ്മയുടെ അച്ഛനേയും (മാതാമഹന്‍) ചിന്തിക്കണം.

ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.