വിഷ്ണുവിന് തുളസിയാണ് ശ്രേഷ്ഠം. അതിൽ തന്നെയും വെളുത്ത തുളസിയാണ് കൂടുതൽ ഉത്തമം. തുളസി വാടിയതായാലും ദോഷമില്ല.
താഴെ പറയുന്ന പൂക്കൾ വിഷ്ണുപൂജക്ക് ഉത്തരോത്തരം ശ്രേഷ്ഠമാണ്. അപാമാർഗ്ഗം (കടലാടി), ഭൃംഗരജസ്സ്, ഖദിരം (കരിങ്ങാലി), ശമി, ദർഭ, ദമനകം, താമരയും അത്യന്തം പ്രിയമാണ്. താമര വാടിയതാണെങ്കിലും ദോഷം ഇല്ല എന്ന് അഭിപ്രായമുണ്ട്.
താഴെ പറയുന്ന പുഷ്പങ്ങൾ വിഷ്ണുവിന് നിഷിദ്ധങ്ങളാണ്. അർകം (എരുക്ക്), ഉമ്മത്ത്, ഗുരുകർണിക, കണ്ടകാരി, കുടജം (കുടകപ്പാല), ശാല്മലി (ഇലവ്), ഗിരീഷം (വാക), കപിത്ഥം, ലാംഗുലി, ശിഗ്രു, കോവിദാരം, ന്യഗ്രോധം, ഉദുംബരം, പ്ലക്ഷം, കപീതനം, കോവിദാരം.