വിവാഹം തീർച്ചയായി സംഭവിക്കുന്ന കാലം (വിവാഹകാലം)

യോƒസ്തേ തിഷ്ഠതി യശ്ച പശ്യതി തയോരസ്തേശിതുർവാഥ തേ-
നാരൂഢാ൦ശഭനാഥയോരുശനസസ്താരാധിനാഥസ്യ വാ
യദ്വാ ലഗ്നപസംശ്രിതാംശകപതേര്യസ്മിൻ ദശാ വാപഹാ-
രോƒസ്മിൻ സ്യാത്സമയേ വിവാഹഘടനാ രാഹോശ്ച കേചിജ്ജഗുഃ

സാരം :-

1). ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം 2). ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹം 3). ഏഴാംഭാവാധിപൻ 4). ഏഴാ ഭാവാധിപൻ നിൽക്കുന്ന രാശിയുടെ അധിപൻ 5). നവാംശകത്തിന്റെ അധിപൻ 6). ശുക്രൻ 7). ചന്ദ്രൻ 8) ലഗ്നാധിപൻ നിൽക്കുന്ന നവാംശകത്തിന്റെ അധിപൻ 9). രാഹു ഇവരുടെ ദാശാകാലവും അപഹാരകാലവും വിവാഹം നടക്കാവുന്ന കാലമാണ്.

----------------------------------------------------


ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെയും ഏഴാംഭാവത്തിൽ നോക്കുന്ന ഗ്രഹത്തിന്റെയും ഏഴാംഭാവാധിപന്റെയും ഏഴാം ഭാവാധിപതിയുടെ രാശിനാഥന്റേയും നവാംശകനാഥന്റേയും ശുക്രന്റെയും ചന്ദ്രന്റെയും ലഗ്നാധിപതി നിൽക്കുന്ന നവാംശകാധിപന്റെയും ദശാകാലവും അപഹാരകാലവും വിവാഹത്തിനു സംഗതി വരുമെന്ന് അറിയണം.

മേൽപറഞ്ഞവയിൽ അധികം ലക്ഷണങ്ങൾ യോജിച്ചുവരുന്നവരുടെ ദശാപഹാരങ്ങളിൽ വിവാഹം തീർച്ചയായും സംഭവിക്കും.

രാഹുവിന്റെ ദശാപഹാരകാലങ്ങളിലും വിവാഹത്തിനിടവരുമെന്നാണ് ചില ആചാര്യന്മാരുടെ അഭിപ്രായം.

---------------------------------------------------------------------------------------------------

ജാമിത്രേ * തദധീശ്വരാംശഗൃഹയോര്യദ്വാനയോസ്സപ്തമേ
ധർമ്മേ വാഥ സുതേ ചരന്തി ഭൃഗുഭൂലഗ്നാസ്തജന്മേശ്വരാഃ
കാലേ യത്ര ചരേദ്യദാ ച ധിഷണോ ദ്യൂനേശഭാംശർക്ഷയോ-
ര്യദ്വാ തൽസുതധർമ്മയോഃ സ സമയഃ പ്രോദ്വാഹദായീ നൃണാം. - ഇതി.

സാരം :-

ഏഴാംഭാവത്തിലോ ഏഴാംഭാവാധിപതി നിൽക്കുന്ന രാശിയിലോ അതിന്റെ 5, 7, 9 എന്നീ രാശികളിലോ ഏഴാം ഭാവാധിപതിയുടെ നവാംശകരാശിയിലും അതിന്റെ അഞ്ചാം രാശിയിലും ഏഴാം രാശിയിലും ചാരവശാൽ ശുക്രനോ ലഗ്നാധിപതിയോ ചന്ദ്രലഗ്നാധിപതിയോ ഏഴാം ഭാവാധിപതിയോ സഞ്ചരിക്കുന്ന കാലത്ത് വിവാഹം സംഭവിക്കുമെന്നു പറയണം. കൂടാതെ ഏഴാംഭാവാധിപതി നിൽക്കുന്ന രാശി അംശകിച്ച രാശി ഈ രണ്ടു രാശികളുടേയും അഞ്ചും ഒമ്പതും രാശികകളിൽ ചാരവശാൽ വ്യാഴം സഞ്ചരിക്കുന്ന കാലവും വിവാഹം സംഭവിക്കും.

------------------------------------------------------------------

* തദധീശ്വരാശ്രിതഗൃഹേ യദ്വാന

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.